Latest News

സൗന്ദര്യ സംരക്ഷണത്തിന് ഇനി ചെമ്പരത്തി

Malayalilife
സൗന്ദര്യ സംരക്ഷണത്തിന് ഇനി ചെമ്പരത്തി

ചെമ്പരത്തി എന്ന് പറഞ്ഞാൽ അത് മുടിക്ക് നല്ലത് എന്നാണ് എല്ലാരും ആദ്യം ചിന്തിക്കുന്നത്. താളിയുണ്ടാക്കാനും വെളിച്ചെണ്ണയിലിട്ടു കാച്ചാനുമെല്ലാം ഇത് ഉപകാരപ്രദമാണ്. എന്നലയും ഇത് മുഖത്തിനും നല്ലതാണു എന്ന് എത്ര പേർക്ക് അറിയാം. ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം ചെമ്പരത്തിചായ എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.

ചെമ്പരത്തി തൈരും ചേര്‍ത്തരച്ച് മുഖത്തിടുന്നത് പല തരത്തിലെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നു. ചെമ്പരത്തിക്കൊപ്പം തൈര് ചേര്‍ത്തുളള ഫേസ്പായ്ക്ക് ഉപയോഗിയ്ക്കാം. തൈരും സൗന്ദര്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ്. ഒരു പിടി ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് തൈരും ചെമ്പരത്തിപ്പൂവും. ഇവ ചര്‍മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും ഇതു നല്‍കുന്നു. ആന്റി ഏജിംഗ് ഇഫ്കട് എന്നു പറയാം. നമ്മുടെ ശരീരത്തിലെ ഇലാസ്റ്റേസ് എന്നൊരു എന്‍സൈമാണ് ചര്‍മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി നല്‍കുന്നത്. ഇതിനു സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. 

ഇതു പോലെ തൈരും ഈര്‍പ്പം നല്‍കുന്ന, മുഖത്തിന്റെ വരണ്ട സ്വഭാവം മാറ്റുന്ന ഒന്നാണ്. ഇത് ചര്‍മ കോശങ്ങള്‍ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പമായ ഇവയെ ബുൻഗ റയ എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു. മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സോളമൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.

Read more topics: # hibiscus for beautiful skin
hibiscus for beautiful skin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES