Latest News

അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ മനസിലാകില്ല; തുറന്ന് പറഞ്ഞ് ഭാവന

Malayalilife
അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ മനസിലാകില്ല; തുറന്ന് പറഞ്ഞ് ഭാവന

മല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഇന്‍സ്റ്റ​ഗ്രാം പോസ്റ്റാണ്  ശ്രദ്ധ നേടുന്നത്. 

"മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കര്‍മ" എന്ന വാക്കുകളാണ് ഏറ്റവും ഒടുവിലായി താരത്തിന്റെ പേജില്‍  ഷെയര്‍ ചെയ്തിരിക്കുന്നത്.പോസ്റ്റിന് പിന്തുണ നൽകികൊണ്ട് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവര്‍  എത്തിയിട്ടുമുണ്ട്.  പതിനയ്യായിരത്തിലേറെപ്പേര്‍ രണ്ട് മണിക്കൂറിനുള്ളില്‍ പോസ്റ്റ് ലൈക്ക് ചെയ്തുക്കഴിഞ്ഞു.

 ഭാവന ഇപ്പോള്‍ കഴിയുന്നത് ഭര്‍ത്താവ് നവീനിന്റെ ബം​ഗളൂരുവിലെ വീട്ടിലാണ് . ഭാവനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ്.  ഭാവന നായികയായെത്തുന്ന പുതിയ കന്നഡ ചിത്രങ്ങളുടെ നിര ഇന്‍സ്പെക്ടര്‍ വിക്രം, ബജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട് കോം  തുടങ്ങിയവയാണ്.

Bhavana new instagram post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക