ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ സ്വന്തം ബേട്ടി തന്നെ ആയിരുന്നു സജിത. മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ സജിത മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുകയും ചെയ്തു. കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരത്തിനു ഇന്നും വലിയ മാറ്റം ഒന്നും ഇല്ല. ഇപ്പോഴും ആ കുട്ടിത്തമുള്ള സംസാരവുമൊക്കെ തന്നെയാണ്. വില്ലത്തി വേഷങ്ങളായിരുന്നു സജിതയെ കൂടുതലും പ്രശസ്തിയിലെത്തിച്ചത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കുടുംബിനിയായി കഴിയുകയാണ് താരം. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്ന് പറയുകയാണ് സജിതയിപ്പോള്‍. ഭര്‍ത്താവ് ഷമാസിക്കയാണ് തനിക്ക് എല്ലാത്തിനും പിന്തുണ തരുന്നത്. ഇപ്പോള്‍ മകളുടെ വളര്‍ച്ച കണ്ടിരിക്കുകയാണ് താനെന്നും ശക്തമായൊരു തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണെന്നും നടി പറയുന്നു.
ഇപ്പോൾ വയനാട് താമസിക്കുന്ന നടിയുടെ ഭർത്താവിന് ബുസിനെസ്സാണ്. എപ്പോഴും പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ് ഇരുവരും പ്രണയവിവാഹമാണോ എന്ന്. പക്ഷേ താരം പറയുന്നത് കല്യാണത്തിന് ശേഷമാണു ഞങ്ങൾ പ്രണയിക്കുന്നത് എന്നാണ്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മോളും കുടുംബവും ആണ്. മോള്‍ക്കൊപ്പമാണ് ഇപ്പോള്‍ എന്റെ മുഴുവന്‍ സമയവും എന്നാണ് നടി പറയുന്നത്. ധാരാളം ഓഫറുകള്‍ ഇപ്പോഴും വരാറുണ്ട്. എന്നാല്‍ മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരിപ്പ്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ് എന്ന് പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. തല്‍കാലം സാഹചര്യം കൊണ്ട്, മോള്‍ക്ക് വേണ്ടിയാണ് മാറി നിന്നത്. മോളുടെ വളര്‍ച്ച അടുത്ത് നിന്ന് തന്നെ കാണണം. ഇനി ഒരു ചെറിയ കഥാപാത്രമായി വരില്ല. പ്രാധാന്യമുള്ള കഥാപാത്രം തന്നെ നോക്കി ചെയ്യുമെന്നും നടി പറയുന്നു.
2000- മുതലാണ് സജിത ബേട്ടി സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങുന്നത്. "സ്ത്രീ" സീരിയലിലായിരുന്നു തുടക്കം. മുപ്പതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ കൂടുതലും നെഗറ്റീവ് റോളുകളായിരുന്നു ചെയ്തിരുന്നത്. സീരിയലുകൾ കൂടാതെ ധാരാളം ടെലിവിഷൻ ഷോകളും ചെയ്തിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും,പരസ്യ ചിത്രങ്ങളിലും സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്. സജിത ബേട്ടിയുടെ വിവാഹം 20012-ലായിരുന്നു.