വേനലില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ചൂട് കാരണം പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് .വേനലില്‍ തലവേദന, മൈഗ്രേന്‍ പ്രശ്നങ്ങളുണ്ടാകുന്നതു സാധാരണയാണ്. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് നമ്മള്‍ കഴിക്കുന്ന ഭക്ഷണ രീതികളും
ചൂട് അധികമുള്ള സമയങ്ങളില്‍ പഴങ്ങളും പഴച്ചാറുകളും ധാരാളം കഴിക്കുക.
മദ്യം, ചായ, കോള തുടങ്ങിയ കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക.
ചൂടുകാലാവസ്ഥയില്‍ ദഹനരസങ്ങളുടെ അമിത ഭക്ഷണവും ഈ കാലയളവില്‍ ഒഴിവാക്കുക.
എരിവ്, പുളി, ഉപ്പ്, തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
വെള്ളരി, ഓറഞ്ച്, കക്കിരി, കാരറ്റ്,തുടങ്ങിയ ജലാംശമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക.
മാംസം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.
ഐസ്‌ക്രീം, തണുത്ത വെള്ളം എന്നിവ പെട്ടെന്ന് തണുപ്പ് നല്‍കുമെങ്കിലും പിന്നീട് ഇവ ഉഷ്ണമുണ്ടാക്കും.
കരിക്കിന്‍ വെള്ളം, മുന്തിരി ജ്യൂസ്, ബാര്‍ലി വെള്ളം എന്നിവ കുടിക്കുക
വെള്ളം കുടിക്കുമ്പോള്‍ രാമച്ചം, പതിമുഖം എന്നിവ ഉപയോഗിച്ച് തിളപ്പിച്ച ശേഷം കുടിക്കാം.
മോര്, സംഭാരം, ലസ്സി, മല്ലിയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം, നറുനീണ്ടിനീര് ചതച്ച് ചേര്‍ത്ത തിളപ്പിച്ച വെള്ളം എന്നിവ ഉപയോഗിക്കാം
കരിമ്പിന്‍നീരും ഇഞ്ചിനീരും ചേര്‍ത്ത് കുടിക്കുന്നത് ഉഷ്ണം കുറയ്ക്കാന്‍ സഹായിക്കും