Latest News

സദ്യ അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്; തുറന്ന് പറഞ്ഞ് പ്രീത പ്രദീപ്

Malayalilife
സദ്യ അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്; തുറന്ന് പറഞ്ഞ്  പ്രീത പ്രദീപ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയും നർത്തകിയുമാണ്   പ്രീത പ്രദീപ്.  മലയാളികള്‍ക്ക് ഇന്നും താരത്തെ ഓർത്തിരിക്കാൻ ഇഷ്‌ടമുള്ള ഒരു കഥാപാത്രമായിരുന്നു മൂന്നുമണി എന്ന പരമ്പരയിലെ മതികല. സീരിയലിന് പുറമെ സിനിമകളിലും താരം ഏറെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു ബാല്യകാല ചിത്രമാണ് വൈറലായി മാറുന്നത്.

അതേ സമയം  തന്റെയൊരു പഴയകാലചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രീത. സോഷ്യല്‍മീഡിയയിലൂടെ കുട്ടിയായിരിക്കുമ്പോള്‍ വിവാഹസദ്യയില്‍ പപ്പടം പൊടിക്കുന്ന താരത്തിന്റെ ചിത്രം  വൈറലാകുകയും ചെയ്‌തു.  സദ്യ അന്നും ഇന്നും ഇനിയും എന്റെ വികാരം തന്നെയാണ്, എന്നു പറഞ്ഞാണ് പ്രീത ചിത്രം പങ്കുവച്ചിരിക്കുന്നത് . 

പ്രീതയുടെ കുറിപ്പിലൂടെ

സദ്യ. അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്. ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാന്‍ പറ്റുക. (കൊറോണ കാരണം 50 മെമ്പേഴ്‌സിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നില്ലെന്നേ..) ഒരു സദ്യ പ്രേമിയുടെ രോദനം.

നിരവധി ആളുകളാണ് തരത്തിന്റെ ചിത്രത്തിനും കുറിപ്പിനും കമന്റുമായെത്തിയിരിക്കുന്നത്. ചേച്ചിയെ ഞങ്ങളുടെ വീട്ടിലെ കല്ല്യാണത്തിന് വിളിക്കാമെന്നും, ചേച്ചിയെപ്പോലെ ഞങ്ങളും സദ്യപ്രാന്തന്മാരാണ് എന്നെല്ലാമാണ് ആളുകള്‍ കമന്റായിടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preetha Pradeep (@preethspradeep) on


 

Actress Preetha words about sadhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക