Latest News

മറുതീരം തേടി സീരിയലിന് അകാലമരണം..! പ്രേക്ഷകര്‍ നിരാശയില്‍..! ചാക്കോയും മേരിയും ഇന്നുമുതല്‍..!

Malayalilife
മറുതീരം തേടി സീരിയലിന് അകാലമരണം..! പ്രേക്ഷകര്‍ നിരാശയില്‍..! ചാക്കോയും മേരിയും ഇന്നുമുതല്‍..!

ഴവില്‍ മനോരമയില്‍ മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സീരിയലായിരുന്നു മറുതീരം തേടി എന്നത്. മനോരമ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ജനപ്രീതി നേടിയ നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു സീരിയല്‍. എന്നാല്‍ സീരിയല്‍ പെട്ടെന്ന് നിര്‍ത്തിയതിന്റെ നിരാശയിലാണ് ആരാധകര്‍. ഏറെ മുന്നോട്ട് പോകേണ്ടിയിരുന്ന സീരിയല്‍ എന്തുകൊണ്ട് നിര്‍ത്തിയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

മനോരമ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലുകളാണ് അധികവും മഴവില്‍ മനോരമയില്‍ സീരിയലുകളായി എത്തുന്നത്. മഞ്ഞുരുകും കാലം, ഭ്രമണം തുടങ്ങിയ സീരിയലുകളെല്ലാം കഥ ഒട്ടും ചോരാതെ തന്നെ ദൃശ്യാവിഷ്‌കാരവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഇവയെല്ലാം ഒട്ടെറെ പ്രേക്ഷകപ്രീതി നേടിയ സീരിയലുകളുമായിരുന്നു. മറുതീരം തേടിയും മെഗാസീരിയല്‍ എന്ന ലേബലിലാണ് സംപ്രേക്ഷണം ആരംഭിച്ചത്. നയോമി എന്ന നടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളായിരുന്നു സീരിയല്‍ പറഞ്ഞത്. ഇതിന്‍ നയോമി, സിത്താര എന്നീ നായിക വേഷങ്ങള്‍ ചെയ്തത് നടി പ്രീത പ്രദീപാണ്. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കെയായിരുന്നു സീരിയല്‍ പെട്ടെന്ന് അവസാനിച്ചത്.

നോവലില്‍ നിന്നും വളരെ വ്യത്യസ്തമായ ക്ലൈമാക്‌സാണ് സീരിയലില്‍ ഉണ്ടായത്. സംവിധായകന്‍ അജയചന്ദ്രനാണ് ഏറ്റവും ഒടുവില്‍ വില്ലനായി സീരിയലില്‍ കാണിക്കുന്നത്. നയോമിയുടെ അങ്കിള്‍ ഉദയഭാനുവും ഇയാളും വില്ലന്‍മാരായി മാറുകയാണ്. സിത്തായ അങ്കിളിലെ കൊല്ലുകയും അനില്‍ അജയചന്ദ്രനെ കൊല്ലുകയുമാണ്. ഇരുകുറ്റങ്ങളും ഏറ്റെടുത്ത് അനില്‍ ജയിലിലേക്ക് യാത്രയാകുന്നതോടെയാണ് സീരിയല്‍ തീര്‍ന്നത്.


നോവലിന്റെ പകുതി പോലും എത്തിക്കാതെ സീരിയല്‍ തീര്‍ത്തത്തില്‍ ആരാധകരും വലിയ നിരാശയിലാണ്.  ഇന്നു മുതല്‍ പുതിയ നോവല്‍ ചാക്കോയും മേരിയും മഴവില്‍ മനോരമയില്‍ 8 മണിക്ക് സംപ്രേക്ഷണം ആരംഭിക്കും. മനോരമ ആഴ്ചപ്പതിപ്പിലെ ഹിറ്റ് നോവലുകളില്‍ ഒന്നു കൂടിയാണ് ചാക്കോയും മേരിയും എന്നത് പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയാണ്.

Read more topics: # marutheeram thedi serial,#
marutheeram thedi serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES