Latest News

പെണ്ണായി മാറാന്‍ അഞ്ജലി അമീര്‍ സഹിച്ച ത്യാഗങ്ങള്‍...;കടലില്‍ ചാടി ജീവനെടുക്കാന്‍ നോക്കിയ അഞ്ജലി അമീറിന്റെ ജീവിതകഥ

Malayalilife
പെണ്ണായി മാറാന്‍ അഞ്ജലി അമീര്‍ സഹിച്ച ത്യാഗങ്ങള്‍...;കടലില്‍ ചാടി ജീവനെടുക്കാന്‍ നോക്കിയ അഞ്ജലി അമീറിന്റെ ജീവിതകഥ

ന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്ന ഖ്യാതിയോടെയാണ് അഞ്ജലി അമീര്‍ മമ്മൂട്ടിയുടെ നായികയായി പേരന്‍മ്പില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമ ഇതുവരെ റിലീസ് ചെയ്യാത്തതിനാല്‍ പലര്‍ക്കും അഞ്ജലിയെ പറ്റി വലിയ അറിവില്ലായിരുന്നു. എന്നാല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെത്തിയതോടെ വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും വരെ അഞ്ജലി പരിചിതയായി മാറി. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ഷോയ്ക്ക് പുറത്തുപോയെങ്കിലും അഞ്ജലിക്ക് ഇപ്പോള്‍ നിരവധി ആരാധകരാണുള്ളത്.

കോഴിക്കോട്ടുകാരന്‍ ജംഷീറാണ് അഞ്ജലി അമീര് എന്ന പെണ്‍കുട്ടിയായി മാറിയത്. പെണ്‍മനസും ആണുടലുമായി ജീവിച്ച അഞ്ജലി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍ജറിയിലൂടെ പൂര്‍ണമായും പെണ്ണായി മാറിയത്. 1995ല്‍ ജനിച്ച ജംഷീര്‍ ഹൈസ്‌കൂള്‍ കാലത്തിലെത്തിയപ്പോഴാണ് ട്രാന്‍സ്‌ജെന്റര്‍ കമ്മ്യുണിറ്റിയെ കുറിച്ച് അറിയുന്നതും താന്‍ ട്രാന്‍സ്‌ജെന്ററാണെന്ന് മനസിലാക്കുന്നതും. ഇതിനിടയില്‍ നൃത്തം പഠിക്കാനായി പോയ ജംഷീര്‍ ഒരു പ്രണയത്തിലകപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചത്. സ്ത്രീയായി വന്നാല്‍ വിവാഹം കഴിച്ചോളാം എന്ന് കാമുകന്‍ വാക്കു നല്‍കിയതിനെ തുടര്‍ന്നാണ് ചെന്നൈയിലെത്തിയ ജംഷീര്‍ സര്‍ജറി നടത്തി അഞ്ജലിയായി മാറിയത്. സര്‍ജറി കഴിഞ്ഞ് പൂര്‍ണ്ണമായും പെണ്ണായി നാട്ടിലെത്തിയ അഞ്ജലിയെ കാത്തിരുന്നത് കാമുകന്റെ കല്യാണവാര്‍ത്തയാണ്. പ്രണയം തകര്‍ന്നതോടെ കടലില്‍ ചാടി ആത്മഹത്യാശ്രമവും നടത്തിയെങ്കിലും മത്സ്യതൊഴിലാളികള്‍ അഞ്ജലിയെ രക്ഷപ്പെടുത്തി. 

ഇതിനിടയില്‍ അഞ്ജലിയെ വീട്ടുകാരും കൈയൊഴിഞ്ഞു. തുടര്‍ന്ന് കോയമ്പത്തൂരിലെത്തി പല ജോലിയും ചെയ്ത അഞ്ജലിയെ ട്രാന്‍സ് കമ്മ്യുണിറ്ിയില്‍ പെട്ടെ ഒരാള്‍ ദത്തെടുത്ത് പഠിപ്പിച്ചു. ഇവിടെ വച്ചാണ് അഞ്ജലി മോഡലിങ്ങ് ആരംഭിക്കുന്നത്. ഇതിനിടയില്‍ ഒരു സീരിയലില്‍ അവസരം ലഭിച്ചെങ്കിലും രണ്ടാം ദിവസം അഞ്ജലിയുടെ ട്രാന്‍സ് വ്യക്തിത്വം അറിഞ്ഞ പ്രൊഡ്യുസര്‍ ഇവരെ സീരിയലില്‍ നിന്നും ഒഴിവാക്കി. ഇതിനിടയില്‍ ഒരഭിമുഖത്തില്‍ സിനിമയില്‍ ്അഭിനയിക്കുകയാണ് തന്റെ ജീവിതാഭിലാഷമാണെന്ന് അഞ്ജലി പറഞ്ഞിരുന്നു. ഇതു കണ്ട മമ്മൂട്ടിയാണ് പേരമ്പിലേക്ക് അഞ്ജലിയെ നിര്‍ദേശിക്കുന്നത്. തുടര്‍ന്ന് ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് അഞ്ജലി ബിഗ് ബോസിലെത്തുന്നത്.

സര്‍ജറി കഴിഞ്ഞെങ്കിലും പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള പൂര്‍ണ്ണമായ മാറ്റം അംഗീകരിക്കാന്‍ മനസ്സിനെപ്പോലെ ശരീരത്തിനു കഴിഞ്ഞേ മതിയാകൂ. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പോലും മാറ്റം വരുത്തുന്ന ഒരു വലിയ സര്‍ജറി നടത്തിയ അഞ്ജലി വേദന സഹിിക്കാന്‍ കഴിയാതെയാണ് ബിഗ്ബോസില്‍ നിന്നും പടിയിറങ്ങിയത്. എന്തായാലും 12 ദിവസങ്ങള്‍ കൊണ്ട തന്നെ അഞ്ജലിക്കൊപ്പം അഞ്ജലിയുടെ ജീവിതകഥയും സോഷ്യല്‍ മീഡിയുടെ കൈയടി ഏറ്റുവാങ്ങുകയാണ്.

Read more topics: # anjaly ameer-back ground
anjaly ameer-back ground

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES