ഇടിഞ്ഞു വീഴാറായ ചുമരുകള്‍ നോക്കി അയാള്‍ നെടുവീര്‍പ്പ് വിട്ടുകൊണ്ട് സ്വയം ഓര്‍ത്തു..
എങ്ങനെ നടന്നതാണ്.. ബൈക്ക് .. കാര്‍...യാത്രകള്‍ക്ക് പഞ്ഞമില്ലാത്ത ദിവസങ്ങള്‍, മദ്യശാലകള്‍, ഹോട്ടലുകള്‍ മ്യൂസിയം അമ്പലം എന്നുവേണ്ട ആഗ്രഹിക്കുന്നിടമെല്ലാം ഓടിയെത്താന്‍ പറ്റുന്ന സ്വാതന്ത്ര്യം....
കയ്യിലിരുന്ന പുസ്തകം താഴേക്ക് വച്ച് കണ്‍പോള തുടച്ച് അയാള്‍ ഫോണിലേക്ക് നോക്കി.. റേഞ്ച് അല്‍പം കുറവാണ്.. അതിനാല്‍ തന്നെ സിനിമ കണാനുള്ള പരിശ്രമങ്ങള്‍ എല്ലാം തന്നെ വൃര്‍ത്ഥമാകും.
അയാള്‍ പുസ്ത്കം തലയക്ക് മുകളിലായി നീക്കി വച്ച് തലയിണ ഒന്ന് ഒതുക്കി അല്‍പം ചരിഞ്ഞു..
നമ്മള്‍ ഇനി എന്തെല്ലാമാണെന്ന് പറഞ്ഞിട്ട് വല്ല നിശ്ചയുമുണ്ടോ, രോഗം വന്നാല്‍ തീരാവുന്നതെയുള്ളു മനുഷ്യന്റെ ആയുസ്..
അപ്പുപ്പന്‍ എപ്പോഴും പറയാറുള്ളത് പോലെ മാവ് വെട്ടാതെ.. കാപ്പി സല്‍ക്കാരം നടത്താതെ മൗനമായി യാത്രയാകണം.
അപ്പുപ്പന്‍ അങ്ങനെയിയാരുന്നു... കര്‍ക്കശക്കാരന്‍... കമ്യൂണിസ്റ്റ്... യാഥാസ്ഥിതികന്‍.. അയ്യപ്പഭക്തന്‍ എല്ലാത്തിന്റേയും അംശം പകുതി പറ്റുന്ന ആള്‍.. ഒരു പ്രത്യേശാസ്ത്രത്തിനും അടിയറവ് വച്ചിട്ടില്ല.. സ്വന്തം മക്കളുടെ മുന്നിലാണെങ്കില്‍ പോലും..
്
വലിയ പാരമ്പര്യം പേരുന്ന കുടുംബത്തിലെ ഒറ്റമകനായി ജനിച്ച ആളായിരുന്നു പിള്ള.. റേഷന്‍ കട.. ചാരായ ഷാപ്പ്.. റിയല്‍ എസ്റ്റേറ്റ് എന്നുവേണ്ട ചെയ്യാവുന്ന എല്ലാപ്പണിയും നോക്കി... മക്കളെ അയച്ചതോടെ കന്നുകാലിയിലേക്ക് ശ്രദ്ധ കേന്ദ്രികീകരിച്ചു. മൂത്തമകള്‍ക്ക് മൂന്ന് ആണ്‍മക്കള്‍ അയാള്‍ ഒരുപാട് സന്തോഷിച്ചു.
മൂന്നുപേരും ഓരോ വഴിയില്‍.. എപ്പോഴും ഉയര്‍ച്ച ആഹ്രഹിച്ചിരുന്ന മുത്തശ്ശന്‍.. ഓര്‍മകള്‍ ഭിത്തിയില്‍ തൂങ്ങിയാടുന്ന ചിലന്തിവല പോലെ അസ്വസ്ഥമാക്കുകയാണ്. ഇര വന്ന് വീണ് രക്ഷപ്പെടാന്‍ കഴിയാത്ത രീതിയില്‍ വരിഞ്ഞ് മുറുക്കുന്ന ഓര്‍മകള്‍.. ഇരയുടെ പിടച്ചില്‍ അവസാനിക്കും വരെ തന്റെ ഊഴം നോക്കിയിരിക്കുന്ന വേട്ടക്കാരനായ ചിലന്തി നൂല്‍ നൂക്കുന്നത് ആരേ ലക്ഷ്യമിട്ടാണ്.... അയാള്‍ നിര്‍ഘനിശ്വാസം വലിച്ചു...
പുറത്ത് ഉച്ചപ്പാട്..'' കതക് തുറക്കു'. കതകിന്റെ മുട്ടല്‍ കേട്ട് അയാള്‍ ഓടി ചെന്നു... അപ്പോഴാണ് ഓര്‍ത്തത് മസ്‌ക് ധരിച്ചില്ലെങ്കില്‍ ഇവറ്റകളുടെ സ്വഭാവം മാറുമെന്ന കാര്യം.
കതക് തുറന്നതും ആറടിക്ക് മുകളില്‍ പൊക്കമുള്ള വെള്ള വസ്ത്രമണിഞ്ഞ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു..
നിങ്ങളാണോ പുതിയ അഡ്മിറ്റ്..!
ഞാന്‍ വിനയത്തോടെ മറുപടി പറഞ്ഞു' അതേ സിസ്റ്റര്‍'
എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ..!
എനിക്ക് ഇന്നലെ വരെ തണുപ്പും കിടുങ്ങലും അനുഭവപ്പെട്ടിരുന്നു...
ഇന്ന് താരതമ്യേന ഭേദപ്പെട്ടിട്ടുണ്ട്.!
രോഗലക്ഷണം ഇല്ലെങ്കില്‍ എന്നെ മോചിതനാക്കു എന്ന് താഴ്ന്ന് അപേക്ഷിക്കുന്ന പോലെ ദയനീയമായ നോട്ടവും ഒപ്പം അപേക്ഷയും നടത്തി. പക്ഷേ അവഗണന ആ കണ്ണുകളില്‍ കണ്ടു.. പി.പി.പി കിറ്റിനുള്ളില്‍ പീലിയെഴുതിയ കണ്ണ്..!
' അയ്യട അടങ്ങി കിടക്ക് അവിടെ.. പെട്ടന്ന് അയാള്‍ കണ്ണെടുത്തു..
സിസ്റ്റര്‍ക്ക പുഞ്ചിരി കലര്‍ന്ന പരിഹാസം.. പിന്നെ ഇടകണ്ണ് ്മറച്ച് ഒരു നോട്ടവും...
അയാള്‍ സ്വയം ശപിച്ചു.,.. ഇതെന്ത് നാശം.. ലോകം മുഴുവന്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരിത്തിരി കീടാണു.. ഇന്നലെ വരെ കെട്ടിപ്പിടച്ചവരെ അകറ്റിയവന്‍.. ആലിംഗനം ചെയ്തും ചുണ്ടുകള്‍ കോര്‍ത്തും.... കളിച്ച് ചിരിച്ച് നടന്നവര്‍ കണ്ടാല്‍ അറിയാത്ത അകന്ന് പോകുന്ന പരുവമാക്കി..! കാമുകനെ ദൂരെയകറ്റുന്ന കാമുകിമാര്‍ പ്രത്യക്ഷരായി,, കണ്ടാല്‍ അകന്ന് നില്‍ക്കുന്ന സുഹൃത്തുക്കള്‍ ആയി.. രക്തബന്ധങ്ങള്‍ പോലും അകല്‍ച്ചയിലേക്ക് എത്തി.... ഭീമന്‍ തന്നെ ഈ വൈറസ്...!
എന്നിട്ടും അഹങ്കാരം തീരുന്നുണ്ടോ.. മനുഷ്യനെ സ്വാതന്ത്യം ഇല്ലാത്തവനാക്കി.. തളച്ചിട്ടു.. രോഗം ബാധിച്ചവരെ അടിച്ച് താഴെയിട്ട് മരണത്തിലേക്ക് വഴികാട്ടുന്ന ക്രൂരനായ ജന്തു...!
എല്ലാ ദേഷ്യവും ഒതുക്കി അയാള്‍ കവറില്‍ കരുതിയ നാരങ്ങ പിഴിഞ്ഞ് കെറ്റിലില്‍ കരുതിയ ചൂട് വെള്ളത്തില്‍ പിഴിഞ്ഞു.. പിഴിയുന്ന ഓരോ ശക്തിയും തടവറയിലാക്കിയ വയറസിനോടുള്ള കോപം നിറഞ്ഞിരുന്നു...!
എന്റെ അനുവാദം ഇല്ലാതെ തൊണ്ടയില്‍ വലിഞ്ഞ് കയറി വന്നിരുന്ന് മര്യാദ ഇല്ലാത്ത പണി കാണിക്കുന്നു..
വെള്ളം.... കതകില്‍ മുട്ടും പുറത്ത് വിളിയും കേട്ടു... കതക് തുറന്നു..
ഒരാളോ രണ്ടാളോ.... കുരിശ് മലാ ധരിച്ച് കര്‍ത്താവിന് സമാനമാ മുഖമുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു കുപ്പി വെള്ളം നീട്ടി... ചോദിച്ചു..
ഞാന്‍ പറഞ്ഞു ഒരാളെയുള്ളു..!
ശരി.. ഒഴിഞ്ഞ കുപ്പി ഈ ബക്കറ്റില്‍ ഇട്ട് കൊള്ളണം..
ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു അങ്ങനെയാകട്ടെ...
അയാള്‍ അലസമായി കട്ടിലിലേക്ക് കിടന്ന് ഓര്‍മകളിലേക്കും വിസ്മൃതിയിലേക്ക് അകപ്പെട്ട തന്റെ ഇന്നലകളിലേക്കും ചിന്തകള്‍ ഓടിച്ചു..! നാട് ഓര്‍മ പോലെയായി ... കൂടെയുണ്ടായിരുന്നവര്‍ ഇന്ന് ഓരോ വഴിക്ക്...!
അമ്പലക്കാള പോലെ തെണ്ടി നടന്ന് വൈകുന്നനേരം ത്രിസന്ധ്യയായാലും വീട്ടില്‍ കയറാതെ നടന്ന ഉരുതെണ്ടി ഇന്ന് നാട് തന്നെ മറന്ന യാത്രയിലാണ്..! അയാള്‍ ചിലന്തിവലയിലേക്ക് വീണ്ടും നോക്കി.... ദയാവധത്തിനായി കാത്ത് കിടക്കുന്ന കുഞ്ഞന്‍ ഇരകളെ നോക്കി.. പിന്നെ കണ്ണടച്ചു
കയ്യില്‍ ഇരുന്ന റേഡിയോ ഓണ് ചെയ്തു പാട്ട് ട്യൂണ്‍ ചെയ്തു.. വയലാറും ദേവരാജന്‍ മാസ്റ്ററും രവീന്ദ്രന്‍ മാസ്റ്ററുമെല്ലാം ഓര്‍മയിലെത്തി... അതൊന്നും ഓടി വന്നില്ലെങ്കിലും ഗിരീഷ് പുത്തന്‍ചേരിയുടെ പാട്ടുകള്‍ വന്നു...
അയാള്‍ മൗനമായി കിടന്ന് പാട്ടുകളിലേക്ക് ലയിച്ചു..ഫാനിന്റെ ശബ്ദവും പാട്ടും ഇഴകലര്‍ന്ന് പ്രപഞ്ചം മുഴുവന്‍ സംഗീതം പരന്ന പോലെ..... ദേഹത്തിന്റെ അവശതകള്‍ അയാളെ ഉറക്കിത്തേലേക്ക് തള്ളി വിട്ടു.. കണ്ണുളില്‍ ഉറക്കമിളഞ്ഞ രാത്രികളുടെ ഭാരം ഉയര്‍ന്നുയര്‍ന്നു വന്നു. കണ്ണുകള്‍ ഇരുട്ടിലേക്ക് വീണു കണ്‍ പീലികള്‍ നിശ്ചമായി ... ഉറങ്ങി (തുടരും..)