Latest News

മകനൊപ്പം പന്ത് കളിച്ചും രസിച്ചും നമ്മുടെ ധന്യയും ജോണും; അച്ഛനെയും അമ്മയെയും ഒന്നിച്ചുകിട്ടിയ സന്തോഷത്തില്‍ ജോഹാ നും; കളിചിരികള്‍ നിറഞ്ഞ് നടി സീതാകല്യാണം ധന്യയുടെ വീട്

Malayalilife
 മകനൊപ്പം പന്ത് കളിച്ചും രസിച്ചും നമ്മുടെ ധന്യയും ജോണും; അച്ഛനെയും അമ്മയെയും ഒന്നിച്ചുകിട്ടിയ സന്തോഷത്തില്‍ ജോഹാ നും; കളിചിരികള്‍ നിറഞ്ഞ് നടി സീതാകല്യാണം ധന്യയുടെ വീട്


സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുന്നത് നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു. നടന്‍ കൂടിയായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നായകനായി ജോണും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ്.

സങ്കടകടലുകള്‍ക്കൊടുവില്‍ ഇപ്പോഴാണ് ധന്യയും ജോണും സന്തോഷകരമായ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ഇപ്പോള്‍ മകന്‍ ജോഹാനും ജോണിനുമൊപ്പമുള്ള ധന്യയുടെ ഒരു വീഡിയോ വൈറലാകുകയാണ്. ലോക്ഡൗണ്‍ കാരണം സീരിയല്‍ ഷൂട്ടിങ്ങല്ലൊം നിര്‍ത്തിയതോടെ ധന്യയും ഭര്‍ത്താവും വീട്ടില്‍ തന്നെയാണ്. അച്ഛനെയും അമ്മയെയും ഒന്നിച്ച് വീട്ടില്‍ കിട്ടിയ സന്തോഷം ആറുവയസുള്ള ജോഹാനുമുണ്ട്. വീട്ടില് അച്ഛനൊപ്പം എക്സര്‍സൈസ് ചെയ്യുകയും അമ്മയ്ക്കൊപ്പം പന്ത് കളിക്കുകയും ചെയ്യുന്ന തിരക്കിലാണ് ജോഹാനും.

ജോഹാന് മൂന്നര വയസുള്ളപ്പോഴാണ് ജോണിന്റെ കുടുംബബിസിനസില്‍ നടന്ന ചില ചതികളെ തുടര്‍ന്ന് ധന്യക്കും ജോണിലും പോലീസ് സ്റ്റേഷനും കോടതികളും കയറിയിറങ്ങേണ്ടിവന്നത്. സാമ്പത്തികമായും ആകെ ബുദ്ധിമുട്ടിലേക്ക് കുടുംബം വീണിരുന്നു. ഇപ്പോഴും ഭാവിയിലും എന്റെ മകന്‍ ബുദ്ധിമുട്ടാന്‍ പാടില്ല. അവന് നല്ല വിദ്യാഭ്യാസം നല്‍കണം. അവന് വേണ്ടിയാണ് ഞാന്‍ അഭിനയത്തിലേക്ക് സീരിയലിലൂടെ തിരിച്ചുവന്നത് എന്നും ധന്യ വെളിപ്പെടുത്തിയിരുന്നു.

Read more topics: # seethakalyanam,# dhanya,# john
seethakalyanam fame dhanya family fun video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക