മലയാളത്തിലെ ഒരു പ്രശസ്ത യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. ചെറിയ വിശേഷങ്ങൾ പോലും റിമി തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്താണ് റിമി പ്രേക്ഷകരുമായി കൂടുതൽ അടുത്തത്. താരത്തിന് സ്വാന്തമായി യൂട്യൂബ് ചാനൽ വരെ ഉണ്ട് ഇപ്പോൾ. ഇതൊക്കെ താരം ലോക്കഡോൺ സമയത്ത് തുടങ്ങിയതാണ്.
യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള റിമിയുടെ വാക്കുകൾ പ്രേക്ഷക ശ്രദ്ധ നേടി. യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്. ഒരു വ്യക്തിയിൽ ജന്മനാ ഉള്ള ശക്തിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു രഹസ്യം. ഇത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ചെറുപ്പവും ഊർജസ്വലവുമാക്കും. താരാ സുദർശനന്‍ എന്ന പരിശീലകയുടെ സഹായത്തോടെയാണ് ഞാൻ യോഗ ചെയ്യുന്നത്. താര എനിക്കു വെറുമൊരു പരിശീലക മാത്രമല്ല. യോഗയെക്കുറിച്ചു കൂടുതൽ പഠിക്കാനും മനസ്സിലാക്കാനുമായി എനിക്കൊപ്പം സഞ്ചരിക്കുന്ന പ്രിയ സുഹൃത്താണ്. നിങ്ങളും യോഗ ചെയ്യാൻ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാൻ നിങ്ങൾക്കും സാധിക്കും എന്നാണ് റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
റിമിടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. റിമിയുടെ മെയ്‌വഴക്കം അമ്പരപ്പിക്കുന്നു എന്നാണ്. ആരാധകർ പറയുന്നത്. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളിൽ അവതാരകയായും ശ്രദ്ധേയയായി. സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം.