ഒറ്റയ്ക്ക് ഇരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമൊക്കെയാണ് ഇഷ്ടം; ചിലര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്യാറുണ്ട്: ഭാഗ്യലക്ഷ്മി

Malayalilife
ഒറ്റയ്ക്ക് ഇരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമൊക്കെയാണ് ഇഷ്ടം; ചിലര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്യാറുണ്ട്: ഭാഗ്യലക്ഷ്മി

ലയാള സിനിമാ മേഘലയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ ചിത്രങ്ങളില്‍  നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് താരം  ശബ്ദം  നല്‍കുകയും ചെയ്തു കഴിഞ്ഞു. ബിഗ് ബോസ് സീസൺ 3 യിലൂടെ താരം അടുത്തിടെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ ജീവിതത്തില്‍ തനിക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം എന്ന് തുറന്ന്  പറയുകയാണ് ഭാഗ്യലക്ഷ്മി. എലീന പടിക്കലിനൊപ്പമുള്ള ഒരു പരിപാടിയിലാണ് താരം തന്റെ മനസ് തുറന്നത്. 

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ,

ഒറ്റയ്ക്ക് ഇരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമൊക്കെയാണ് എനിക്ക് എപ്പോഴും ഇഷ്ടം. നമുക്ക് സംസാരിക്കാന്‍ അത്രമേല്‍ പ്രിയപ്പെട്ട ഒരു വ്യക്തിയും, നമ്മള്‍ സംസാരിക്കുന്ന വിഷയം ഇഷ്ടപ്പെടുന്ന ഒരാളും ആയിരിക്കണം. അവര്‍ സംസാരിക്കുന്നത് നമുക്കും ഇഷ്ടപ്പെടണം. അങ്ങനെയുള്ള സൗഹൃദങ്ങളോട് മാത്രമാണ് എനിക്ക് താത്പര്യമുള്ളത്. അത് അല്ലാതെ, വെറുതേ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ചിലര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്യാറുണ്ട്. ആണോ, ആഹ, എന്നിട്ട് എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല. കുറച്ച് നേരം കേട്ട് നില്‍ക്കും. പിന്നെ ഞാന്‍ ഫോണ്‍ മനപൂര്‍വ്വം കട്ട് ചെയ്യും. സത്യത്തില്‍ എനിക്ക് അവരോട് സംസാരിക്കാന്‍ വിഷയമില്ല എന്നതാണ് കാര്യം.

Actress Bhagyalekshmi words about her likes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES