ഏഷ്യാനെറ്റ് ബിഗ് ബോസ് മൂന്നാം സീസൺ ഫെബ്രുവരി 3ാം ആഴ്ച തുടക്കമാകും. മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ബോസ് മലയാളത്തിലെ മൂന്നാം സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിപ്പുകൾ ഉണ്ടായിരുന്നു. മൂന്നാം പതിപ്പ് കൊച്ചിയിൽ ചിത്രീകരിക്കാനായിരുന്നു ആലോചന, എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ചെന്നൈയിൽ തന്നെ നടക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്. തമിഴ് ബിഗ് ബോസ്സിൻ്റെ സെറ്റിൽ തന്നെയാകും മലയാളവും ഷൂട്ട് ചെയ്യുക. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ആറാട്ട് എന്ന ചിത്രത്തിലെ ചിത്രീകരണം പൂർത്തിയാക്കിയ ഉടൻ മോഹൻലാൽ ബിഗ് ബോസ് സെറ്റിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്.
കഴിഞ്ഞ സീസൺ പകുതിക്ക് നിർത്തേണ്ടി വന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് 100 ദിവസം പൂർത്തിയാകുന്നതിനും മുൻപാണ് ഷോ അവസാനിക്കുന്നത്. 100 ദിവസത്തിലേയ്ക്ക് അടുക്കവെയായിരുന്നു ഷോ നിർത്തി വെച്ചത്. ലോക്ക് ഡൗണിന് മുൻപ് തന്നെ മത്സരാർഥികളെ തങ്ങളുടെ വീടുകളിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഷോയുടെ ഇടയിൽ എലിമിനേഷനിലൂടെ നിരവധിപേർ പുറത്തായിരുന്നു ഷോ തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ രാജിനി ചാണ്ടി ബിഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. ബിഗ് ബോസ് തനിക്ക് ചേർന്ന ഒരു ഫ്ലാറ്റ്ഫോം ആയിരുന്നില്ല എന്നാണ് രാജനി ചാണ്ടി പറയുന്നത്. ഈ ഷോയിൽ വരുന്നതിന് മുൻപ് ബിഗ് ബോസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിന്നു. ഒരു കൂട്ടം ആളുകളോട് കുറച്ച് സമയം ചെലവഴിക്കാനും തന്റെ പോസിറ്റിവിറ്റി ആളുകളെ കാണിക്കാനുമാണ് ഷോയിൽ എത്തിയത്. എന്നാൽ അതല്ല അവിടെ നടന്നതെന്നാണ് പറയുന്നത്.
ബിഗ് ബോസിൽ തനിക്ക് വേണ്ടവിധം തിളങ്ങാനായില്ലെങ്കിലും മറ്റുള്ളവരെ നടി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കാനാണ് നടി പറയുന്നത്. ബിഗ് ബോസ് ഹൗസിൽ ആരെങ്കിലും പോകാൻ തയാറണെങ്കിൽ തീർച്ചായും അവരോട് പോകാൻ താൻ നിർദ്ദേശിക്കുമെന്നും ബിഗ് ബോസ് ഷോ ഒരു മികച്ച അനുഭവമായിരിക്കുമെന്നും നടി പറയുന്നു. പക്ഷെ നെഗറ്റിവിറ്റിക് എതിരെ പോരാടാൻ ഒരു ശക്തമായ മനസ് ഉണ്ടായിരിക്കണമെന്ന് മത്രം എന്നും കൂട്ടിച്ചേർക്കുന്നു. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം സജീവമായി ഷോ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുകയാണ്. ആദ്യത്തെ രണ്ട് സീസണുകളെ പോലെ മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. സീസൺ 3 തുടങ്ങാൻ ആരംഭിക്കാൻ വളരെ കുറച്ച് സമയം മാത്രമുള്ളത്.