Latest News

സഞ്ചാരികള്‍ക്ക് ദ്യശ്യവിരുന്നൊരുക്കി പാലക്കയംതട്ട്;

Malayalilife
സഞ്ചാരികള്‍ക്ക് ദ്യശ്യവിരുന്നൊരുക്കി പാലക്കയംതട്ട്;

തിമനോഹരമായ ദ്യശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് കണ്ണൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പാലക്കയംത്തട്ട് .ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ പാലക്കയംതട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മറ്റൊരു മനോഹരകാഴ്ചയായ പൈതല്‍മലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് ഇത് സ്ഥിതിചെയ്യുന്നത്. 

 ആദ്യം കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്കുപോലും അധികമറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു  പാലക്കയംതട്ട്. എന്നാല്‍ മലയിലെ വിനോദസഞ്ചാര സാധ്യതകള്‍ കണ്ട് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ സ്ഥിതി മാറി. പണ്ട് മലമുകളില്‍ ഒരു പാലമരം ഉണ്ടായിരുന്നു. അതിനാല്‍ പാലക്കായ് മരം തട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് പാലക്കയംതട്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ വന്‍തോതില്‍ എത്തിത്തുടങ്ങി. കണ്ണൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ നടുവില്‍ പഞ്ചായത്തില്‍ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ്-നടുവില്‍-കുടിയാന്‍മല ബസില്‍ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാല്‍ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സര്‍വീസ് ഉണ്ട്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മലയുടെ ഒന്നര കിലോമീറ്റര്‍ താഴെ കോട്ടയംതട്ടുവരെ എത്താം. അവിടെ നിന്ന് മലമുകളിലേക്ക് നടക്കുകയോ വാടക ജീപ്പില്‍ പോവുകയോ ചെയ്യാം. ബൈക്കുകളിലാണെങ്കില്‍ മലമുകളിലെ ഡി.ടി.പി.സി. ഗേറ്റുവരെ വരെ എത്താം. റോഡ് മെച്ചപ്പെടുത്തുന്ന പണി പൂര്‍ത്തിയായാല്‍ പ്രവേശന കവാടം വരെ എല്ലാ വാഹനങ്ങള്‍ക്കും എത്തിച്ചേരാം. ഇവിടേക്ക് എത്തിച്ചേരാം.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതോടെ സന്ദര്‍ശകര്‍ക്ക് ഏതു കാലാവസ്ഥയിലും പാലക്കയത്ത് എത്താന്‍ കഴിയും. എന്നാലും പെരുമഴയത്തും ഇടിമിന്നലുള്ളപ്പോഴും മലയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാത്രി ഒമ്പതുവരെയാണ് മലമുകളിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനഫീസായി മുതിര്‍ന്നവര്‍ക്ക് 30 രൂപയും 3 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 10 രൂപയുമാണ് നല്‍കേണ്ടത്. പ്രവേശന കവാടത്തില്‍ നിന്നും മലമുകളിലേക്ക് 150 മീറ്ററോളം നടന്നുകയറാനുണ്ട്. കിഴക്ക് ഭാഗത്ത് കുടക് മലനിരകള്‍, പിന്നെ നോക്കെത്താ ദൂരത്തോളം താഴ്വരക്കാഴ്ചകള്‍. പുകമഞ്ഞുവന്നുമൂടിയില്ലെങ്കില്‍ കണ്ണൂര്‍ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവ ഇവിടെ നിന്നാല്‍ കാണാം.

ക്ക കുടക് മലനിരകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നുവരുന്ന സ്വര്‍ണവര്‍ണമുള്ള സൂര്യരശ്മികള്‍ നമ്മുടെ അരികിലെത്തും. ഈ ഉദയം പോലെ തന്നെ മനോഹരമാണ്  അസ്തമയവും.ഇരുട്ടുപരക്കുമ്പോള്‍ അടുത്തുള്ള ചെറുപട്ടണങ്ങളിലെ വൈദ്യുത വെളിച്ചവും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചവും താഴ്വരയെ ഒരു ദീപക്കടലാക്കി മാറ്റും. മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍ പറമ്പില്‍ സ്ഥിതിചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സിഗ്‌നല്‍ ലൈറ്റും മറ്റും ഇവിടെ നിന്നും കാണാം.


സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി അഞ്ചോളം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സോര്‍ബിങ് ബോള്‍, സിപ്പ്ലൈന്‍, ഗണ്‍ ഷൂട്ടിങ്ങ്, ആര്‍ച്ചറി, റോപ്പ് ക്രോസ് എന്നിവയാണവ. അതിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്നുമാത്രം. വെള്ളവും ലഘു ഭക്ഷണവും മലമുകളിലെ കഫറ്റീരിയയില്‍ നിന്നു ലഭിക്കും. സോളാര്‍ എല്‍.ഇ.ഡി. വിളക്കുകള്‍ രാത്രിയില്‍ മലമുകളില്‍ പ്രകാശം ചൊരിയും.അസ്തമയ സൂര്യനേയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കില്‍ മലയുടെ അടിവാരത്ത് താമസിക്കാന്‍ റിസോര്‍ട്ടുകള്‍ ലഭ്യമാണ്. പക്ഷേ നേരത്തേ ബുക്ക് ചെയ്യണമെന്നുമാത്രം. ഭക്ഷണവും അവിടെ തയ്യാറാക്കിത്തരും. റിസോര്‍ട്ടിന് പുറത്ത് രാത്രി തണുപ്പില്‍ മുറ്റത്ത് തീ കൂട്ടി, പാട്ടുവച്ച് അതിനു ചുറ്റും നൃത്തം ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരവുമുണ്ട്.


 

Read more topics: # kannur,# palakayamthatt
kannur palakayamthatt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES