Latest News

ഇത് കേരളമാണ് ഇത് സ്ത്രീകള്‍ക്ക് അപമാനമാണ്; വൈറൽ ചിത്രവുമായി നടി ഹരിത

Malayalilife
ഇത് കേരളമാണ് ഇത് സ്ത്രീകള്‍ക്ക് അപമാനമാണ്; വൈറൽ ചിത്രവുമായി നടി ഹരിത

ചെമ്പരത്തി സീരിയലിലെ ഗംഗ വില്ലത്തിയാണെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയായണ്. പരമ്പരയിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് ആരെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ ഗംഗ. പരമ്പരയിലെ ജനപ്രീയ താരങ്ങളിലൊരാളായ സ്റ്റെബിന്‍ ജേക്കബിന്‌റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. താരവിവാഹത്തിന് നിരവധി താരങ്ങളുമെത്തിയിരുന്നു. ചെമ്പരത്തി പരമ്പരയിലെ താരങ്ങള്‍ തന്നെയായിരുന്നു ചടങ്ങിലെ മുഖ്യാകര്‍ഷണം. ഗംഗ എന്ന വേഷം ചെയുന്നത് മോഡലും അഭിനേത്രിയുമായ ഹരിത നായർ ആണ്. ഹരിത വിവാഹത്തിന് വന്ന പുതിയ വേഷത്തിനെ പറ്റിയുള്ള വിമർശനങ്ങളാണ് ഇപ്പോൾ ചർച്ച. 

വിമര്‍ശനങ്ങളുടെ ഇരയായി മാറിയത് ഹരിതയുടെ പുതിയ ലുക്ക് ആയിരുന്നു. മിക്കവരും ഹരിതയുടെ ലുക്കിന് കയ്യടിച്ചപ്പോള്‍ നിരവധി പേര്‍ വിമര്‍ശനങ്ങളുമായെത്തി. വിവാഹത്തിന് ഹരിത ധരിച്ച വസ്ത്രമായിരുന്നു വിമര്‍ശനത്തിന് കാരണം. മോഡേണ്‍ ലുക്കിലായിരുന്നു താരം എത്തിയത്. പരമ്പരയില്‍ സാരി പോലുള്ള പരമ്പരാഗത വസ്ത്രത്തിലാണ് ഹരിത എത്താറുള്ളത്. എന്നാല്‍ വിവാഹത്തിന് എത്തിയപ്പോള്‍ മോഡേണ്‍ വസ്ത്രം സ്വീകരിച്ചത് ചില ആരാധകര്‍ക്ക് ഒട്ടും ഏറ്റെടുക്കാൻ കഴിഞ്ഞില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാണ് ഹരിത. വിമര്‍ശനങ്ങള്‍ക്ക് കാരണമായ അതേ വസ്ത്രം അണിഞ്ഞു നില്‍ക്കുന്ന തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഹരിതയുടെ മറുപടി. ഇതാ 'ഇത് കേരളമാണ്. ഇത് സ്ത്രീകള്‍ക്ക് അപമാനമാണ്' വസ്ത്രം എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ഹരിത കുറിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാണ് തരംഗം. മറ്റുള്ളവരുടെ അഭിപ്രായം നോക്കരുത്, സ്വന്തം ഇഷ്ടം അനുസരിച്ച് വേണം ജീവിക്കാന്‍ എന്നായിരുന്നു ഒരു കമന്റ്. അടിപൊളി വസ്ത്രമാണെന്നും കുറ്റം പറയുന്നവരുടെ കണ്ണിനാണ് പ്രശ്‌നമെന്നുമാണ് മറ്റ് ചില കമന്റുകള്‍. ധാരാളം ആരാധകര്‍ ഹരിതയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. പിന്തുണച്ചു നിരവധി പേര് എത്തിയിരുന്നു. 

സോഷ്യൽ മീഡിയയിലൊക്കെ തന്നെ സ്ഥിര വേട്ടമൃഗങ്ങളാണ് നടിമാർ. അവരുടെ വസ്ത്രങ്ങളാണ് പലപ്പോഴും ചർച്ച ആകുന്നതും. പക്ഷേ ഇപ്പോൾ പഴയത് പോലെ വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഇതാണ് ഇപ്പോഴത്തെ ഒരു മാറ്റം എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയും അത്തരം ചെറുത്തു നില്‍പ്പുകള്‍ക്ക് കൂട്ടാകുന്നുണ്ടെന്നാണ് ഹരിതയുടെ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ പറയുന്നത്.

chembarathy haritha social media model

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക