ഭാരതം വിൽക്കുന്നു
പാതാളതന്ത്രിയ്ക്ക്
ഭാരതത്തിൽ വാഴും
വേതാളത ന്ത്രിയ്ക്ക്
തന്ത്രങ്ങൾ മന്ത്രങ്ങൾ
കൊണ്ടവർമന്ത്രിച്ച്
തന്ത്രപ്രധാന പ്രതീക്ഷകൾ
വാങ്ങുന്നു
ചാവുകൾ, നോവുകൾ
തൻ ചോരകൾ കൊണ്ടു
നാമം ജപിച്ചവർ
രാമ രാജ്യം വാഴ്ക
രാമ രാജ്യം വാഴ്ക
ഹരിജൻ, ദളിതു
മിഴയുന്ന നാട്ടില്
നാവു മുറിച്ച്
നരഭോഗമാകുന്നു
നാലാളറിയാതെ
ചുട്ടുകരിയ്ക്കുന്നു
കണ്ണു നിറഞ്ഞ്
കരയാൻ കഴിയാതെ
കണ്ണടയ്ക്കുന്നു
കറുത്ത കിനാവുകൾ
വറ്റി വരണ്ട വിശപ്പിൻ
വിറയിൽ പെറ്റു കിടന്നവൾ
നൊന്തുമരിയ്ക്കുന്നു
നാവറ്റു വീണൊരാ
മണ്ണുപിളരുന്നു
നാരിയെരിഞ്ഞൊരാ
മണ്ണൂവരളുന്നു
അന്ധകാരം പൂണ്ടു
ഗാന്ധാര ലോകമായ്
ഇന്ത്യ തന്നാത്മാവ്
തേങ്ങിക്കരയുന്നു
ജാതിക്കരിമ്പടം
മൂടിയ വർ നീച
ജാതിയായ് കണ്ടു
ദളിത സമൂഹത്തെ
നാവു മുറിച്ചൊരാ
പെണ്ണിൻ്റെ നാമവും
നാലാളറിയാതെ
ചുട്ടുകരിച്ചൊരാ
നാരി തൻ നാമവും
ഭാരതമെന്നായിരുന്നു
ഭാരതമെന്നായിരുന്നു
ഭാരതമെന്തെന്നറിയാതെ
ചെയ്യുന്ന പാതകം
പാരിൽ പരിഭ്രാന്തി ദായകം
ഗോത്രങ്ങൾ തൻ വേര്
മാത്രം മുറിയ്ക്കുവാൻ
ഗോത്രങ്ങൾ ഭാരത
സംസ്കാരമല്ലയോ
നാവേ, ചലിയ്ക്കുക
ജാതിപ്പിശാചിൻ്റെ
വേരറുത്തീടുവാൻ
പാടിത്തുടിയ്ക്കുക
പാടിത്തുടിയ്ക്കുക
പാടിത്തുടിയ്ക്കുക
കടപ്പാട്: പോതുപാറ മധുസൂദനൻ