Latest News

കുഞ്ഞു മകള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ശ്രീശാന്ത്....! ബിഗ് ബോസിന് ശേഷം വീട്ടിലെത്തിയ ശ്രീശാന്തിന്റെ മകളോടൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
കുഞ്ഞു മകള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ശ്രീശാന്ത്....! ബിഗ് ബോസിന് ശേഷം വീട്ടിലെത്തിയ  ശ്രീശാന്തിന്റെ മകളോടൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് 100 ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ ശ്രീശാന്തിന്റെ വീഡിയോ വൈറല്‍. മകളോടൊപ്പം ആടി പാടി ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചിരിക്കുന്നത്. 'എന്റെ സ്‌നേഹം, എന്റെ ലോകം' എന്ന് ക്യാപ്ഷനോടെയാണ് ശ്രീശാന്ത് തന്റെ മകളുമായി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ബിഗ് ബോസില്‍ രണ്ടാം സ്ഥാനം നേടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടനും മുന്‍ക്രിക്കറ്റ് താരനുമായ ശ്രീശാന്ത്. ശ്രീശാന്തിന്റെ തുറന്ന തുറന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ ആകര്‍ഷിച്ചത്. ഷോയില്‍ ശ്രീശാന്ത് ഒന്നാം സ്ഥാനം നേടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അതുപോലെ താരത്തിന്റെ മകളോടൊപ്പമുള്ള വീഡിയോ ആരാധകര്‍ ഇരുക്കയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

ഇതിന് മുമ്പും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിയെ മകള്‍ ഷിവ ഡാന്‍സ് പഠിപ്പിക്കുന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
 

 

 
 
 
 
 
 
 
 
 
 
 
 
 
 

#mylife #daughter❣️❤️ full time #the only one who makes me dance to her tunes..❤️#entertainment

A post shared by Sree Santh (@sreesanthnair36) on Jan 5, 2019 at 5:17am PST

 

sreesanthnair,with daughter,dance video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES