Latest News

സൗന്ദര്യ സംരക്ഷണത്തിന് ഇനി ബദാം പാക്ക്

Malayalilife
സൗന്ദര്യ സംരക്ഷണത്തിന് ഇനി ബദാം പാക്ക്

രോഗ്യത്തിന് ഗുണങ്ങൾ നൽകുന്നത് പോലെ തന്നെ ചർമ്മത്തിനും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ബദാം. വിറ്റാമിൻ ഇ, റെറ്റിനോൾ തുടങ്ങിയവയും ഏറെ ഗുണങ്ങൾ ഉള്ളതാണ്. അവ ചർമ്മത്തെ കൂടുതൽ  മൃദുവും മിനുസമാർന്നതുമാക്കുന്നു. മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നതോടൊപ്പം തന്നെ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ കുറയ്ക്കാനും സഹായകരമാണ്. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ നോക്കാം.

ഒന്ന്…

അൽപം ബദാം പൊടിച്ചത്  തേനിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. നല്ലതു പോലെ  ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക.

രണ്ട്…

ചർമ്മത്തിന്റെ ആരോഗ്യത്തിന് ബദാം ഓട്സ് ഫേസ്പാക്ക്  വളരെ മികച്ചതാണ്. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും  ബദാം ഓട്സ് ഫേസ്പാക്ക് സഹായിക്കും. 

മൂന്ന്…

തൈരും ബദാമും നൽകുന്ന ഗുണങ്ങളും സൗന്ദര്യ സംരക്ഷണത്തിന്  ചെറുതല്ല. തൈരിൽ അൽപം ബദാം അരച്ച് അത് മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്.

Read more topics: # badam pack for skin
badam pack for skin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES