Latest News

കൈമുട്ടിലെ കറുപ്പിന് ഇനി പരിഹാരം

Malayalilife
കൈമുട്ടിലെ കറുപ്പിന് ഇനി പരിഹാരം

നിരവധിപ്പേർ അഭിമുഖീകരിക്കുന്ന ഒരു  വെല്ലുവിളിയാണ് പരുക്കനായ കൈമുട്ടുകൾ.‌ കയ്യിന്റെ തന്നെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടം കൂടുതൽ വരണ്ടതും ഇരുണ്ടതുമായിരിക്കും. ഇത് ആത്മവിശ്വാസക്കുറവിന് പലരിലും  കാരണമാകാറുണ്ട്.  എന്നാൽ  ഈ പ്രശ്നം കുറച്ചു സമയം ചെലവഴിച്ചാൽ പരിഹരിക്കാനാവും. വീട്ടിലുള്ള വസ്തുക്കള്‍ തന്നെ അതിനായി ഉപയോഗിക്കാം.

ആദ്യമേ തന്നെ കൈമുട്ടുകൾ മനോഹരമാക്കാൻ പാല് ഉപയോഗിക്കാം. മുട്ടുകളിൽ  ഇളംചൂടുള്ള പാൽ പുരട്ടി തടവിയാൽ സ്വാഭാവിക നിറം ലഭിക്കും. രാത്രി കിടക്കും മുൻപ് ഗ്ലിസറിനും പനിനീരും സമംചേർത്ത്  കൈമുട്ടുകളിൽ പുരട്ടി, രാവിലെ കഴുകിക്കളഞ്ഞാലും ഇതേ ഫലം കിട്ടും.  കൈകളിൽ രക്‌തചന്ദനം, രാമച്ചം ഇവ അരച്ചു യോജിപ്പിച്ച് പുരട്ടുന്നതും നന്നാണ്.

 ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചു പുരട്ടിയാൽ കൈമുട്ടുകളിലെ ഇരുണ്ട നിറം മാറാൻ മതി. രണ്ടാഴ്‌ച സ്‌ഥിരമായി ചെയ്‌താൽ പ്രകടമായ വ്യത്യാസം കാണാം. കൈമുട്ടുകൾ കൂടെക്കൂടെ വിനാഗിരിയിൽ മുക്കിയ പഞ്ഞികൊണ്ട്  തടവുക. കറുപ്പുനിറം മാറി കൈമുട്ടുകൾ മൃദുവാകും.

നാരങ്ങായ്‌ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉണ്ട്. അതിനാൽ നാരങ്ങാ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം അകലും. ഒരു ടേബിൾസ്‌പൂൺ ചീവയ്‌ക്കാ പൊടിയിൽ ഒരു നാരങ്ങാ പിഴിഞ്ഞൊഴിച്ചു കുഴമ്പാക്കി കൈമുട്ടുകളിൽ പുരട്ടുന്നതും ഗുണം ചെയ്യും.

Read more topics: # tips to remove,# elbow darkness
tips to remove elbow darkness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES