Latest News

കാത്തു കാത്തിരുന്നു കസ്തൂരി മാമ്ബഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉള്‍ഭയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്; പച്ച മലയാളത്തില്‍ പറഞ്ഞാല്‍, സുഖിക്കുന്നില്ല; എന്തായാലും ശശി തരൂര്‍ മൂന്നാം തവണയും ജയിച്ചു ഫുള്‍ മീഡിയ അറ്റെന്‍ഷന്‍ കിട്ടിയപ്പോള്‍ ഉള്ളില്‍ ഇരുന്നത് ഒക്കെ തികട്ടി വരും; വിനാശ കാലേ വിപരീത ബുദ്ധി എന്നതു പോലെയാണ് പലരും പെരുമാറുന്നത്; എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല എന്ന് നേതാക്കള്‍ വിചാരിച്ചാല്‍ എങ്ങനെ കോണ്‍ഗ്രസ് രക്ഷപെടും; ജെ എസ് അടൂര്‍ എഴുതുന്നു

Malayalilife
കാത്തു കാത്തിരുന്നു കസ്തൂരി മാമ്ബഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉള്‍ഭയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്; പച്ച മലയാളത്തില്‍ പറഞ്ഞാല്‍, സുഖിക്കുന്നില്ല; എന്തായാലും ശശി തരൂര്‍ മൂന്നാം തവണയും ജയിച്ചു ഫുള്‍ മീഡിയ അറ്റെന്‍ഷന്‍ കിട്ടിയപ്പോള്‍ ഉള്ളില്‍ ഇരുന്നത് ഒക്കെ തികട്ടി വരും; വിനാശ കാലേ വിപരീത ബുദ്ധി എന്നതു പോലെയാണ് പലരും പെരുമാറുന്നത്; എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല എന്ന് നേതാക്കള്‍ വിചാരിച്ചാല്‍ എങ്ങനെ കോണ്‍ഗ്രസ് രക്ഷപെടും; ജെ എസ് അടൂര്‍ എഴുതുന്നു

പുര കത്തുമ്ബോള്‍ വാഴ വെട്ടുന്നവര്‍. സ്വന്തം പുര കത്തുമ്ബോള്‍ സ്വന്തം പുരയിടത്തിലെ വാഴ വെട്ടുന്നവരെകുറിച്ച്‌ എന്ത് പറയാന്‍ അതാണ് കൊണ്‌ഗ്രെസ്സിന്റെ പല നേതാക്കളും ചെയ്യുന്നത്. വിനാശ കാലേ വിപരീത ബുദ്ധി. കൊണ്‌ഗ്രെസ്സ് എന്ന പാര്‍ട്ടി ദേശീയ തലത്തില്‍ ഈ പരുവത്തിലാക്കിയത് അവനവനിസം എന്ന ഒരൊറ്റ ഐഡിയോളേജിയില്‍ ഭരണ അധികാര രതി സുഖം മാത്രം സ്വപ്നം കാണുന്ന നേതാക്കളോ അതിന്റെ സുഖ സ്മരണയില്‍ ഇപ്പോഴും അഭിമരിച്ചു കഴിയുന്നവരോയാണ്. പരസ്പരം നിരന്തരം പാര വച്ചു അണ്ടര്‍മൈന്‍ ചെയ്തു ചെളി വാരിഎറിഞ്ഞു ഈ പരുവത്തിലാക്കി.

കൊണ്‌ഗ്രെസ്സിനെ എന്നും തോല്‍പ്പിച്ചത് അതിന്റെ അധികാര മോഹ നേതാക്കളാണ്. ജനങ്ങള്‍ വോട്ട് ചെയ്തു അധികാരത്തില്‍ ആക്കിയാലും നേതാക്കള്‍ നിരന്തരം പാരവച്ചു ഒരു പരുവമാക്കും. അതു കഴിഞ്ഞ യൂ ഡി എഫ് സമയത്തു കണ്ടതാണ്. ബാറും സോളാറും എല്ലാം കൊണ്‌ഗ്രെസ്സ് പാര വെപ്പുകളില്‍ തുടങ്ങി കൈവിട്ടു പോയ മാലപടക്കങ്ങള്‍ ആയിരുന്നു.

ഏതൊരു സര്‍ക്കാരിന്റെയും നയങ്ങളെയും നിലപാടുകളെയും രാഷ്ട്രീയ സമീപനങ്ങളെയും ആണ് വിമര്‍ശന വിധേയമാക്കേണ്ടത്. അല്ലാതെ വ്യക്തികളെ അല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. എന്നും. എന്നാല്‍ ആ സ്ഥാനത്തു ആരായാലും നയങ്ങളെയും നിലപാടുകളെയും വിമര്‍ശിക്കും. കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അഭിനന്ദിക്കും. അല്ലാത്തത് ചെയ്യതാല്‍ വിമര്‍ശിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കാര്യത്തിലും അതാണ് നിലപാട്. കാരണം ഏത് ഒരു സര്‍ക്കാരിനോടും പ്രതിപക്ഷവും ജനങ്ങളും ആവശ്യപ്പെടുന്നത് അകൗണ്ടബിലിറ്റിയാണ്.

ഞാന്‍ ഫേസ് ബുക്കിലും അല്ലാതെയും ഒരിക്കലും പിണറായി വിജയന്‍ എന്ന വ്യക്തിയേ വിമര്‍ശിചിട്ടില്ല. അദ്ദേഹത്തോട് വ്യക്തി എന്ന നിലയില്‍ ബഹുമാനമാണ്. കാരണം രാഷ്ട്രീയം വ്യക്തി കേന്ദ്രീകൃതമല്ല. രാഷ്ട്രീയം നിലപാടുകളും സമീപനങ്ങളും പോളിസി പ്രയോറിറ്റീസുമെല്ലാമാണ്. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്.
പല കാര്യത്തിലും ഒരു വ്യക്തി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് പല കഴിവുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്രെഡന്‍ഷ്യല്‍ അദ്ദേഹം ഏതാണ്ട് 25 കൊല്ലം ഗ്രാസ് റൂട്ടില്‍ ഇന്ത്യയാകെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു ഓര്‍ഗാനിക് ആയി വളര്‍ന്നു വന്ന നേതാവാണ്. അതുകൊണ്ട് തന്നെ ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുവാന്‍ ഉള്ള കഴിവുണ്ട്.

നരേന്ദ്ര മോദി എന്ന വ്യക്തിയില്‍ മാത്രം ഒരു പ്രതി പക്ഷ പാര്‍ട്ടി ഫോക്കസ് ചെയ്താല്‍ അയാളെ ട്രോളി വലുതാക്കി വലുതാക്കി ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് സൈസ് ആക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മോദിക്ക് ഡിഗ്രിയുണ്ടോ ഇല്ലയോ എന്നൊന്നും വിഷയമേ അല്ല. മോദിയെ ഡെമോനൈസ് ചെയ്തു അയാളെ ലൈം ലൈറ്റില്‍ നിര്‍ത്തുക എന്നത് മണ്ടത്തര പ്രതി പക്ഷസ്ട്രാറ്റജിയാണ്.

എനിക്ക് മോദി എന്ന വ്യക്തിയോട് അല്ല പ്രശ്‌നം. അയാള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടാണ് പ്രശ്‌നം. ബിജെപി പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോടാണ് പ്രശ്‌നം. സര്‍ക്കാരിന്റെ നിലപാടാണ് പ്രശ്‌നം. ബിജെപി യുടെ സവര്‍ണ്ണ വര്‍ഗീയ രാഷ്ട്രീയ സമീപനത്തോടെയാണ് പ്രശ്‌നം.
രാഷ്ട്രീയത്തെ രാഷ്ട്രീയമായാണ് എതിര്‍ക്കേണ്ടത്. കൃത്യമായ രാഷ്ട്രീയ അവബോധത്തോടെ. കൊണ്‌ഗ്രെസ്സ് ഇപ്പോള്‍ നാഥനില്ലാ കളരിയാണ്. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തു എന്ന മട്ടിലാണ് പോക്ക്.

പിന്നെ ശശി തരൂരിനോട് പല കൊണ്‌ഗ്രെസ്സ് നേതാക്കള്‍ക്കും ഉള്ളത് ഗ്രഡ്ജിങ് അഡ്‌മിറേഷനാണ്. കാരണം അയാള്‍ തുമ്മിയാല്‍ പോലും അത് നാഷണല്‍ ന്യൂസാണ്.ശശി തരൂര്‍ കോണ്‍ഗ്രസിലെ ഏറ്റവും നല്ല മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പെട്ടാണ്. അദ്ദേഹത്തിന്റെ അത്രയും മീഡിയ അറ്റെന്‍ഷന്‍ കിട്ടുന്ന കൊണ്‌ഗ്രെസ്സ് എം പി മാരില്ല. അയാള്‍ ഒരു വാക്ക് ഉപയോഗിച്ചു പോലും മീഡിയയില്‍ നിറയും. പ്രസംഗിക്കാന്‍ എണീറ്റാല്‍ ട്രെഷറി ബഞ്ചും പ്രധാന മന്ത്രിയും അടക്കം ശ്രദ്ധിക്കും.

കേരളത്തില്‍ നിന്ന് ദേശീയ അന്തര്‍ ദേശീയ മീഡിയ അറ്റെന്‍ഷന്‍ കിട്ടുന്ന ഈ സമീപ ദിശകങ്ങളിലെ ഏക നേതാവാണ് അയാള്‍. പല കൊണ്‌ഗ്രെസ്സ് നേതാക്കളും പാര വച്ചെങ്കിലും മൂന്നാം തവണ നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചു. ദോശ ചുടുന്ന ലാഘവത്തോടെ പുസ്തകമെഴുതും. അഞ്ചു ഭാഷകള്‍ അനായാസം സംസാരിക്കും. സുന്ദര സുമുഖന്‍. ഇത്രയും ഒക്കെ കഴിവ് ഉണ്ടെകിലും അയാളെ കൊണ്‌ഗ്രെസ്സ് സ്‌പോക്ക് പേര്‍സണല്‍ പോലും ആക്കില്ല. കാരണം അയാള്‍കിട്ടു ആദ്യം പണി കൊടുക്കുന്നത് കേരളത്തില്‍ നിന്നുള്ള നേതാക്കളാണ്.

പ്രശ്‌നം എന്താണ്? ഗ്രേഡ്ജിങ് അഡ്‌മിറേഷനോട് കൂടിയ കലിപ്പാണ്. കാത്തു കാത്തിരുന്നു കസ്തൂരി മാമ്ബഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉള്‍ഭയമാണ്. ഈയാള്‍ അങ്ങനെ ഷൈന്‍ ചെയ്യണ്ട എന്ന തനി മലയാളി ക്രാബ് മൈന്‍ഡ് സെറ്റാണ്. പിന്നെ പച്ച മലയാളത്തില്‍ പറഞ്ഞാല്‍, സുഖിക്കുന്നില്ല. എന്തായാലും ശശി തരൂര്‍ മൂന്നാം തവണയും ജയിച്ചു ഫുള്‍ മീഡിയ അറ്റെന്‍ഷന്‍ കിട്ടിയപ്പോള്‍ ഉള്ളില്‍ ഇരുന്നത് ഒക്കെ തികട്ടി വരും. ശശി തരൂര്‍ മിടുക്കന്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ടാണ്. പക്ഷെ വലിയ മിടുക്കന്മാര്‍ക്കാണ് വലിയ മണ്ടത്തരങ്ങള്‍ പറ്റുന്നത്. പഴയ കാറ്റില്‍ ക്ലാസ്സ് ട്വീറ്റ് പോലെ.

കാരണം എപ്പോള്‍ മിണ്ടണം എപ്പോള്‍ മിണ്ടാതിരിക്കണം. എപ്പോള്‍ ട്വീറ്റണം എപ്പോള്‍ ട്വീറ്റ് ചെയ്യരുത് എന്നും എന്നതൊക്കെ രാഷ്ട്രീയ സ്ട്രാറ്റജി കൂടിയാണ്. പലപ്പോഴും പല കൊണ്‌ഗ്രെസ്സ് നേതാക്കള്‍ക്ക് ഇപ്പോള്‍ ഇല്ലാത്തതും അതാണ് എന്നു തോന്നുന്നു. പലപ്പോഴും വിനാശ കാലേ വിപരീത ബുദ്ധി എന്ന പോലെയാണ് പലരും പെരുമാറുന്നത്. വീട്ടില്‍ പറയണ്ടത് നാട്ടില്‍ പറഞ്ഞാല്‍ ഉള്ള പ്രശ്‌നം. അടക്കത്തില്‍ പറയണ്ടത് പുര മുകളില്‍ പറഞ്ഞാല്‍ ഉള്ള പ്രശ്‌നം. തിരെഞ്ഞെടുപ്പില്‍ തോറ്റ കൊണ്‌ഗ്രെസ്സ് ആദ്യം വിളിക്കണ്ടത് പി സീ സീ, ഐ ഐ സീ സീ യോഗങ്ങള്‍ ആയിരുന്നു.. അത് നടന്നില്ല.

പിന്നെ ഓരോരുത്തര്‍ക്ക് മനസ്സില്‍ തോന്നിയത് അവരവര്‍ തട്ടി വിടുന്നു. കൊണ്‌ഗ്രെസ്സ് പാര്‍ലമെന്റില്‍ പറഞ്ഞതിന് കടക വിരുദ്ധമായി സിന്ധ്യ കാച്ചി. ഗോവയില്‍ അട പടലോടെ ബിജെപി യില്‍ പോയി. ഹരിയാനയില്‍ പോകാനുള്ള ചെണ്ടമേളവും. തിരെഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ പോലും ഇപ്പോഴും പരസ്പരം തമ്മില്‍ അടിക്കുന്ന നേതാക്കള്‍. വാള്‍ എടുത്തവനെല്ലാം വെളിച്ചപ്പാടാകുന്ന വിചിത്ര സ്ഥിതിയിലാണ്. ഹൈകമാണ്ടില്ലാത്ത കൊണ്‌ഗ്രെസ്സ് ചുക്ക് ചേരാത്ത കഷായം പോലെയാണ്. എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നനന്നാകില്ല എന്നു കുറെ നേതാക്കള്‍ വിചാരിച്ചാല്‍ കൊണ്‌ഗ്രെസ്സ് പിന്നെങ്ങനെ രക്ഷപെടും?
 

Read more topics: # J S Adoor note about sasi tharoor
J S Adoor note about sasi tharoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക