Latest News

കുറഞ്ഞ ചിലവില്‍ ഗോവ ചുറ്റിക്കറങ്ങാം

Malayalilife
കുറഞ്ഞ ചിലവില്‍ ഗോവ ചുറ്റിക്കറങ്ങാം

കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരികൾക്ക് പ്രകൃതിരമണീയ കാഴ്ചകൾ സമ്മാനിക്കാൻ പാക്കേജുമായി ഐആർസിടിസി ടൂറിസം. വെറും 400 രൂപയ്ക്ക് സൗത്ത് ഗോവയിലും നോർത്ത് ഗോവയിലുമുള്ള ടൂറിസ്റ്റ് സ്‌പോട്ടുകൾ കണ്ടുമടങ്ങാനുള്ള പായ്‌ക്കേജാണ് ഐആർസിടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ഗോവ ബൈ ബസ് എന്നു പേരിട്ടിരിക്കുന്ന പായ്‌ക്കേജിൽ രാവിലെ ഒമ്പതു മുതൽ രാത്രി ആറു വരെ നീളുന്ന സമയത്ത് കാഴ്ചകൾ കണ്ടുവരാം.

400 രൂപയ്ക്ക് വൺഡേ ടൂർ പായ്‌ക്കേജാണ് പറഞ്ഞിരിക്കുന്നത്. മൂന്ന് ടൂർ പായ്‌ക്കേജുകളാണ് വിനോദസഞ്ചാരികൾക്കായി കാഴ്ചവയ്ക്കുന്നത്. നോർത്ത് ഗോവ, സൗത്ത് ഗോവ, പിന്നെ നോർത്ത് ഗോവയും സൗത്ത് ഗോവയും. നോർത്ത് ഗോവ, സൗത്ത് ഗോവ ടൂറുകൾക്ക് ഒരാൾക്ക് 400 രൂപ വീതമാണ്. നോർത്ത് ഗോവയും സൗത്ത് ഗോവയും ഉൾപ്പെട്ട ടൂർ പായ്‌ക്കേജിന് 600 രൂപയുമാണ്

സൗത്ത് സെൻട്രൽ ഗോവ, ഡോണ പോള, ഗോവ സയൻസ് മ്യൂസിയം, മിരാമർ ബീച്ച്, കലാ അക്കാദമി, ഭഗ്വാൻ മഹാവീർ ഗാർഡൻ, പൻജിം മാർക്കറ്റ്, കാസിനോ പോയിന്റ്, ബസിലിക്ക ഓഫ് ബോം ജീസസ് എന്നിവയുൾപ്പെടുന്ന കാഴ്ചകളാണ് ഐആർസിടിസി വിനോദസഞ്ചാരികൾക്കായി കാഴ്ചവയ്ക്കുന്നത്. നോർത്ത് ഗോവ ടൂറിലാണ് ഈ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

സൗത്ത് ഗോവ ടൂറിൽ ഫോർ അഗോഡ, സിൻക്വറിം ബീച്ച്, കണ്ടോളിം ബീച്ച്, സെന്റ് ആന്റണി ചാപ്പൽ, സെന്റ് അലക്‌സ് ചാപ്പൽ, കളങ്കുട്ടെ ബീച്ച്, ബാഗാ ബീച്ച്, അൻജുന ബീച്ച്, ചപ്പോറ ഫോർട്ട്, വഗത്തോർ ബീച്ച് എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കൂടുതൽ സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് കോംബോ പായ്‌ക്കേജും ലഭ്യമാണ്. സുരക്ഷിതവും സുഖപ്രദവുമായ സഞ്ചാരമാണ് വിനോദസഞ്ചാരികൾക്ക് ഐആർസിടിസി വാഗ്ദാനം ചെയ്യുന്നത്. എൽഇഡി ടിവികളും ബസിൽ ഉണ്ടായിരിക്കും. വിഗദ്ധ പരിശീലനം ലഭിച്ച ബസ് ഡ്രൈവർമാരാണ് സർവീസ് നടത്തുന്നതെന്നും ഉറപ്പുനൽകുന്നു.

ഐആർസിടിസി പോർട്ടലിലൂടെയും അവരുടെ ഓഫ്‌ളൈൻ ഡെസ്‌കുകളിലൂടെയും മാത്രമേ ടൂർ ബുക്കിങ് നടക്കുകയുള്ളൂ. ടൂർ ഡേറ്റിന് നാലു ദിവസം മുമ്പു മാത്രമേ ബുക്ക് ചെയ്യാനും സാധിക്കുകയുള്ളൂ.

Read more topics: # Goa simple tour package
Goa simple tour package

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES