ബിഗ്‌ബോസിലെ ഇണക്കുരുവികളായ പേളി-ശ്രീനിഷ് ബന്ധം ബിഗ്‌ബോസ് വീട്ടില്‍ തന്നെ അവസാനിക്കുമെന്ന രീതിയിലുള്ള സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഇന്നലെത്തെ എപിസോഡില്‍ മുഴുവന്‍ ഇവര്‍ വഴക്കിട്ട് പിണങ്ങുകയായിരുന്നു. തുടര്‍ന്ന് പേളി ശ്രീനി സമ്മാനിച്ച് മോതിരം ഊരി ശ്രീനിക്ക് നല്‍കി. അതേസമയം പ്രണയം തുടരാന്‍ സാധിക്കില്ലെന്നു പറഞ്ഞ് മോതിരം ഊരി നല്‍കിയ പേളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് പേളി ശ്രീനിയോടു വഴക്കിട്ട് മോതിരം ഊരി തിരികെ നല്‍കിയത്. ശ്രീനിയുമായി വഴക്കിട്ടു തുടങ്ങിയ പേളി താന്‍ ശ്രീനി കാരണം കൂടുതലായി കരയുകയാണെന്നും ശ്രീനി തനിക്കു നല്‍കിയ വാഗ്ദ്ധാനങ്ങള്‍ പാലിക്കുന്നില്ലെന്നും പറഞ്ഞു. പേളി ഇങ്ങനെ തന്നെ പറയുമെന്നു തനിക്കു നേരത്തെ അറിയാമായിരുന്നെന്നായിരുന്നു ശ്രീനിയുടെ മറുപടി. പേളി മുന്‍പ് പറഞ്ഞതല്ല ഇപ്പോള്‍ പറയുന്നതെന്നും ശ്രീനി പറഞ്ഞു. താന്‍ അറിഞ്ഞു കൊണ്ടു തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോടും വഴക്കിടാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് പേളി ശ്രീനിയെ ഒഴിവാക്കുകായിരുന്നു. തുടര്‍ന്ന് പേളി ശ്രീനി ഇട്ടു കൊടുത്ത മോതിരം തിരികെ ഊരി ശ്രീനിയുടെ കയ്യില്‍ നല്‍കി. ശ്രീനി അത് ദേഷ്യത്തോടെ വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ പിന്നീട് സാബു എത്തി ഇവരുടെ വഴക്കു തീര്‍ത്ത രീതിയിലുള്ള രംഗങ്ങളും കാണിച്ചിരുന്നു
അതേസമയം ബിഗ്‌ബോസ് അവസാനിക്കാറായതോടെ ഇനി വോട്ടു കിട്ടിയില്ലെങ്കില്‍ കുഴപ്പമില്ലെന്ന ധാരണയില്‍ പേളി ബുദ്ധിപൂര്‍വ്വം ശ്രീനിഷിനെ ഒഴിവാക്കിയതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പേളിയുടേത് നാടകമാണെന്ന് മുന്‍പും മത്സരാര്‍ത്ഥികളുടെ ഇടയില്‍ സംസാരം ഉണ്ടായിരുന്നു. എന്നാല്‍ പേളി ശ്രീനിയെ ചതിക്കെല്ലെന്നായിരുന്നു പേളിഷ് ആരാധാകരുടെ വാദം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടതോടു കൂടി ആരാണ് ബിഗ്‌ബോസിലെ തേപ്പുകാരി എന്നു വ്യക്തമായെന്നാണ് സോഷ്യല്‍ മീഡിയ ആരാധകര്‍ പറയുന്നത്.