ഹംപി വിലമതിക്കാനാവാത്ത ഒരു നിധിയാണ് രാമായണത്തിലെ തുംഗഭദ്ര നദി തീരത്തുള്ള ഉള്ള കിഷ്‌കിന്ധ എന്ന വാനര സാമ്രാജ്യത്തെ വിജയനഗര സാമ്രാജ്യത്തിലെ തലസ്ഥാനമായ ഹംപിയാക്കി രൂപപ്പെടുത്തിയത് സംഗമവംശവും സഹോദരന്മാരും . നിശ്ചയദാര്‍ഢ്യവും ഒരുമയും കൊണ്ട് നിര്‍മ്മിച്ച ഒരു മഹാനഗരം ആരെയും കൊതിപ്പിക്കുന്ന, അസൂയപ്പെടുത്തുന്ന സൗന്ദര്യം. ആസൂത്രണ മികവ് കൊണ്ട് ഒരു നഗരം എങ്ങനെ നിര്‍മ്മാണം നടത്താം എന്നതിന് ഏറ്റവും നല്ല ഉദാഹരണം. അവിടെ എത്തുന്ന ഓരോ വ്യക്തിയും മനസ്സുകൊണ്ട് ആ രാജ്യത്തിന്റെ പ്രജയാവാന്‍ ആഗ്രഹിച്ചുപോകും
'അന്ന് ഭൂമുഖത്ത് മറ്റൊരിടത്തും വിജയ നഗരത്തോട് കട്ടപിടിക്കുന്ന ഒരു നഗരം മനുഷ്യന്‍ കാണുകയോ അത്തരത്തിലുള്ള ഒന്നിനെക്കുറിച്ച് കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് 'പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുല്‍റസാഖ് കുറിച്ചിരുന്നു.
പൂര്‍ണ്ണമായ ആയ ആ നഗരം ഇന്ന് നാശത്തിന്റെ വക്കീലേ സംരക്ഷണയുടെ കൈകളില്‍ ആണ് . യുനെസ്‌കോ ലോക പൈതൃക നഗരമായി സംരക്ഷിച്ചുവരുന്നു.
അവിടെയുള്ള വലിയ ക്ഷേത്രങ്ങളുടെ മുമ്പില്‍ ഉണ്ടായിരുന്നത് കിലോമീറ്റര്‍ നീളത്തിലുള്ള ചന്തകള്‍ ആണ് ചരിത്രകാരന്മാരുടെ നിഗമനം കാണുമ്പോള്‍ അത് നമുക്ക് മനസ്സിലാവും പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ ഒരുപാട് ലോകസഞ്ചാരികള്‍ ഹംപി സന്ദര്‍ശിക്കുകയും അവരില്‍ കൂടി ലോകമൊട്ടാകെ ഹംപിയുടെ പ്രതാപം അറിയുകയും ചെയ്തതാണ് .ആ കാലയളവില്‍ അവിടത്തെ സൗകര്യങ്ങള്‍ മറ്റൊരു നഗരത്തെകാളും ഉയര്‍ന്നതായിരുന്നു അത്ര തന്നെ ആളുകള്‍ അവിടെ താമസിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്തിരുന്നു .
അവിടെയുള്ള കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണ ശൈലി ശരിക്കും അത്ഭുതപ്പെടുത്തും ചരിഞ്ഞ പ്രതലത്തില്‍ ഒക്കെ കെട്ടിടങ്ങളുടെ കരിങ്കല്‍ തൂണുകള്‍ ഒന്നും ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ല എല്ലാം മുട്ടിച്ചു നിര്‍ത്തിയിട്ട് മാത്രമേയുള്ളൂ അതിനുമുകളില്‍ കരിങ്കല്‍ പാളികള്‍ മേല്‍ക്കൂരയായി പകിയിട്ടുണ്ട് ഭീമാകാരങ്ങളായ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച കൊത്തുപണികള്‍ കൊണ്ട് മനോഹരമാക്കിയ ആ വിസ്മയത്തെ ഒന്നു കാണുക തന്നെ വേണം