രാത്രി വിരസതകൾ വലിച്ചുമൂടി അസ്വസ്ഥമായ മനസ്സിനെ ഒന്നുറങ്ങാൻ കിടത്തി. ഉറക്കം വരുന്നില്ല ചിന്തകൾ എവിടെയോ ഒരു ചിതൽപ്പുറ്റ് മെനയാൻ നനഞ്ഞ മണ്ണ് കുഴയ്ക്കുന്നതിനിടയിൽരാത്രിയുടെ എത്രാമത്തെ അറയിലോ ഒന്നു മയങ്ങവെ ,ഞാൻ ഒരു സ്വപ്നത്തിലൂടെ നടക്കാൻ തുടങ്ങി നടന്നു നടന്ന് ഒടുവിൽ കാലത്തിൻ്റെ കലവറയ്ക്കുള്ളിൽ എത്തിചേർന്നു. അവിടെഒരു മൂലയിൽചെറിയ പീഠവും അതിനു മുകളിലായി അരുവുകൾ മങ്ങിയഒരു ഓല ഗ്രന്ഥം മറഞ്ഞിരിക്കുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഒരു നൂൽ വലയുടെ ചിത്രവും കുറെ മന്ത്രാക്ഷരങ്ങളും കണ്ടു. ഞാനാമത്രാക്ഷരങ്ങളെ ആയിരം വട്ടം ജപിച്ചു അത്ഭുതം ഗ്രന്ഥത്തിൽ നിന്ന് ഒരു നൂൽ വല വലുതായ് രൂപം കൊണ്ട് എൻ്റെ അടുത്തേക്ക് നീങ്ങി വന്നു. ഞാനതിനെ കൈയ്യിലെടുത്തു.മനോഹരമായ വല ഈ വല കൊണ്ട് എനിയ്ക്കെല്ലാം വലിച്ചെടുക്കാമെന്നും പ്രപഞ്ചം മുഴുവൻ ഈ വലയ്ക്കുള്ളിലാക്കാമെന്നും ഞാൻ മോഹിച്ചു.
ഞാനൊരസുരനായ് മാറി വലയെ കൈയ്യിൽ വച്ച് അട്ടഹസ്സിച്ച് ചിരിച്ചു. നോക്കിയപ്പോൾ മുന്നിൽ സമുദ്രം തിരകൾ തല്ലി ചിരിച്ച് രസിച്ച് കിടക്കുന്നു. വലയെ ഞാൻ കടലിലേയ്ക്ക് വലിച്ചെറിഞ്ഞ് കടലിനെ സ്വന്തമാക്കാൻ ശ്രമിച്ചു. പക്ഷേ കടല് വലകൾക്കിടയിലെ ഇഴകളിലെ വിടവുകൾക്കിടയിലൂടെ ഒഴുകിമാ റി .പിന്നെ ഞാൻ ആകാശത്തേയ്ക്ക് വലയെറിഞ്ഞു .പക്ഷേ ഉടുതുണി കൊത്തിപ്പറന്നു വന്ന രണ്ട് പ്രാവുകൾ മാത്രമാണ് വലയിൽ വീണത് ഞാൻ പ്രാവിനെ എല്ലാം നഷ്ടപ്പെട്ട രാജാവിന് കാഴ്ചവച്ചു എൻ്റെ നഷ്ടങ്ങളൊന്നും ഈ പ്രാവിന് തിരികെ തരാൻ കഴിയില്ല അതുകൊണ്ട് അതിനെ തിരികെ വിട്ടേയ്ക്കാൻ രാജാവ് പറഞ്ഞു.
എനിയ്ക്ക് ദേഷ്യം വന്നു പിന്നെ ഞാൻ പ്രപഞ്ചത്തിനെ കീഴടക്കാൻ, പ്രപഞ്ചത്തിനുനേരേ വീശിയെറിഞ്ഞു ഒരു കൊടുംകാറ്റ് രൂപം കൊണ്ടു .അത് വലയിഴകൾക്കിടയിലൂടെ വലയെ ഉലച്ചു കൊണ്ട് കടന്നു പോയി പെട്ടന്ന് മേഘങ്ങൾ ഇരുണ്ടുകൂടി. ഉച്ചത്തിൽ വെള്ളിടികൾ വെട്ടി വലയെ കത്തിക്കു മാറ് തീഷ്ണതയിൽ മിന്നലുകൾ കത്തി ശക്തമായ മഴ തുടങ്ങി വലയിൽ കുറെ ആലിപ്പഴങ്ങൾ മാത്രം വീണു കിട്ടി.
ഞാനാഗ്രഹിക്കുന്നതൊന്നും ഈ വലയിൽ കയറുന്നില്ല നിരശനായി ഞാൻ വലയെ തിരിച്ചു വലിച്ചു വീണ്ടും ഞാൻ കലവറയിലെ ഗ്രന്ഥത്തിൽ സൂക്ഷിച്ചു നോക്കി, ഇത് നീതിയുടെ വലയെന്ന് അതിൽ എഴുതിയിരിയ്ക്കുന്നു. ഞാനാലോചിച്ചു ഈ വല കൊണ്ട് എൻ്റെ ത്വരയ്ക്ക് തൃപ്തി കിട്ടുകയില്ല ഇതു കൊണ്ട് പ്രയോജനമില്ലെന്നു കരുതി വലയെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
അതു ചെന്നു് ശാസ്ത്രലോകത്തു വീണു ശാസ്ത്രലോകത്തിന് ഒരു ഞെട്ടൽ അനുഭവപ്പെട്ടു ചിന്തകളുടെ വലയത്തിൽ നിന്ന ഒരു ശാസ്ത്രജ്ഞൻ തറയിൽ വീണു കിടന്ന വലയെ കണ്ടെത്തി. അതിൻ്റെ നൂൽ തിളക്കം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ഇതൊരു സാധാരണ വലയല്ലെന്നു മനസ്സിലാക്കി .ഈ വലയെ ലോകത്തിനു പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു .അയാൾ ആ വലയിൽ കുറേ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി ശാസ്ത്രിയ മാറ്റങ്ങൾ വരുത്തി പ്രപഞ്ചത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. മനുഷ്യ ലോകം മുഴുവൻ ആ വലയിൽ കുടുങ്ങി. ഇപ്പോൾ വലയിൽ കൂടെയല്ലാതെ മനുഷ്യർക്ക് ഒന്നും ചെയ്യാൻ കഴിയാതായി. മനുഷ്യൻ്റെ നിലനില്പു പോലും വലയ്ക്കുള്ളിലായി. തമ്മിൽ സംസാരിക്കുന്നതും കാണുന്നതും രഹസ്യങ്ങൾ സൂക്ഷിക്കുന്നതും കണക്കുകൾ ചിട്ടപ്പെടുത്തന്നതും എല്ലാമെല്ലാം വലയിലൂടെയായി.
ഇങ്ങനെ വികസിപ്പിച്ചെടുത്തതു കൊണ്ട് എൻ്റെ വലയ്ക്ക് നെറ്റുവർക്കു് എന്ന വർപേരിട്ടു. സത്യത്തിൽ വല കണ്ടു പിടിച്ചത് ഞാനാണ്. അതിൻ്റെ പേരും പ്രശസ്തിയും ശാസ്ത്രജ്ഞന്മാരുടെ പേരിലായി ഒരു കാര്യം മനസ്സിലായി അറിയാതെ ഒന്നും വലിച്ചെറിയരുത്. നിരാശനായ ഞാൻ വീണ്ടും ഗ്രന്ഥത്തിൻ്റെ അടുത്തു പോയി പുറത്തെ പൊടിതുടച്ചു നോക്കി വേറൊന്നും വായിയ്ക്കാൻ കാണുന്നില്ല. പതിയെ ഗ്രന്ഥത്തിൻ്റെ ഒരു താൾ മറിച്ചു നോക്കി അതിൽ ഇങ്ങനെ എഴുതിയിരിയ്ക്കുന്നു ഒരാൾ ഈ വല എടുത്തു കൊണ്ടുപോയി ഒന്നും മനസ്സിലാക്കാതെ വലിച്ചെറിയും.മറ്റൊരാൾ അതിനെ മനസ്സിലാക്കി ലോകത്തിനു ഉപയോഗപ്പെടുത്തും ലോകം സന്തോഷിക്കും പക്ഷേ ലോകം അതിനെ ദുരുപയോഗപ്പെടുത്താൻ ശ്രമിക്കും ദുരുപയോഗം അതിരുകടക്കുമ്പോൾ മൂന്നാമത് ജനിതകമാറ്റം വന്ന് സൂക്ഷ്മ രൂപം പൂണ്ടൊരു ജീവി ഈ വലയെ നശിപ്പിയ്ക്കും ഇഴകൾ മുറിഞ്ഞ വലതിരികെ ഈ ഗ്രന്ഥത്തിൽ അഭയം തേടും .കാരണം ഇത് നീതിയുടെ ' വലയാണ് .എനിയ്ക്കൊന്നും മനസ്സിലായില്ല ഞാൻ ഗ്രന്ഥത്തിൽ മിഴിനട്ടിരുന്നു.
കടപ്പാട് : പോതു പാറമധുസൂദനൻ