വാണിജ്യനികുതി ആപ്പീസിലെ ഉദ്യോഗസ്ഥനായി വിരമിച്ച വെങ്കിടേശ നായിക്കിന്റെ വീട്ടുതിണ്ണയില്‍ ഏറെ നേരമായി ഒരാള്‍ കാത്തിരിക്കുന്നു. ഇതിനു മുമ്പ് കണ്ടു പരിചയമില്ലാത്ത മുഖം. വെങ്കിടേശനായിക് ഉച്ചയ...