പെരിയാര്‍ തീരങ്ങളുടെ ഹരിതശോഭയുംവന്യമൃഗങ്ങളെയും ജലപക്ഷികളെയും ഇനി അടുത്തുകാണാം; തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ച് വനംവകുപ്പ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു

Malayalilife
topbanner
  പെരിയാര്‍ തീരങ്ങളുടെ ഹരിതശോഭയുംവന്യമൃഗങ്ങളെയും ജലപക്ഷികളെയും ഇനി അടുത്തുകാണാം; തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ച് വനംവകുപ്പ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു

പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമായ പെരിയാര്‍ തീരങ്ങളുടെ ഹരിതശോഭ കണ്‍കുളിര്‍ക്കെ കണ്ടാസ്വദിയ്ക്കുന്നതിനും വന്യമൃഗങ്ങളെയും ജലപക്ഷികളെയും അടുത്തുകാണുന്നതിനും സൗകര്യമൊരുക്കി തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ച് വനംവകുപ്പ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തിയതിനെത്തുടര്‍ന്ന് പെരിയാറില്‍ ജലവിതാനം ഉയര്‍ന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ 'ഹേണ്‍ബില്‍ ,ബോട്ട് പെരിയാറില്‍ ഓടിത്തുടങ്ങിയത്.എല്ലാവിധ സുരക്ഷമാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് 21 സീറ്റുള്ള ബോട്ട് വനംവകുപ്പ് സഞ്ചാരികള്‍ക്കായി എര്‍പ്പെടുത്തിയിട്ടുള്ളത്.

 

ട്ടേക്കാട് - കൂട്ടിക്കല്‍ , തട്ടേക്കാട് - ഓവുങ്കല്‍ എന്നിങ്ങനെ രണ്ട് ജലപാതകളിലാണ് നിലവില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.പെരിയാര്‍ തീരങ്ങളില്‍ വെള്ളം കുടുയ്ക്കുന്നതിനും നീരാട്ടിനുമെത്തുന്ന കാട്ടാനകൂട്ടങ്ങളെയും ജല പക്ഷികളെയും മാനുകളെയും മറ്റും ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് അടുത്തുകാണാം.ഒരോമേഖലയിലെയും കാഴ്ചകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗൈഡും ബോട്ടിലുണ്ടാവും.ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രക്ക് ഒരാളില്‍ നിന്നും 150 രൂപയാണ് ഈടാക്കുന്നത്.ആഴ്ചയില്‍ ഏഴ് ദിവസവും സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഉണ്ടാവുമെന്നാണ് പക്ഷിസങ്കേതം അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

രാവിലെ 9 മണിക്ക് ആരംഭിക്കുകയും വൈകിട്ട് 4 .30-ന് അവസാനിയക്കുകയും ചെയ്യുന്ന തരത്തിലാണ് ഇവിടുത്തെ ബോട്ട് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്.പെഡല്‍ ബോട്ട് സൗകര്യവും ഇവിടെ ലഭ്യമാണ്.നാലുപേര്‍ക്കും രണ്ടുപേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ളതാണ് പെഡല്‍ ബോട്ടുകള്‍

.തട്ടേക്കാട് പക്ഷി സങ്കേതത്തിലെ +918547603194/ +91 485 258 8302. എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ താല്‍പര്യക്കാര്‍ക്ക് യാത്ര ബുക്കുചെയ്യാം.ലോകപ്രശസ്ത പക്ഷിശാത്രജ്ഞന്‍ ഡോ.സലീം അലിയാണ് ഇവിടം പറവകളുടെ സാമ്രാജ്യമാണെന്ന് തിരച്ചറിഞ്ഞത്.സംസ്ഥാന സര്‍ക്കാര്‍ ഇവിടം പക്ഷിസങ്കേതമായി പ്രഖ്യപിച്ചതിന് പിന്നിലും ഇദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്.ഇന്ന് ലോകത്തെമ്പാടുമുള്ള പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാണ് തട്ടേക്കാട് പക്ഷിസങ്കേതം.വിദേശിയരടക്കം ദിനം പ്രതി നൂറികണക്കിന് വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്.കിഴക്കന്‍ മേഖലയിലേയ്ക്കുള്ള യാത്രയില്‍ വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് തട്ടേക്കാട് പക്ഷിസങ്കേതം.പശ്ചിമഘട്ട മലനിരകള്‍ക്കുതാഴെ പെരിയാര്‍ തീരത്ത് 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പക്ഷി സങ്കേതം അപൂര്‍വ്വവും അത്യപൂര്‍വ്വവുമായി പക്ഷിക്കൂട്ടങ്ങളുടെയും സസ്യ-ജന്തുജാലങ്ങളുടെയും കലവറയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്

 

Thattekkadu Bird Sanctuary boating

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES