Latest News

അല്ലു അര്‍ജ്ജുനെ കാണാനായി സീരിയല്‍ സെറ്റിലെത്തിയ കൊച്ചു മിടുക്കി; മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അനുമോളുടെ വിശേഷങ്ങള്‍ 

Malayalilife
അല്ലു അര്‍ജ്ജുനെ കാണാനായി സീരിയല്‍ സെറ്റിലെത്തിയ കൊച്ചു മിടുക്കി; മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അനുമോളുടെ വിശേഷങ്ങള്‍ 

മിനിസ്‌ക്രീനില്‍ മികച്ച അഭിനയം കാഴ്ചവച്ച് എത്തുന്നവരാണ് കുട്ടിത്താരങ്ങള്‍. പലപ്പോഴും താരങ്ങളുടെ ബാലകാലം അവതരിപ്പിക്കാനോ മക്കളായിട്ടോ ചെറുമക്കളായിട്ടോ ഒക്കെയായകും ബാലതാരങ്ങള്‍ സീരിയലുകളിലേക്ക് എത്തുന്നത്. വളരെ പെട്ടെന്നാണ് മിനിസ്‌ക്രീന്‍ താരങ്ങളെ ആരാധകര്‍ ഏറ്റെടുക്കുന്നതും. മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയില്‍ അടുത്ത കാലത്ത് എത്തിയ സുന്ദരി കുട്ടിയാണ് വൃദ്ധികുട്ടി. കൊഞ്ചി കൊഞ്ചിയുള്ള സംസാരവും, അഭിനയമികവും കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൃദ്ധിക്ക് സാദിച്ചു.

ഡാന്‍സര്‍മാരായ വിശാല്‍ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി എളമക്കര ശ്രീശങ്കര സ്‌കൂളില്‍ യൂകെജിയിലാണ്. ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു ഇഷ്ട വിനോദം. അല്ലു അര്‍ജുന്റെയും വിജയുടേയും ഡാന്‍സ് ടിവിയില്‍ കണ്ട് കളിക്കും. ഹന്‍സികയാണ് ഇഷ്ടനടി. അല്ലു അര്‍ജ്ജുനെ കാണാന്‍ സീരിയല്‍ സെറ്റിലെത്തിയ വൃദ്ധിയാണ് ഇപ്പോള്‍ സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.
അല്ലു അര്‍ജുനെ കാണിച്ചു തരാമെന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് അല്ലു ഫാനായ ഒരഞ്ചു വയസ്സുകാരി ഉത്സാഹത്തോടെ സീരിയല്‍ സെറ്റിലെത്തുകയായിരുന്നു. സീരിയലില്‍ അഭിനയിച്ചാല്‍ തന്റെ ഇഷ്ട നടനെ കാണാമെന്ന ധാരണയില്‍ അഭിനയം സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും അഭിനയിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഈ മിടുക്കി കുട്ടിക്ക് സിനിമയിലേക്കും അവസരം എത്തിയിരുന്നു. ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും സീരിയല്‍ ഷൂട്ടിങ് തിരക്കുകള്‍ കാരണം താരത്തിന് പോകാന്‍ സാധിച്ചില്ല.

ടൊവിനോയുടെ പുതിയ ചിത്രത്തിലേക്ക് അവസരം വന്നുവെങ്കിലും സീരിയല്‍ ഷൂട്ടിന്റെ തിരക്കുകള്‍ കാരണം പോകാനായില്ല. കോവിഡ് കാരണം വീട്ടില്‍ ഒതുങ്ങിയിരുന്ന സമയത്താണ് 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ലേക്ക് അവസരം കിട്ടുന്നത്.സ്വന്തമായി തന്നെയാണ് ഈ കുട്ടി താരം ഡബ്ബ് ചെയ്യുന്നത്. കുട്ടിതാരത്തിന്റെ അഭിനയത്തിന് യൂട്യൂബില്‍ നല്ല കമന്റ്സ് കിട്ടുന്നുണ്ട്.

manjil virinja poovu child actress vriddhi vishal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക