സ്വര്‍ണ്ണവും വെള്ളിയുമൊന്നുമല്ല, ഓക്സിഡൈസ്ഡ് ആഭരണങ്ങളാണ് ഇപ്പോള്‍ പെണ്‍കൊടികളുടെ മനം മയക്കുന്നത്. ഏത് വസ്ത്രത്തിനൊപ്പം ഇണങ്ങുമെന്നതും വില അധികമില്ല എന്നതുമാണ് ഈ ആഭരണങ്ങളുടെ പ്രത്യേകത.
ജര്‍മ്മന്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ഈ മെറ്റല്‍, കോപ്പറില്‍ അലോയ് കോട്ടിംഗ് ചെയ്യുന്നവയാണ്.
കമ്മലുകള്‍
കമ്മലുകളില്‍ ജിമിക്കിയാണ് താരം. ഈ കമ്മലുകള്‍ ഫാന്‍സി സാരി, ട്രഡീഷണല്‍ സാരി,അനാര്‍ക്കലി സ്യൂട്ട്, ലഹങ്ക എന്നിവയ്‌ക്കെല്ലാമൊപ്പം ഒരുപോലെ ഇണങ്ങും.
200 രൂപ മുതലുള്ള കമ്മലുകള്‍ ലഭ്യമാണ്.
മാലകള്‍
ഇറക്കം കുറഞ്ഞ നെക്ക്‌ലേസുകളും നൂലില്‍ കോര്‍ത്തിട്ടിരിക്കുന്ന വലിയ പെന്റന്റുകളുമടക്കം വ്യത്യസ്തമായ ഡിസൈനുകളിലുള്ള മാലകളുണ്ട്.
നൂലുകളുടെ വര്‍ണ്ണത്തിലും വലിപ്പത്തിലും വ്യത്യാസം വരുത്തി മാലകളില്‍ പുതുമ നല്‍കാം.
പരമ്പരാഗത ഡിസൈനുകളിലുള്ള മാലകളുമുണ്ടെന്നത് മറ്റൊരു പ്രത്യേകത. ട്രഡീഷണല്‍, ട്രെന്‍ഡി വസ്ത്രങ്ങളേതുമാകട്ടെ, അവയ്‌ക്കൊപ്പം സ്റ്റൈലായണിയാന്‍ ഈ മാലകള്‍ മതിയാകും. 120 രൂപ മുതലാണ് വില.
മൂക്കൂത്തി
നടി പാര്‍വതി അണിയുന്ന വലിയ മൂക്കൂത്തി കണ്ടിട്ടില്ലേ? അത്തരം ഓക്സിഡൈസ്ഡ് മൂക്കൂത്തികളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തികച്ചും വ്യത്യസ്തമായ ഡിസൈനുകളിലുള്ള വലിയ മൂക്കൂത്തികളോടാണ് കോളജ് കുമാരികള്‍ക്ക് പ്രിയം. 55 രൂപ മുതലാണ് വില.