Latest News

മക്കള്‍ കൃഷിക്കാരനാകണം എന്നാഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇന്ന് കേരളത്തിലില്ല; സജീവ് ആല എഴുതുന്നു

Malayalilife
topbanner
മക്കള്‍ കൃഷിക്കാരനാകണം എന്നാഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇന്ന് കേരളത്തിലില്ല; സജീവ് ആല എഴുതുന്നു

ണ്ട് ഞങ്ങളുടെ അഞ്ചാം ക്ലാസിലെ മലയാള പാഠാവലിയില്‍ 'കൃഷിക്കാരന്‍' എന്നൊരു കഥയുണ്ടായിരുന്നു. തകഴിയാണ് കഥാകാരന്‍. പതിവുപോലെ പശ്ചാത്തലം കുട്ടനാട് തന്നെ. ഒരു കേശവന്‍നായരാണ് കൃഷിക്കാരനിലെ നായകന്‍. അദ്ദേഹത്തിന്റെ നെടുവീര്‍പ്പുകളാണ് കഥയുടെ അന്ത:സാരം.
കുട്ടനാടന്‍ പരമ്പരാഗത കര്‍ഷകനാണ് നമ്മുടെ കേശവന്‍നായര്‍. കയ്യില്‍ കാശില്ലാത്തതിനാല്‍ പുള്ളിക്കാരന് അത്തവണ കൃഷിയിറക്കാന്‍ കഴിയുന്നില്ല. ഉമ്മറത്തെ ചാരുകസേരയില്‍ ചാഞ്ഞുകിടന്ന് നായര്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നു. ചാണകവും ചാരവും കന്നുപൂട്ടും എല്ലാംകൂടി ആടിത്തിമിര്‍ത്ത പുഞ്ചപ്പാടസ്മരണകള്‍ നായരെ വേട്ടയാടുന്നു.

കേശവന്‍നായര്‍ക്ക് ഈ ദുര്‍ഗതിയെല്ലാം വരാന്‍ കാരണം ഒരാളാണ് ഒരാള്‍ മാത്രമാണ്. ഔതക്കുട്ടി
എങ്ങാണ്ടോ നിന്ന് വന്ന ആ നസ്രാണി നാട്ടിലെ നെല്‍പ്പാടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. കന്നുകള്‍ക്ക് പകരം ഉഴാന്‍ ട്രാക്ടര്‍ ഇറക്കുന്നു. അത്യുല്പാദന നെല്‍വിത്തിനങ്ങള്‍ വിതയ്ക്കുന്നു രാസവളങ്ങള്‍ ഉപയോഗിച്ച് വലിയ വിളവെടുപ്പ് നടത്തുന്നു. വലിയ ലാഭം കൊയ്യുന്നു.
കൃഷിക്കാര്‍ അവരുടെ വയലുകള്‍ ഔതക്കുട്ടിക്ക് പാട്ടത്തിന് കൊടുക്കുന്നു. കൂടാതെ അയാള്‍ സ്വന്തമായി നിലം വാങ്ങുന്നു. കേശവന്‍നായരുടെ അധ:പതനത്തിനും ക്ഷയത്തിനും എല്ലാം കാരണക്കാരനായ വില്ലനാണ് തകഴിയുടെ കഥയിലെ ഔതക്കുട്ടി. അന്നത്തെ അഞ്ചാം ക്ലാസുകാര്‍ക്ക് ദുഷ്ടനായ ഔതക്കുട്ടിയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.
കഥയിലെ യഥാര്‍ത്ഥ നായകന്‍ നാടിന്റെ നായകന്‍ ആ നസ്രാണി ഔതക്കുട്ടിയാണെന്ന് ഇന്ന് തിരിച്ചറിയുന്നു. കാലഹരണപ്പെട്ട ഫ്യൂഡല്‍ അവശിഷ്ടമായ കേശവന്‍നായര്‍മാരെ കാലത്തിന്റെ പിന്നിലേക്ക് തള്ളി ആധുനികതയുടെ വരവറിയിച്ച ഔതക്കുട്ടിമാരാണ് ഭാരതത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കിയത്.
ശ്രീനിവാസനെ പോലുള്ള സെലിബ്രിറ്റി സിനിമാക്കാരും മറ്റുമാണ് ഇന്ന് കര്‍ഷകര്‍ എന്ന് സ്വയം വിളിച്ചുപറഞ്ഞ് നടക്കുന്നത്. സ്വന്തം മക്കള്‍ വലിയ കൃഷിക്കാരനാകണം എന്നാഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇന്ന് കേരളത്തിലില്ല.
നെല്‍കൃഷിയോടുള്ള താല്പര്യം ഭൂവുടമകള്‍ക്ക് ഇല്ലാതാകുമ്പോള്‍ വയലുകള്‍ ആദ്യം തരിശിനിടുന്നു പിന്നെ നികത്തപ്പെടുന്നു. 2008 ലെ കേരളാ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം വയലുകള്‍ സംരക്ഷിക്കുന്നതില്‍ പൂര്‍ണ്ണപരാജയമാണ്.
ഭൂവുടമയ്ക്ക് കൃഷിയില്‍ താല്‍പര്യമില്ലെങ്കില്‍ ഒരു നിയമത്തിനും നെല്‍പ്പാടങ്ങളെ സംരക്ഷിച്ച് നിര്‍ത്താനാവില്ല. നെല്‍കൃഷിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്കുന്നുവെങ്കിലും അതിന്റെ പ്രതിഫലനം ഉല്പാദനത്തില്‍ കാണുന്നേയില്ല.
പാളത്തൊപ്പി കോമാളിത്തവും ചെളിയില്‍ ഇറങ്ങിയുള്ള ക്യാമറാ പൊറാട്ട് നാടകങ്ങളും നെല്‍കൃഷിയെ രക്ഷിക്കാനേ പോകുന്നില്ല.
എന്താണ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം...?
വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ള അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ താല്പര്യമുള്ള കൂട്ടായ്മകളെ കമ്പനികളെ അതിന് അനുവദിക്കുക. കോണ്‍ട്രാക്ട് ഫാമിങ്<യൃ /><ലാ><േെൃീിഴ>കാര്‍ഷികോത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന എല്ലാ രാജ്യങ്ങളിലും വലിയ കമ്പനികളുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്.
ഭൂവുടമകളും കൃഷി ചെയ്യാന്‍ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളും തമ്മില്‍ കരാറുണ്ടാക്കുന്നു. കൃത്യമായ വരുമാനം സ്ഥലത്തിന്റെ ഉടമയ്ക്ക് നിയമപ്രകാരം ഉറപ്പാക്കുന്നു. ഒരു ഫെസിലിറ്റേറ്ററുടെ റോള്‍ മാത്രം സര്‍ക്കാര്‍ ഇവിടെ വഹിച്ചാല്‍ മതി.
ഒരു രൂപ പോലും ഖജനാവില്‍ നിന്ന് ചെലവാക്കാതെ നെല്‍കൃഷി കേരളത്തില്‍ പച്ചപിടിക്കും. വലിയ ലാഭം കിട്ടുന്ന ഒരു ബിസിനസ്സായി കൃഷി മാറുമ്പോള്‍ വയലുകള്‍ തരിശിടുന്നതും നികത്തുന്നതും താനേ ഇല്ലാതാകും.
നമ്മുടെ നാട്ടിലെ തന്നെ യുവാക്കള്‍ക്കും മറ്റും ഇത്തരം അഗ്രികള്‍ച്ചര്‍ കൂട്ടായ്മകള്‍, ഫേമുകള്‍ ആരംഭിക്കാം. കൂടാതെ ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച എല്ലാ കമ്പനികളേയും കോര്‍പ്പറേറ്റുകളേയും സ്വാഗതം ചെയ്യാം.
എല്ലാ ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി കിലേിശെ്‌ല ളമൃാശിഴ നടത്തുന്ന കമ്പനികള്‍ കേരളത്തില്‍ കാര്‍ഷിക സമൃദ്ധി ഉറപ്പുവരുത്തും. കുത്തകമുതലാളിത്തം മുതലക്കണ്ണീരുകാര്‍ക്കും ജൈവകൃഷി ചാണകങ്ങള്‍ക്കും അവരുടേതായ മോങ്ങല്‍ സ്‌പേസ് അനുവദിച്ച് കൊടുത്ത് ഒതുക്കിയാല്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ എങ്കിലും സംരക്ഷിച്ച് നിര്‍ത്താനാവും.
കോണ്‍ട്രാക്ട് ഫാമിങ് പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ ബില്ലിനെ സര്‍വാത്മനാ സ്വാഗതം ചെയ്യേണ്ട സംസ്ഥാനമാണ് കേരളം.നെടുവീര്‍പ്പുകള്‍ ഒരുതരം ഫ്യൂഡല്‍ പൂപ്പലാണ്. ഔതക്കുട്ടിമാരുടെ കടന്നുവരവിനെ ഒരു കേശവന്‍നായര്‍ക്കും തടഞ്ഞുനിര്‍ത്താനാവില്ല.               

Read more topics: # sajeev ala writeup on farm bill
sajeev ala writeup on farm bill

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES