ചിലത് ഞങ്ങള്‍ അനുഭവിക്കേണ്ടതില്ലായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി നടി ശരണ്യ ആനന്ദ്

Malayalilife
ചിലത് ഞങ്ങള്‍ അനുഭവിക്കേണ്ടതില്ലായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി നടി ശരണ്യ ആനന്ദ്

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലിലെ വേദികയായി പല താരങ്ങളാണ് പലപ്പോഴായി വന്നു പോയത്. നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രമായി എത്തുന്നത്. താരത്തെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. താരത്തിന്റെ വിവാഹ വാർത്ത എല്ലാം തന്നെ ശ്രദ്ധ നേടിയവയായിരുന്നു.  എന്നാൽ ഇപ്പോൾ ഒന്നാം വിവാഹ  വാർഷിക ദിനത്തിൽ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഒരു വര്‍ഷക്കാലത്തെ വിവാഹ ജീവിതത്തെ കുറിച്ചാണ് ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇത് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികമാണ്നിരവധി എയര്‍പോര്‍ട്ട് സന്ദര്‍ശനങ്ങള്‍, മൊബൈല്‍ നമ്പര്‍ ഡയലുകള്‍, വീട് നവീകരണം, നിരവധി റൈഡുകള്‍, പാര്‍ട്ടികള്‍, ജോലി പ്രതിബദ്ധതകള്‍, പഠനങ്ങള്‍, ബന്ധങ്ങള്‍, യാത്രകള്‍, കുടുംബ പ്രതിബദ്ധതകള്‍, പങ്കിടലും സ്‌നേഹവും എല്ലാ ഈ ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായി. അവയില്‍ ചിലത് ഞങ്ങള്‍ അനുഭവിക്കേണ്ടതില്ലായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ചിലത് ഞങ്ങള്‍ ചെയ്തതില്‍ എനിക്ക് സന്തോഷം തോന്നി എന്നാണ് വിവാഹ വാര്‍ഷികദിനത്തില്‍ വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശരണ്യ കുറിച്ചത്. 

നടിയും ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ്. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.
അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Actress saranya anand note in first wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES