Latest News

ജലീല്‍ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചന്‍ കിണറ്റില്‍ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങള്‍ പറയും; ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് പറഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍: ജെ.എസ്.അടൂര്‍ എഴുതുന്നു

Malayalilife
ജലീല്‍ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചന്‍ കിണറ്റില്‍ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങള്‍ പറയും; ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് പറഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍: ജെ.എസ്.അടൂര്‍ എഴുതുന്നു

ലീല്‍ മന്ത്രിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

'താ ന്‍ തെറ്റു ചെയ്‌തെന്ന് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് പറഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നാണ് കെ ടി ജലീല്‍ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്'. ഇന്നത്തെ ദേശാഭിമാനിയില്‍ വായിച്ച വരികളാണ് മുകളില്‍.

വിദേശ രാജ്യവുമായുള്ള ഇടപാടിന്റെ പേരില്‍ കേന്ദ്ര ഏജന്‍സി ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം; മന്ത്രിക്ക് എതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം; സംസ്ഥാനത്തിന്റെ നാഥന്‍ എന്ന നിലയിലും മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാം; കെ.ടി.ജലീല്‍ പ്രശ്‌നത്തില്‍ എല്ലാ കണ്ണുകളും തിരിയുന്നത് ഗവര്‍ണറിലേക്ക്; മന്ത്രിയുടെ രാജി അനിവാര്യമെന്ന് പരാതിക്കാരനായ കോശി ജേക്കബ് മറുനാടനോട്
ഒളിക്കാന്‍ ഒന്നുമില്ലെന്നും അന്വേഷണസംഘമെത്തിയാല്‍ സഹകരിക്കുമെന്നും മന്ത്രി ജലീല്‍; ഉത്തരങ്ങളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും; വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റും വാങ്ങി വിതരണം ചെയ്ത കേസില്‍ കരുതലോടെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍; ഖുറാന്‍ വാദം ജലീലിനെ രക്ഷിക്കില്ല; ചോദ്യം ചെയ്യല്‍ പിണറായി സര്‍ക്കാരിനും നിര്‍ണ്ണായകം; മന്ത്രിയെ 14ന് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
യുഎഇയിലേക്കും സൗദിയിലേക്കും ഖൂര്‍ആന്‍ പ്രിന്റ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയില്‍ നിന്ന്; 1883 മുതല്‍ ദുബായിലേക്ക് വിശുദ്ധ ഗ്രന്ഥം അധികവും എത്തുന്നത് സിഎച്ച്‌ പ്രസില്‍ നിന്ന്; സി ആപ്റ്റ് വാഹനത്തില്‍ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത് ഖൂര്‍ആന്‍ എന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കസ്റ്റംസ്; അത്രയധികം പുസ്തകങ്ങളുടെ ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി; സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ കെ ടി ജലീലിന് കരുക്ക് മുറുകുന്നു
ഒരു മന്ത്രിക്ക് ചേരാത്ത വിധത്തില്‍ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീല്‍ ഇടപെട്ടത് എന്ന് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍; ഖുറാനെ മുന്നില്‍ നിര്‍ത്തി നടത്തിയ പ്രതിരോധമെല്ലാം പാളിയേക്കും; മന്ത്രി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാജാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഉത്തരങ്ങളില്‍ വൈരുധ്യം കണ്ടെത്തിയാല്‍ അറസ്റ്റിനും സാധ്യത; ബിനീഷ് കോടിയേരിക്ക് പിന്നാലെ ജലീലിനേയും ചോദ്യം ചെയ്യാന്‍ ഇഡി
ഇതു പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയാണ്. ഓരോ മന്ത്രിമാരും ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യന്‍ നിയമ വ്യവസ്ഥയൂമനുസരിച്ചു അവയെ രണ്ടും പരിരക്ഷിക്കാം എന്ന് സത്യ പ്രതിജ്ഞ ചെയ്താണ് ഭരണത്തില്‍ ഏറുന്നത്. ഓരോ എംഎംഎക്കും എംപിക്കും മന്ത്രിക്കും അവരവരുടെ മതഗ്രന്ഥങ്ങള്‍ വായിക്കുവാനും അതാത് മത ആചാര വിശ്വാസങ്ങള്‍ പാലിക്കുവാനും വക്തികള്‍ എന്ന നിലയില്‍ അവകാശമുണ്ട്. എന്നാല്‍ അവര്‍ ഭരണഘടനക്ക് അനുസരിച്ചുള്ള പദവികളില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയാണ് പ്രധാനം.

പല മന്ത്രിമാരുടെ പേരിലും ആരോപണങ്ങള്‍ ഇതിന് മുമ്ബ് പല പ്രാവശ്യം 1956 മുതല്‍ ഉണ്ടായിട്ടുണ്ട്. അവരാരും ഒരു മതചര്യന്‍ മതഗ്രന്ഥത്തില്‍ തൊട്ട് പറഞ്ഞാല്‍ രാജി മാത്രം അല്ല പൊതു ജീവിതവും അവസാനിപ്പിക്കാം എന്നു പറഞ്ഞു കേട്ടിട്ടില്ല. ഇതു മതേതര ജനായത്ത വ്യവസ്ഥയിലും ഭരണഘടനയിലും നിയമ വാഴ്ചയിലും വിശ്വാസമുണ്ടെന്ന് പറയുന്ന ഒരു മന്ത്രിയും ചെയ്യാന്‍ പാടില്ലത്തതാണ്.

മന്ത്രി ജലീലിന്റെ നയമനുസരിച്ചു.കെ എം മാണി എന്ത് പറഞ്ഞേനെ? പഴയ ആഭ്യന്തര മന്ത്രി കെ എം മാണിക്ക് എതിരെ ആരോപണം വന്നു നിയമസഭ ഇളക്കി മറിച്ചപ്പോള്‍, പാലാ ബിഷപ്പ് സത്യവേദപുസ്തകത്തില്‍ തൊട്ട് പറഞ്ഞാല്‍ രാജി വച്ചു പൊതു ജീവിതം അവസാനിപ്പിക്കും എന്ന് പറഞ്ഞാല്‍ എങ്ങനെ ഇരുന്നേനെ?

അല്ലെങ്കില്‍ വേറൊരു മന്ത്രി എന്‍ എസ് എസ് സെക്രട്ടറി ഗീതയില്‍ തൊട്ട് പറഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കും എന്ന് പറഞ്ഞാല്‍ എങ്ങനെ ഇരിക്കും?

മന്ത്രി ജലീലിന് എതിരെ മൂന്നു പ്രധാന പ്രശ്‌നങ്ങളാണ് ഉന്നയിച്ചത്

1) നിയമം പരിരക്ഷിക്കാന്‍ ഭരണഘടനയില്‍ സത്യപ്രതിജ്ഞ ചെയ്‌തൊരാള്‍ ഗുരുതരമായ നിയമലംഘനം ചെയ്തു എന്ന ആരോപണം. എഫ് സി ആര്‍ എ എന്ന നിയമം പ്രഥമ ദൃഷ്ട്യാ ലംഘിച്ചു എന്നാണ് അദ്ദേഹം തന്നെ പങ്ക് വച്ച വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ഷോട്ട് കാണിച്ചത്.

2) മന്ത്രിപദം എന്ന മതേതര ഭരണഘടന റോള്‍ ദുരുപയോഗം ചെയ്തു ഒരു വിദേശ കൊന്‍സുലേറ്റുമായി ചേര്‍ന്നു സര്‍ക്കാര്‍ സംവിധാനവും പദവിയും ദുരുപയോഗിച്ച്‌ മതഗ്രന്ഥം വിതരണം ചെയ്തു എന്നതാണ്. അതിനു അദ്ദേഹം പറയുന്നത് അദ്ദേഹം വഖഫ് മന്ത്രി എന്ന ന്യായമാണ്? ഒന്നുകില്‍ അദ്ദേഹത്തിന് വഖഫ് മന്ത്രിയുടെ ചുമതല അറിയില്ല. അല്ലെങ്കില്‍ അത് ഉപയോഗിച്ചു പുക മറ സൃഷ്ടിക്കുന്നു

കേരളത്തിലെ ദേവസ്വം മന്ത്രി കടകമ്ബള്ളി സുരേന്ദ്രനാണ്. അദ്ദേഹം ആ പദവിയില്‍ ഇരുന്നുകൊണ്ടു നാട്ടില്‍ എല്ലാം ഭാഗവതവും ഭാഗവത് ഗീതയും സര്‍ക്കാര്‍ വാഹനങ്ങളില്‍ വിതരണം ചെയ്തിട്ട് അത് ദേവസ്വം മന്ത്രി എന്ന ചുമതലയില്‍ ആണെന്ന് അവകാശപെട്ടാല്‍ എങ്ങനെ ഇരിക്കും?

3) മന്ത്രി മാധ്യമങ്ങളോട് ഇഡി ചോദ്യം ചെയ്യുന്നതിനെകുറിച്ച്‌ കള്ളം പറഞ്ഞു എന്നതാണ്. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ച്‌ അങ്ങനെയുള്ളതോക്കെ വളരെ സാധാരണ രാഷ്ട്രീയ വ്യവഹാരമാണ്. അതില്‍ ഒരത്ഭുതവും ഇല്ല. സത്യമേ ജയതേ എന്ന് പറഞ്ഞു കള്ളം പറയുന്നതില്‍ അല്പം ഐറണിയുണ്ടെന്നു മാത്രം.

എന്താണ് പ്രശ്‌നം?

കേരളത്തില്‍ ഇടതുപക്ഷ ജനായത്ത വിശ്വാസി എന്ന പേരില്‍ ഭരണഘടന അനുസരിച്ചു മന്ത്രിയായ ഒരാള്‍ പറയുന്നത് ഒരു മത സാമൂഹിക രാഷ്ട്രീയ നേതാവ് പരിശുദ്ധ ഖുറാനില്‍ പിടിച്ചു അദ്ദേഹം തെറ്റകാരനാണ് എന്ന് പറഞ്ഞാല്‍ രാജി വയ്ക്കുക മാത്രം അല്ല പൊതു ജീവിതവും അവസാനിപ്പിക്കും എന്നാണ്.

അങ്ങനെയാണെങ്കില്‍ പിന്നെ സെക്കുലര്‍ ഭരണഘടനയും നിയമ വ്യവസ്ഥയുമൊക്കെ എന്തിനാണ്? അതാതു ജാതി മത വിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളും ജാതി മത.സാമൂഹിക നേതാക്കളും മതിയല്ലോ? ഈ നിലപാടും ഖാപ് പഞ്ചായതും തമ്മില്‍ എന്ത് വ്യത്യാസം?

പ്രശ്‌നം ഐഡിയൊളജി അല്ല ഐഡന്റിറ്റിയാണ്. ഇടതു പക്ഷ പുരോഗമമനം ഐഡിയോളജിയെ മാറ്റി വച്ചു ഐഡന്റിറ്റിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ജലീലിന്റെ ആവേശ വിശ്വാസം കാണിക്കുന്നത്. അത് ഏറ്റു എടുത്തു മഹാകാര്യമാക്കുന്നത് പുരോഗമന രാഷ്ട്രീയത്തിനും സെക്കുലര്‍ രാഷ്ട്രീയത്തിനും കടക വിരുദ്ധം. അത് ആ പ്രസ്ഥാനങ്ങള്‍ക്ക് ഗുണത്തില്‍ അധികം ദോഷം ചെയ്യുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നല്ലതു

ഭൂരിപക്ഷ വര്‍ഗീയത പോലെ അപകടകരമാണ് കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും. കാരണം അത് പരസ്പരം പരിപോഷിപ്പിച്ചു സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കും. അത് ഒളിഞ്ഞു ചെയ്താലും തെളിഞ്ഞു ചെയ്താലും

പ്രശ്‌നം ഒരു മന്ത്രി ഇന്ത്യന്‍ ഭരണഘടനെയൊ നിയമ വ്യവസ്ഥയെയൊ അനുസരിച്ചു പ്രവര്‍ത്തിക്കുന്നോ എന്നാണോ അതോ അവരവരുടെ മതഗ്രന്ഥത്തെപിടിച്ചു അതാതു മത സാമൂഹിക ആചാര്യന്മാര്‍ പറഞ്ഞത് അനുസരിച്ചാണോ പ്രവര്‍ത്തിക്കേണ്ടത് എന്നതാണ്. വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് ഒരു വള്ളി വ്യത്യാസം മാത്രമേയുള്ളൂ. ഐഡിയോളേജിയില്‍ നിന്നും ഐഡന്റിറ്റി മാര്‍ക്കേറിലേക്ക് പോകുമ്ബോള്‍ അത് അല്പ.ലാഭവും പെരുംചേദവുമെന്ന് അറിയേണ്ട നേതാക്കള്‍ അറിഞ്ഞാല്‍ അത് സമൂഹത്തിനും അവര്‍ക്കും കൊള്ളാം

ജലീല്‍ മന്ത്രിക്ക് ഒരു ഗുണമുണ്ട്. അച്ചന്‍ കിണറ്റില്‍ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങള്‍ പറയും. അങ്ങനെയാണ് ജലില്‍ മന്ത്രിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ജനങ്ങള്‍ അറിയുന്നത്. ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും. അതും നല്ല ഒന്നാംതരം അച്ചടി മലയാളത്തില്‍.

Read more topics: # J S A door note about jaleel
J S A door note about jaleel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES