Latest News

എന്റെ മുത്ത് എന്നെ തേടി വരും; കുറിപ്പ് പങ്കുവച്ച് ദയ അശ്വതി

Malayalilife
എന്റെ മുത്ത് എന്നെ തേടി വരും; കുറിപ്പ് പങ്കുവച്ച് ദയ അശ്വതി

ബിഗ്ബോസ് സീസണ്‍ ടൂവില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദയ അശ്വതി. അപ്രതീക്ഷിതമായാണ് ദയ ഹൗസിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറഞ്ഞാണ് ദയ ശ്രദ്ധനേടിയിരുന്നത്. സാമ്പത്തികമായി താഴ്ന്ന നിലയില്‍ നിന്നും ജീവിതത്തില്‍ ഏറെ അനുഭവിച്ചു പഠിച്ചും ബ്യൂട്ടീഷ്യനായി മാറിയ ദയ സിനിമകളില്‍ സഹനടിയായും എത്തിയിട്ടുണ്ട്. എന്നാൽ  അടുത്തിടെയായിരുന്നു താരം സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചതും. ഇപ്പോൾ താരം പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

.ദയ അശ്വതി പോസ്റ്റ്‌


അന്നും ഇന്നും ഒറ്റക്ക്,എന്‍്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു.എന്നെങ്കിലും ഒരുനാള്‍ എന്‍്റെ മുത്ത് എന്നെ തേടി വരും .അവന്‍്റെ വരവിനു മാത്രം ആണ് എന്‍്റെ കാത്തിരിപ്പ് .ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്,വേറെ ആരേയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല കാരണം ഞാന്‍ പ്രമുഖയല്ല.

ഒരു സാദാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്.അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാന്‍,പക്ഷെ കുറച്ചു പേര്‍ക്ക് എന്നെ ഇഷ്ട്ടo ആണെന്നറിയാം അതില്‍ ഞാന്‍ ഒത്തിരി സന്തോഷിക്കുന്നു,

ഞാന്‍ മരിക്കുന്നതിന് മുമ്ബ് ഞാന്‍ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എന്‍്റെ ഈശ്വരാ.
 നിരവധി ആളുകളാണ് ആരാണ് ആ മുത്ത് എന്ന് ചോദിച്ച്‌ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.

Read more topics: # Daya aswathy new post viral
Daya aswathy new post viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക