Latest News

എല്ലാവര്‍ക്കും ആര്യയെ പേടിയാണ്; കാരണം എന്താണെന്ന് അറിയുമോ; ആര്യയുടെ പുതിയ കണ്ടുപിടിത്തം വൈറൽ

Malayalilife
എല്ലാവര്‍ക്കും ആര്യയെ പേടിയാണ്; കാരണം എന്താണെന്ന് അറിയുമോ; ആര്യയുടെ പുതിയ കണ്ടുപിടിത്തം  വൈറൽ

ബിഗ്ബോസ് മലയാളം സീസണ്‍ ടൂവിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. ബഡായി ആര്യ എന്നാണ് താരം അറിയപ്പെട്ടുകൊണ്ടിരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കവര്‍ന്ന ആര്യയ്ക്ക് എന്നാല്‍ ബിഗ്ബോസില്‍ എത്തിയതോടെ പ്രേക്ഷക സ്വീകാര്യത കുറഞ്ഞു. കുറെ പേരെല്ലാം ആര്യയെ തള്ളി കളഞ്ഞ് രജിത്തിനൊപ്പം കൂടി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഷോ നിര്‍ത്തിയപ്പോള്‍ പുറത്തെത്തിയ താരത്തിന് നേരെ വലിയ സൈബറാക്രമണമാണ് ഉണ്ടായത്. ഇതിനെതിരെ പ്രതികരിച്ച് ആര്യ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബിഗ്‌ബോസില്‍ എത്തിയതോടെ ആര്യ എന്ന പേരിനൊപ്പം ആര്യ വെമ്പാല എന്നുകൂടി കൂട്ടിവിളിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ തനിക്ക് ലഭിച്ച് പുതിയ ഇരട്ടപേരിനെക്കുറിച്ച് തുറന്ന് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്യ. ടൈംസ് ഓഫ് ഇന്‍ഡ്യ ഓണ്‌ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ബിബി വിശേഷങ്ങളും പുതിയ ഇരട്ടപ്പേരിനെയും കുറിച്ചൊക്കെ സംസാരിക്കുന്നത്.

ഞാന്‍ ബിഗ് ബോസില്‍ ഉള്ളപ്പോള്‍ തന്നെ എനിക്കെതിരെയുള്ള അധിക്ഷേപവും തെറിവിളിയും ആരംഭിച്ചിരുന്നു. നിരവധി വ്യാജ ഐഡികളില്‍ നിന്ന് ആയിരുന്നു ആക്രമണം. അതില്‍ എന്റെ സുഹൃത്തുക്കളും, ബന്ധുക്കളും ഉള്‍പ്പെടുന്നു.വ്യൂവേഴ്സില്‍ നിന്നും വെറുപ്പ് നിറഞ്ഞ പ്രതികരണങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ആര്യ പറയുന്നു.

എന്നാല്‍ തന്നെ ഞെട്ടിച്ചത് തന്റെ 8 വയസ്സുള്ള മകളെ മോശമായി പരാമര്‍ശിച്ച സന്ദേശങ്ങള്‍ ആണെന്നും. ഇതിനു മാത്രം ഞങ്ങള്‍ എന്ത് ചെയ്തു. അതൊരു ഗെയിം ഷോ ആയിരുന്നു. അത് അവസാനിച്ചു. ഞങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം വിരോധമില്ല. വീടിനുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു, പക്ഷേ ഞങ്ങള്‍ ഷോയ്ക്ക് ശേഷവും, അവിടെ ഉള്ളപ്പോള്‍ തന്നെയും അത് പരിഹരിച്ചിരുന്നു. ആദ്യം ഞാന്‍ കരുതിയത് മോശം കമന്റുകള്‍ക്ക് പ്രതികരികണ്ട എന്നായിരുന്നു. പക്ഷെ അതിരുവിട്ടപ്പോള്‍ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കിയെന്നും, ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ആര്യ പറയുന്നത്.

അതേസമയം ബിഗ് ബോസ് വീടിനുള്ളില്‍ നിങ്ങള്‍ കണ്ടത് യഥാര്‍ത്ഥ ആര്യയെ ആയിരുന്നുവെന്നും. എന്റെ വൈകാരികതകള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത വളരെ വികാരാധീയായ വ്യക്തിയാണ് താനെന്നും. ബഡായ് ബംഗ്ലാവിലെ ആര്യയെ ആകും എല്ലാവരും പ്രതിക്ഷിച്ചത് പക്ഷേ അത് ഞാന്‍ അഭിനയിച്ച ഒരു കഥാപാത്രം മാത്രമാണെന്ന് മനസ്സിലാക്കണം. യഥാര്‍ത്ഥ ആര്യ, ബഡായി ബംഗ്ലാവിലെ ആര്യ അല്ലെന്നും. ബിഗ് ബോസ് വീട്ടിലെ എന്റെ എല്ലാ വൈകാരികമായ അവസ്ഥകളും യഥാര്‍ത്ഥമായിരുന്നു അത് കണ്ണീരോ കോപമോ,ചിലരോട് ഞാന്‍ നടത്തിയ പ്രതികരണങ്ങളോ എന്തും ആകട്ടെ എല്ലാം യാഥാര്‍ഥ്യം ആയിരുന്നുവെന്നും പറയുന്ന ആര്യ തനിക്ക് ലഭിച്ച ഇരട്ട പേര് തന്റെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുന്നുവെന്ന് പറയുന്നു. എല്ലാവര്‍ക്കും പാമ്പിനെ പേടിയാണ്, അപ്പോള്‍ അവര്‍ എന്നെ 'പാമ്പുകളുടെ രാജാവ് ആയ രാജവെമ്പാല ' എന്നാണ് വിളിക്കുന്നത്. ഭയവും ബഹുമാനവും കൊണ്ടാണ് ആ പേര് അവര്‍ എനിക്ക് തന്നത് എന്നാണ് ഞാന്‍ ആ വിളിയെ നോക്കി കാണുന്നതെന്ന് പറഞ്ഞ ആര്യ അന്ത ഭയം ഇരികട്ടും എന്നും പറയുന്നുണ്ട്. ആര്യയുടെ ഈ തുറന്ന പറച്ചിലുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 
 

Read more topics: # Arya new findings was viral
Arya new findings was viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക