Latest News

സീരിയല്‍ താരം ഐശ്വര്യ സുരേഷ് വിവാഹിതയായി; കന്യാദാനം സീരിയലിലെ നായികയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് വ്യാസ് സുരേഷ്

Malayalilife
സീരിയല്‍ താരം ഐശ്വര്യ സുരേഷ് വിവാഹിതയായി; കന്യാദാനം സീരിയലിലെ നായികയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് വ്യാസ് സുരേഷ്

ന്യാധാനം സീരിയല്‍ നടി ഐശ്വര്യ സുരേഷ് വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞദിവസം മുതല്‍ പുറത്തുവന്നത്.. വ്യാസ് സുരേഷാണ് ഐശ്വര്യയുടെ കഴുത്തില്‍ താലികെട്ടിയ വരന്‍. 

കന്യാദാനം പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്. ഐശ്വര്യയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടക്കാന്‍ പോവുകയാണ് എന്ന് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഐശ്വര്യയുടെ രണ്ടാം ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണെന്നും വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയുമാണ് പുറത്ത് വന്നത്. 

കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ ഹല്‍ദി നടന്നത്. വളരെയധികം സന്തോഷത്തിലാണ് ഐശ്വര്യയുടെ ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സന്തോഷത്തോടെയാണ് ആഘോഷപരിപാടികള്‍ ഒക്കെ നടത്തിയത്. 'ഹല്‍ദി സ്പെഷ്യല്‍' എന്ന അടിക്കുറിപ്പോടെ ഐശ്വര്യ തന്നെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായിരുന്നു. വീഡിയോയില്‍ വ്യാസും കൂടെ ഉള്ളത് വന്നതോടെ ആരാധകരും സന്തോഷത്തിലായി. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. 'ഹാപ്പി മാരീഡ് ലൈഫ്' എന്ന കമന്റാണ് കൂടുതല്‍ ആരാധകരും പങ്കുവെച്ചിരുന്നത്.

2021ല്‍ സൂര്യ ടിവിയില്‍ സംരക്ഷണം ആരംഭിച്ച ഒരു സീരിയലാണ് കന്യാദാനം. ഒരു അച്ഛന്റെയും 5 മക്കളുടെയും കഥ പറയുന്ന സീരിയല്‍ വ്യത്യസ്തമാര്‍ന്ന കഥ പശ്ചാത്തലത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ഈ സീരിയലിന് പ്രേക്ഷക സ്വീകാര്യത ഏറെ എന്നുമാണ് വിശ്വാസം.അഞ്ചു മക്കളുടെ അച്ഛനായി വേഷമിടുന്നത് പ്രശസ്ത സീരിയല്‍ നടന്‍ ദേവനാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ സീരിയലിലെ ദേവന്റെ അഞ്ചുമക്കളില്‍ ഒരാളായി അഭിനയിക്കുന്നതാണ് ഐശ്വര്യ.

Aiswarya Suresh Wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES