Latest News

മഴക്കാലത്ത് മേക്കപ്പ് അത്രവേണ്ട; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ കൂടി

Malayalilife
 മഴക്കാലത്ത് മേക്കപ്പ് അത്രവേണ്ട; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ കൂടി

ഴക്കാലം തുടങ്ങിയാല്‍ പിന്നെ വേനല്‍ക്കാലത്ത് ചര്‍മ്മസംരക്ഷണത്തിന് നല്‍കിയിരുന്ന കരുതല്‍  അപ്രത്യക്ഷമാകുന്നത് പതിവാണ്. ചര്‍മ്മത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ക്ക് കാലാവസ്ഥ മാറുന്നത് തന്നെ  വഴിവയ്ക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ചര്‍മ്മത്തെ കൂടുതല്‍ ഇതിനൊപ്പം വേണ്ട കരുതല്‍ നല്‍കാതിരിക്കുന്നത്  മോശമാക്കും.

മേക്കപ്പ് അത്രവേണ്ട

അമിത മേക്കപ്പ് മഴക്കാലത്ത്  ഒഴിവാക്കുന്നതാണ് നല്ലത്.  ഇത് മുഖക്കുരു കൂടാന്‍ കാരണമാകും. മേക്കപ്പ് ചര്‍മ്മത്തില്‍ 
 അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ പറ്റിപ്പിടിച്ചിരിക്കുകയും അലര്‍ജിയും മുഖക്കുരുവും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പറ്റുന്നത്ര നേരത്തെ  പൗഡര്‍ ബേസ്ഡ് മേക്കപ്പ് ഇടുകയും  അത് കഴുകികളയുകയും ചെയ്യുന്നതാണ് ഉത്തമം.

സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കരുത്

 സണ്‍സ്‌ക്രീന്‍ എന്നത് വേനല്‍ക്കാലമാണെങ്കില്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് തെറ്റിദ്ധാരണയാണ്. വര്‍ഷം മുഴുവന്‍ കാലാവസ്ഥ നോക്കാതെ  ഉപയോഗിക്കേണ്ട ഒന്നുതന്നെയാണ് ഇതെന്നതാണ് വാസ്തവം.  യുവി റെയ്‌സ് നിങ്ങളുടെ ചര്‍മ്മത്തെ വേനല്‍ക്കാലം പോലെ സുര്യരശ്മികള്‍ അത്ര രൂക്ഷമായിരിക്കില്ലെങ്കിലും മഴക്കാലത്തും ബാധിക്കും. അതുകൊണ്ട് വീട്ടിലിരുന്നാലും പുറത്തിറങ്ങിയാലുമെല്ലാം സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമാണ്.

മോയിസ്ചറൈസര്‍ മറക്കരുത്

 മോയിസ്ചറൈസറും സണ്‍സ്‌ക്രീന്‍ പോലെതന്നെ പ്രധാനമാണ്.  ശരീരം വരണ്ടതായി അന്തരീക്ഷത്തില്‍ തണുപ്പ് ഉള്ളപ്പോള്‍ തോന്നില്ല പക്ഷെ അതിനര്‍ത്ഥം ക്രീം വേണ്ട എന്നല്ല. മോയിസ്ചറൈസര്‍ ചര്‍മ്മത്തെ മൃദുലമാക്കും.

വെള്ളം കുറയ്ക്കണ്ട

കുടിക്കുന്ന വെള്ളത്തിന്റെ അളവ് മഴക്കാലത്തെ മറ്റൊരു തെറ്റ്  കുറയ്ക്കുകയെന്നതാണ്.  പലരും അറിയാതെതന്നെ ദിവസേനയുള്ള കുടിവെള്ളത്തിന്റെ അളവ് ബോധപൂര്‍വ്വമല്ലെങ്കിലും ദാഹം തോന്നാത്തകൊണ്ട് കുറയ്ക്കും. വെള്ളം കുടിക്കാതിരുന്നാല്‍ ചര്‍മ്മത്തിലെ ജലാംശം കുറയും. അതുകൊണ്ട് പതിവുപോലെ 8-10 ഗ്ലാസ് വെള്ളം മഴക്കാലത്തും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
 

Read more topics: # rainy season make up
rainy season make up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES