മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമെന്ന് പഠനം; ഇനി ആര്‍ത്തവകാലത്തെ പേടിക്കേണ്ട

Malayalilife
topbanner
മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമെന്ന് പഠനം; ഇനി ആര്‍ത്തവകാലത്തെ  പേടിക്കേണ്ട

മെന്‍സ്ട്രല്‍ കപ്പുകള്‍ അഥവാ ആര്‍ത്തവ കപ്പുകള്‍ സുരക്ഷിതമെന്ന് പുതിയ പഠനം. വീണ്ടും വീണ്ടും ഉപയോഗിക്കാം എന്നതിനാല്‍ ഇവ ചെലവ് ആര്‍ത്തവ ദിനങ്ങളിലെ ചെലവ് ചുരുക്കാന്‍ സഹായിക്കും എന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ സാനിറ്റിറി പാഡുകളെയോ ടാംപണുകളെയോ പോലെ ലീക്കാവുമെന്ന ഭയവും മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ വേണ്ട. ദ ലാന്‍സെന്റ് പബ്ലിക് ഹെല്‍ത്താണ് ഇതുമായി ബന്ധപ്പെട്ട് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

319 സ്ത്രീകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും 40 മുന്‍ പഠനങ്ങള്‍ അടിസ്ഥാനമാക്കിയുമാണ് പുതിയ പഠനം. പുനരുയുപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ മെനസ്ട്രല്‍ കപ്പുകള്‍ ലാഭകരമാണ് എന്നാണ് സ്ത്രീകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ലീക്കാവില്ല എന്നതും ഇതിന്റെ ഗുണമായി സ്ത്രീകള്‍ പറയുന്നു. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും എന്നതിനാല്‍ സാനിറ്ററി നാപികളും മറ്റും സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം മെന്‍സ്ട്രല്‍ കപ്പുകള്‍ സൃഷ്ടിക്കുന്നില്ല.

മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിച്ചവരില്‍ മിക്ക സ്ത്രീകളും അത് വീണ്ടും ഉപയോഗിക്കാന്‍ തയ്യാറാകുന്നതായും പഠനങ്ങള്‍ പറയുന്നു. ആവര്‍ത്തവകാലത്ത് പാഡുകളും മറ്റും ഉപയോഗിക്കുന്നത് മിക്ക സ്ത്രീകളിലും അണുബാധയ്ക്കും മറ്റും കാരണമാകാറുണ്ട്. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നത് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ല.

മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ വേദനയും മുറിവുകളും ഉള്ളതായി 2 ശതമാനം സ്ത്രീകള്‍ മാത്രമാണ് പറഞ്ഞിട്ടുള്ളത്. നാലു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ കപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. കഴുകിയിതനിശേഷം വീണ്ടും ഉപയോഗിക്കാനും സാധിക്കും. മിക്ക കപ്പുകളും പത്ത് വര്‍ഷം വരെ ഉപയോഗിക്കാനും സാധിക്കുന്നതാണ്.

Read more topics: # use of menstrual cup
use of menstrual cup

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES