സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രചാരമുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് മുകേഷ് നായര്‍. മോഹന്‍ലാലിനെ പോലെയുള്ള നടത്തം അടക്കം തന്റെ വീഡിയോകളില്‍ നിറക്കാറുള്ള താരം കോമഡി റീല്‍സും ഡാന്‍സും പരസ്യപ്രമോഷനുമ1ക്കെയായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ്. ഇപ്പോളിതാ താരത്തിനെതിരെ പോക്സോ നിയമപ്രകാരം കേസ് ഉയരുകയാണഅ.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലമായി അര്‍ദ്ധനഗ്‌നയാക്കി ഫോട്ടോകള്‍ എടുക്കുകയും, ആ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. കോവളത്തെ ഒരു റിസോര്‍ട്ടില്‍ ഏകദേശം ഒരേമാസം മുമ്പ് റീല്‍സ് വീഡിയോയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച പ്രത്യക്ഷമായ അക്രമമാണ് കേസിനാസ്പദം. മുകേഷ് നായര്‍ തന്നെ ആ റീല്‍സില്‍ അഭിനയിച്ചിരുന്നുവെന്നും അതിനായി കുട്ടിയെ അനുമതിയില്ലാതെ റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നുവെന്നും പരാതിയില്‍ പറയുന്നു.
ചിത്രീകരണ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ അനധികൃതമായി സ്പര്‍ശനം നടത്തിയതും, കുട്ടിയുടെ സമ്മതമില്ലാതെയാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ എടുത്തതും കുട്ടിക്ക് മാനസികമായി തകര്‍ന്നെന്നും മാതാപിതാക്കളുടെ പരാതി വ്യക്തമാക്കുന്നു. സംഭവത്തെ തുടര്‍ന്ന് കോവളം പൊലീസില്‍ പരാതി നല്‍കിയ മാതാപിതാക്കളുടെ അടിസ്ഥാനത്തില്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ കേസിന് പിന്നാലെ പ്രതികരണവുമായി മുകേഷ് നായര്‍ രംഗത്ത് എത്തി. ഇതൊരു വ്യാജ പരാതിയാണെന്നും. എന്നെ ട്രാപ്പ് ചെയ്ത് കുടുക്കാനുള്ള പരാതിയാണിതെന്നും മുകേഷ് പറഞ്ഞു. ജാന്‍ പ്രെഡക്ഷന്‍സിന് വേണ്ടി ഞാന്‍ അഭിനയിച്ച റില്‍സാണിത്. എന്റെ നിരപാരധിത്വം കോടതിയില്‍ തെളിയിക്കാന്‍ സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകള്‍ കയ്യിലുണ്ടെന്നും മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുകേഷ് വ്യക്തമാക്കി. വാര്‍ത്ത കണ്ട് ഞെട്ടിയിരിക്കുകയാണെന്നും കേസ് കള്ളമാണെന്ന് തെളിയിക്കാനുള്ള സകല തെളിവുകളും കയ്യില്‍ ഉണ്ടെന്നും മുകേഷ് വീഡിയോയിലൂടെ പറയുന്നു.തനിക്കെതിരെ ഒരുകൂട്ടം വ്ളോഗേഴ്സ് ക്യാമ്പയിന്‍ നടത്തുകയാണെന്നും. കോടതിയില്‍ കേസുള്ളത് കൊണ്ട് കൂടുതല്‍ പ്രതികരിക്കാനില്ല. വ്ളോഗര്‍ പെണ്‍കുട്ടിയെ വച്ച് പൈസ ചോദിച്ചുവെന്നും മുകേഷ് വിഡിയോയിലൂടെ പറയുന്നു.
മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ മുമ്പ് എക്‌സൈസ് കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയതിനാണ് കേസ്...ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തുവന്നിരുന്ന ഇയാള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലും കേസുകളുണ്ട്.ബാര്‍ ഉടമകളുമായി ചേര്‍ന്ന് നടത്തിയ പരസ്യത്തിന്റെ ഭാഗമായാണ് വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. ഇയാളുടെ ഇന്‍സ്റ്റാഗ്രാം പേജിലടക്കം മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നിരവധി വീഡീയോകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.