Latest News

കുട ചൂടിയ പെണ്‍കുട്ടി

Malayalilife
topbanner
കുട ചൂടിയ പെണ്‍കുട്ടി

ജനല്‍ പാളികള്‍ കൊട്ടി യടയുന്നുണ്ട്, ശീത ക്കാറ്റി ന്‍റെകുളിര്‍മ മുറിക്കുള്ളില്‍ നിറയുന്നുണ്ട്;  മേല് കുളിച്ചു ടര്‍ക്കിയും മേലിലിട്ട് മുറിക്കുള്ളില്‍ പ്രവേശിച്ച പ്പോള്‍ ഏറെ കുളിരു തോന്നി .ഒരു ടി ഷര്‍ട്ട്‌ ധരിച്ചു ചാരുകസേരയിലിരുന്ന്  ഒരു പുസ്തകമെടുത്ത്‌ വായിക്കാനിരുന്നു.....,

പുസ്തകത്തിന്‍റെപുറം ചെട്ടയില്‍ "കുടചൂടി നില്‍ക്കുന്ന പെണ്‍കുട്ടി"യുടെ ചിത്രം! ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു;ആ മുഖം...? എന്‍റെ മനസ്സിന്‍റെ ഭാവനയില്‍ നിന്നും ആരോ പറിച്ചെടുത്തു വരച്ചതുപോലെ തോന്നി. മനസ്സില്‍ എവിടേയോ പതിഞ്ഞു കിടന്നിരുന്നതോ ? ഇപ്പോള്‍ കണ്ടപ്പോള്‍ വെറുതെ തോന്നിയതോ? മനസ്സ് ചിന്ത യുടെ കൂട്ടില്‍ നിന്നും പറന്നകന്നു, തിരികെ കൂട്ടില്‍ വരാന്‍ മടിച്ചു നിന്നു. ഒടുവില്‍ അവളുമായി തിരിച്ചെത്തി....!

മുമ്പോരിക്കല്‍ തനിക്ക്‌ ആശുപത്രിയില്‍ കിടക്കേണ്ടി വന്നതും, അടുത്ത ബെഡ്ഡില്‍കിടന്ന സ്ത്രീയെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഒരരുകില്‍ മാറിനിന്നു തന്നെ ശ്രദ്ധിക്കുകയും, അതിന്‍റെ ആവര്‍ത്തനം കണ്ണുകള്‍ തമ്മില്‍ കോര്‍ക്കുകയും ചെയ്തത്‌.......!

കണ്ണില്‍ കരിമഷി എഴുതിയ, ചുണ്ടില്‍ നനവ് പുരട്ടിയ, നീണ്ട കഴുത്തുള്ള സുന്ദരി ....!

അവള്‍ അന്നെന്‍റെ മനസ്സില്‍ സങ്കല്‍പ്പങ്ങളുടെ കൂട്കൂട്ടി യിരുന്നു അന്നവള്‍ അവിടെ നിന്നു പോകാതിരുന്നെങ്കില്‍..... എന്ന് മോഹിച്ചിരുന്നതാണ് ;പക്ഷെ........

അവര്‍ കൊണ്ടു വന്ന മധുര നാരങ്ങ എനിക്കുതന്നപ്പോഴാണ്‌ ഞാന്‍ വന്നവരെ ക്കുറിച്ചുതിരക്കിയത്‌. വായാടിയായ രോഗിയില്‍ നിന്നും എല്ലാവരെ ക്കുറിച്ചും പറഞ്ഞു വെങ്കിലും അവള്‍ ബാക്കിയായി . ഞാന്‍ ഒരു സൂചന യോടെ ചോദിച്ചപ്പോള്‍ അവര്‍ അല്‍പ്പം വിഷാദ ത്തോടെ പറഞ്ഞു തുടങ്ങി ...... ദുഖ ത്തിന്‍റെ ചായം പുരട്ടിയ അവളുടെ കഥ യില്‍ രക്തത്തിന്‍റെ നിറം പകര്‍ന്നത് അവര്‍ വിശദീകരിച്ചു തന്നു.

"വിവാഹ ദിവസം മധുവിധു കൂടാന്‍ വരുന്ന വഴിയെ മോട്ടോര്‍ സൈക്കിളിന്‍റെ വീലിനോടൊപ്പം ഊരിതെറിച്ച തലവിധിയുടെ കഥ"

മരിച്ചവരോടുള്ള സഹതാപത്തേക്കാള്‍ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടിയോട് എനിക്കു മാത്രമല്ല  ;അന്ന്    എന്‍റെ അടുത്ത കട്ടിലില്‍ കിടന്നിരുന്ന മറ്റൊരാള്‍ കൂടി സഹതപിച്ചു.....!

എപ്പോഴും വായനയില്‍ മുഴുകിയ അയാള്‍ ആരെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. ഇന്നു ഞാന്‍ ഓര്‍ക്കുന്നു .....! അയാളെ കാണാന്‍ വന്ന സാഹിത്യകാരന്മാരുടെ സാമീപ്യം.

എന്‍റെ വായന തുടരുമ്പോളും ഞാന്‍ ഇടക്കിടെ "കുട ചൂടിയ പെണ്‍കുട്ടി"യില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ......!

സാഹിത്യത്തിന്‍റെ തിരമാലകള്‍ അവളിലൂടെ തഴുകി ഒഴുകുന്നത് ഞാന്‍ വായിച്ചു തീര്‍ത്തു.

ജനല്‍ പാളികള്‍ അപ്പോഴും കൊട്ടിഅടയുന്നുണ്ട്. ശീതക്കാറ്റിനൊപ്പം ജല കിരണങ്ങള്‍ പനനീര്‍ തെളിച്ചു കൊണ്ടിരുന്നു......!

എവിടേയോ മാറിനില്‍ക്കുന്ന മറ്റൊരു പ്രണയനായകന് എന്‍റെ മരവിപ്പുണ്ടായിരുന്നു.

short-story-kuda-choodiya-pemkutti

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES