ബിഗ്ബോസില്‍ ഇന്നലെ അര്‍ച്ചന എലിമിനേറ്റായതോടെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. അര്‍ച്ചനയെ പുറത്താക്കിയത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേസമയം ബിഗ്ബോസില്‍ നിന്നും എലിമിനേറ്റായ ദീപന്‍ മുരളിയും അര്‍ച്ചനയെ പുറത്താക്കിയ ബിഗ്ബോസിന്റെ നടപടിയെ വിമര്‍ശിച്ചും കള്ളിക്കളികള്‍ തുറന്നുപറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ്.
അര്‍ച്ചന ഇന്നലെത്തെ എപിസോഡില്‍ പുറത്തായതിന് പിന്നാലെയാണ് ദീപന്‍ ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്. അര്‍ച്ചനയെ പുറത്താക്കിയ ബിഗ്ബോസ് നടപടി വിമര്‍ശിച്ച ദിപന്‍ ബിഗ്ബോസിലെ പലരും പ്ലാന്‍ ചെയ്താണ് കളിക്കാനെത്തിയിരിക്കുന്നതെന്നും ആക്ഷേപമുയര്‍ത്തിയിരിക്കുകയാണ്.
നന്നായി ടാസ്‌ക് ചെയ്യുകയും ശരിയായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് ബിഗ്ബോസില്‍ നിലനിര്‍ത്തേണ്ടത് എന്നാണ് തന്റെ നിലപാടെന്നും ദീപന്‍ കൂട്ടിച്ചേര്‍ത്തു. ഷോയിലെത്തിയ പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ചാണ് വോട്ട് സമ്പാദിക്കുന്നതെന്ന് ദീപന്‍ പറയുന്നു. ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇത്തരത്തില്‍ വോട്ട് നേടുന്നതെന്നും ആ മത്സരാര്‍ഥികളെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ സംഘടിതമായി ആക്രമിച്ച് തളര്‍ത്തുമെന്നും ദീപന്‍ കുറ്റപ്പെടുത്തുന്നു.
ഗെയിം കളിക്കാനിറങ്ങിയാല്‍ അതിനെ കളിയായി കാണണമെന്നും പെങ്ങളും കാമുകിയും സഹോദരനുമൊക്കെയായി കണ്ടുതുടങ്ങിയാല്‍ പിന്നെ എങ്ങനെ അവരെ നോമിനേറ്റ് ചെയ്യുമെന്നും ദിപന്‍ ചോദിക്കുന്നു. അങ്ങനെ ബിഗ്ബോസില്‍ അനാവശ്യ ബന്ധങ്ങളുണ്ടാക്കിയവര്‍ സേഫായെന്നും നന്നായി കളിച്ചവര്‍ പുറത്തായെന്നും ദിപന്‍ പറയുന്നു. ഇതില്‍ എന്ത് നീതിയാണ് ഉള്ളതെന്നും ദിപന്‍ ചോദിക്കുന്നു.
പലരുമായും അടുത്തു പെരുമാറി അവരുടെ അടുപ്പം പിടിച്ചു പറ്റി സേഫാകാന്‍ ശ്രമിക്കുകയാണ് ചിലരെന്നും ദിപന്‍ പേളിയെ ഉന്നം വച്ച് പറയാതെ പറഞ്ഞു. വീക്ക് ആയ മത്സരാര്‍ത്ഥികളെയൊന്നും നോമിനേറ്റ് ചെയ്യാതെ സ്ട്രോങ്ങ് ആയവരെ മാത്രം പേളിയോ ശ്രീനിഷോ നോമിനേറ്റ് ചെയ്യുന്നത് ഭയങ്കര കളിയുടെ ഭാഗമാണെന്നും ദിപന്‍ കൂട്ടിച്ചേര്‍ത്തു. ബിഗ്ബോസിലെ പലരും പിആര്‍ ഏജന്‍സികളേയും സുഹൃത്തുകളേയും സംഘടിപ്പിച്ചും വാട്സാപ്പ് ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കി വച്ചുമാണ് ബിഗ്ബോസിലേക്ക് വന്നതെന്ന് തനിക്ക് വൈകിയാണ് മനസ്സിലായതെന്ന് ദിപന്‍ പറഞ്ഞു. ആഴ്ച്ചയ്ക്ക് ആഴ്ച്ചയ്ക്ക് സ്വഭാവം മാറുന്നവര്‍ക്ക് ഇത്രയും പിന്തുണ കിട്ടുന്നത് സമൂഹത്തിന് ഗുണകരമായ കാര്യമായി തോന്നുന്നില്ലെന്നും ദിപന്‍ കൂട്ടിച്ചേര്‍ത്തു. നോമിനേഷനില്‍ വന്ന മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടു ചെയ്യാന്‍ സംഘടിതരായ ആളുകളും പിആര്‍ ഏജന്‍സിയുമുണ്ടെന്നം ദിപന്‍ പറയുന്നു. അതേസമയം ശക്തമായ അഭിപ്രായവുമായി രംഗത്തെത്തിയ ദീപനു സോഷ്യല്‍മീഡിയയില്‍ മികച്ച കൈയടി ലഭിക്കുന്നുണ്ട്. ബിഗ്ബോസിലെ കള്ളക്കളി തുറന്നു പറഞ്ഞതിന് ദീപന് ഒട്ടേറെ പേര്‍ അഭിനന്ദനവുമറിയിക്കുന്നുണ്ട്.