നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ടെങ്കിലും വിവാഹം നടന്നത് അറേഞ്ച്ഡ് ആയി; നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി; വീഡിയോ കാണാം

Malayalilife
topbanner
നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ടെങ്കിലും വിവാഹം നടന്നത് അറേഞ്ച്ഡ് ആയി; നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി; വീഡിയോ കാണാം

ഴവില്‍ മനോരമയിലെ നായിക നായകനീലൂടെയെത്തിയ താരങ്ങള്‍ക്ക് സ്വപ്‌ന സാഫല്യം.  മലയാളികള്‍ക്ക് പ്രിയപ്പെട്ട മാളവിക കൃഷ്ണദാസും തേജസും ആണ് ് വിവാഹിതരായത്. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് അത്യാഢംബരമായാണ് ചടങ്ങുകള്‍ നടന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേരാനായി സിനിമാ സീരിയല്‍ ലോകത്തെ നിരവധി പേരെത്തി

.റിയാലിറ്റി ഷോയിലൂടെയുള്ള ബന്ധമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചെങ്കിലും പക്കാ അറേഞ്ചഡ് മാരേജാണ് തങ്ങളുടെതെന്ന് താരങ്ങള്‍ പറഞ്ഞു.  ചുവപ്പു സാരിയില്‍ പരമ്പരാഗത ഡിസൈനിലുള്ള സ്വര്‍ണ ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായാണ് മാളവിക വിവാഹത്തിനൊരുങ്ങിയത്. വിവാഹ വിശേഷങ്ങളെല്ലാം തന്നെ മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

ഹല്‍ദി ദിനത്തിലെയും റിസപ്ഷന്റെയുമെല്ലാം വിഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായിരുന്നു.  അഭിനയത്തിനോടൊപ്പം നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന മാളവിക നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. 'നായികാ നായകന്‍' എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് കുഞ്ചാക്കോ ബോബന്‍ നായകനായ 'തട്ടിന്‍ പുറത്ത് അച്ചുതന്‍' എന്ന സിനിമയിലും അഭിനയിച്ചിരുന്നു.


malavika krishnadas and thejas wedding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES