Latest News

സിനിമയില്‍ വന്ന ശേഷം സീരിയല്‍ വേണ്ട എന്ന് എല്ലാ നടിമാരെ പോലെ താനും അഹങ്കരിച്ചിരുന്നു; സീതയിലെ വിവാദങ്ങളെക്കുറിച്ചും ജീവിതത്തിലെ രണ്ട് ആഗ്രഹങ്ങളും വെളിപ്പെടുത്തി നടി സ്വാസിക

Malayalilife
 സിനിമയില്‍ വന്ന ശേഷം സീരിയല്‍ വേണ്ട എന്ന് എല്ലാ നടിമാരെ പോലെ താനും അഹങ്കരിച്ചിരുന്നു; സീതയിലെ വിവാദങ്ങളെക്കുറിച്ചും ജീവിതത്തിലെ രണ്ട് ആഗ്രഹങ്ങളും വെളിപ്പെടുത്തി നടി സ്വാസിക

മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക്  ഏറെ ഇഷ്ടമുള്ള നടിയായി മാറിയിരിക്കുകയാണ് സ്വാസിക. സീത എന്ന ഒറ്റ സീരിയലിലൂടെ സ്വാസിക കാഴ്ച്ചവെച്ച പ്രകടനമാണ് എല്ലാവരേയും സീരിയല്‍ കാണാന്‍ പ്രേരിപ്പിച്ചത്.  തമിഴ് സിനിമയില്‍ നിന്നും തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലും അവിടെ നിന്നും സീരിയലിലേക്കും എത്തി. നിരവധി സ്റ്റേജ് ഷോകളിലൂടെയും സ്വാസിക പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്. കുട്ടികാലം മുതല്‍ ഡാന്‍സില്‍ കഴിവ് തെളിയിച്ചു നിരവധി സമ്മാനങ്ങള്‍ വാങ്ങി. അതില്‍ നിന്നുള്ള പ്രചോദനമാണ് പിന്നീട് അഭിനയം എന്ന സ്വപ്‌നത്തിലെത്തി ചേര്‍ന്നത്.    

 ചന്ദനമഴയില്‍ നിന്നും കറുത്തമുത്തില്‍ നിന്നും അവസരങ്ങള്‍ എത്തിയിരുന്നു.താന്‍ സീരിയല്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതിന്റെ പുറത്ത് നിരസിക്കുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷം വീട്ടിലിരുന്നു. അഭിനയം ഒരു ആഗ്രമായി മനസ്സിലുള്ളത് കൊണ്ട് വേറെ ഒന്നും ചെയ്യാന്‍ തോന്നിയിരുന്നില്ലെന്നും പിന്നീട് സീരിയല്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നും സ്വാസിക മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. സീരിയലില്‍ പൊതുവേ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍ക്കുന്ന കഥകള്‍ ആണ് വരുന്നത്. അങ്ങനെ ഒരു കഥ തന്നെയാണ് സീതയും. ആദ്യ സമയത്ത് സീതയില്‍ എത്തുമ്പോള്‍ ഈ കഥാപാത്രത്തിലേക്ക് എത്താന്‍ വേണ്ട ഒരു ചെറിയ തയ്യാറെടുപ്പ് നടത്തിയിരുന്നു.വസ്ത്രത്തിന്റെ കാര്യത്തിലും അത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടത്തി. തന്റെ ശരീര ഭാഷയിലും മറ്റും മാറ്റങ്ങള്‍ വരുത്തിയിരുന്നതായും സ്വാസിക പറഞ്ഞു.

 

 സമീപകാലത്ത് എത്തിയ സീത സീരിയല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ താന്‍ ആരും അല്ല. അതുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയാന്‍ ഏറ്റവും യോഗ്യനായ വ്യക്തി ആ ക്യാരക്ടര്‍ ചെയ്ത ആള്‍ തന്നെയാണ്. അല്ലെങ്കില്‍ സംവിധായകനോ, ചാനലില്‍ നിന്നുള്ളവരോ ഇതിനു മറുപടി നല്‍ക്കുന്നതായിരിക്കും ഉചിതം. ഞങ്ങള്‍ എല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.സീരിയലിലെ ഒരു കഥാപാത്രത്തെ ഇഷ്ടപെടുമ്പോള്‍ അതേ സീരിയലിലെ മറ്റു കഥാപാത്രത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നതും, സീരിയലില്‍ മാത്രമല്ല അവരുടെ വ്യക്തിപരമായ ജീവിതത്തിലേക്കും കൂടി കടന്നുചെന്നു ഉപദ്രവിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

ജീവിതത്തില്‍ രണ്ട് ആഗ്രഹങ്ങളാണ് ഉള്ളത്. സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങണം. ഡാന്‍സ് മാത്രമല്ല, മറ്റു എല്ലാ കലാരൂപങ്ങളും പഠിപ്പിക്കുന്ന ഒരു വേദിയായി അതിനെ മാറ്റണം എന്നാണ് തന്റെ ആഗ്രഹം. കൂടാതെ ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്നും മനസ്സില്‍ ആഗ്രഹമുണ്ടെന്നും സ്വസിക  പറയുന്നു. തമിഴില്‍ നിന്നും ഒരു ഓഫര്‍ വന്നിട്ടുണ്ട് അതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പുറത്ത് പറയാല്‍ ആയിട്ടില്ലെന്നും സ്വാസിക നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

actress-swasika-say-about-seetha-serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES