കുട്ടൻചേട്ടന്റെ ഫോട്ടോ വല്ലതും ഉണ്ടോ.... എന്ന ചോദ്യവും ഒപ്പം അതിനു മറുപടിയായി വന്ന ഇല്ലാ.... എന്ന മറുപടിയും മലയാളികളി ടെലിവിഷൻ പ്രേമികളെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത ഒരു കോമഡി സീൻ ആണ്. ഇത് അവതരിപ്പിച്ച രശ്മി അനിൽ എന്ന കലാകാരിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനും സാധിക്കില്ല. നിറഞ്ഞ ചിരിയോടെ മാത്രമല്ലാതെ താരത്തെ ആരും കണ്ടിട്ടില്ല ഇതുവരെ. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിൽ നിറസാന്നിദ്ധ്യമായി മാറി സീരിയലുകളിലും സിനിമയിലും തിളങ്ങി നില്‍ക്കുന്ന താരം കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്.
ഭരണിക്കാവ് മഞ്ഞാടിത്തറ ചാങ്ങേത്തറയില്‍ പരേതനായ ക്യഷ്ണപിള്ളയുടെയും രത്നമ്മയുടെ മകളാണ് രശ്മി. അഭിനയ മോഹം രെശ്മിയുടെ തലക്ക് പിടിക്കുന്നത് മൂന്നു ക്ലാസിലും നാലിലും ഒക്കെ പഠിക്കുന്ന വേളയിലാണ്. അന്ന് സ്വന്തമായി നാടക രചനയും സംവിധാനവും ചെയ്യുമായിരുന്ന രേഷ്മിയെ സംബന്ധിച്ചിടത്തോളം സ്റ്റേജിൽ കയറി പെർഫോം ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത പ്രായം കൂടിയായിരുന്നു അത്. അന്നൊക്കെ രശ്മിക്ക് ഏറെ പിന്തുണ നൽകിയത് രണ്ടു അമ്മമാരാണ്. അച്ഛന്റെ അമ്മയും, അച്ഛന്റെ അമ്മയുടെ ചേച്ചിയും ആണ് എന്നും രശ്മിയുടെ അഭിനയമോഹത്തിനു കൂട്ടുനിൽക്കാറുള്ളത്. അതുനുശേഷമാണ് ഡിഗ്രി പഠനത്തിന് പിന്നാലെ കെപിഎസിയിലേക്ക് ചുവട് വയ്ക്കുന്നത്.
കോളേജിൽ പഠിക്കുന്ന സമയത്തെ രശ്മിയുടെ അടുത്ത സുഹൃത്ത് ആയിരുന്ന സനൽ വഴിയാണ് കെപിഎസിയിലേക്ക് താരം എത്തുന്നത്. മൂന്നോളം നാടകങ്ങളിൽ രശ്മി ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. സീനിയർ താരങ്ങൾക്കൊപ്പം, ഒരേ സമയം നായികയായും, ഒരു കൊച്ചു കുട്ടിആയിട്ടുമെല്ലാം തന്നെ രശ്മിക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. നാടകമായിരുന്നു ആദ്യകാലങ്ങളിൽ രശ്മിക്ക് ഏറെ ഇഷ്ടം ഇപ്പോഴും ആ ഇഷ്ടത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. രശ്മിയുടെ ജീവിതത്തിലെ തുടക്കത്തിന് ഒരു എട് എന്ന് പറയുന്നത് നാടകം തന്നെയാണ്. 2003 മുതല്‍ 2006 വരെ കെ.പി.എസ്.സി ലളിതയെ പോലെ ആകാന്‍ ആഗ്രഹിക്കുന്ന രശ്മി കെ.പി.എസ്.സി യിലെ അഭിനേത്രിയായിരുന്നു. നാടകപ്രേമികളുടെ ഇഷ്ടതാരമായി തമസ്സ്, മുടിയനായ പുത്രന്‍, അശ്വമേധം എന്നി നാടകങ്ങളിലൂടെ മറന്നതും താരത്തിന് സാധിച്ചു. കറ്റാനം സി.എം.എസ്സ് ഹൈസ്കൂളിലെയും, കായംകുളം എം.എസ്.എം കോളേജിലെയും പഠനകാലത്ത് നാടകരചന, സംവിധാനം, അഭിനയം, മോണോആക്ട് എന്നിവയില്‍ കലോത്സവങ്ങളിള്‍ നിരവധി സമ്മാനങ്ങള്‍ രശ്മി നേടി.
രശ്മിയുടെ കുടുംബം എന്ന് പറയുന്നത് ഭർത്താവ് അനിലും രണ്ട് മക്കളും അടങ്ങുന്ന ഒരു കുടുംബമാണ്.ബാലതാരമായ ശബരിനാഥും ക്യഷ്ണപ്രീയയുമാണ് മക്കൾ. രശ്മി അഭിനയ ലോകത്തെയ്ക്ക് കടക്കുന്നത് കായംകുളം എസ്. എന്‍. സെന്‍ട്രല്‍ സ്കൂളിലെ മലയാളം അധ്യാപികയില്‍ നിന്നുമാണ്. ശ്രീനാരായണ ഗുരു എന്ന പരമ്പരയിൽ ഗുരുദേവന്റെ ചെറുപ്പം അവതരിപ്പിക്കാനായി മകൻ ശബരിനാഥ് ജനിച്ചു കഴിഞ്ഞു രണ്ടരമാസം പ്രായം ഉള്ളപ്പോഴാണ് അവനു ക്ഷണം കിട്ടുന്നത്. അതിലൂടെയാണ് രേഷ്മിയും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നതിനുള്ള ചവിട്ടുപടി രശ്മിക്ക് ലഭിക്കുന്നത്. പിന്നീട പരിണയം പരമ്പരയിൽ മകന് വീണ്ടും അഭിനയിക്കാനായി അവസരം ലഭിച്ചത്. അതിലൂടെ ഒരു തമിഴത്തിയുടെ വേഷത്തിൽ ആണ് രശ്‌മി മിനിസ്ക്രീനിലേക്ക് എത്തുന്നത്. തുടർന്നാണ് താരം ടീച്ചർ ജോലി ഉപേക്ഷിച്ചതും, ഭർത്താവിന്റെ പിന്തുണയോടെ അഭിനയരംഗത്ത് സജീവമായതും.
രശ്മി അഭിനയ മേഖലയിൽ സജീവയാകാം തുടങ്ങിയിട്ട് ഒൻപത് വർഷമായി. ഇതിനോടകം 25 ഓളം സിനിമകളിലും, അത്രയും തന്നെ സീരിയലുകളിലും രശ്മിയെ തേടി അവസരങ്ങൾ വന്നിട്ടുമുണ്ട്. നിരവധി വിദേശരാജ്യങ്ങളിൽ ഇതിനോടകം തന്നെ രശ്മിക്ക് പരിപാടി അവതരിപ്പിക്കാൻ അവസരവും ലഭിച്ചു. എല്ലാം മിനി സ്‌ക്രീൻ പ്രേക്ഷകർ രശ്മിക്ക് നൽകിയ സ്നേഹവും പിന്തുണയും ഒന്നു കൊണ്ട് മാത്രം ആണ്.