സൗന്ദര്യ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് കൂടുതൽ ആളുകളും. എന്നാൽ ഈ ചർമ്മ സംരക്ഷണ കാര്യത്തിൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുപ്പ്. ജീവിത ശൈലിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ഉറക്കക്കുറവും, ടെൻഷനുമെല്ലാം ഇതിന്റെ ഭാഗമായി മാറാറുണ്ട്. എന്നാൽ ഇതിന് അത്ര പ്രാധാന്യം ചിലർ നൽകാറുമില്ല.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. അതിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് വെള്ളരിക്കയുടെ നീര്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍
ദിവസവും കണ്ണിന് ചുറ്റും വെള്ളരിക്കാനീര് പുരട്ടുന്നത് സഹായിക്കുന്നു. അതുപോലെ കണ്‍തടങ്ങളില്‍ ഇരുപത് മിനിറ്റ് നേരത്തോളം കക്കരിയുടെ കഷ്ണം വട്ടത്തില്‍ അരിഞ്ഞെടുത്ത ശേഷം വയ്ക്കുന്നതും കറുപ്പ് അകറ്റാന്‍ സഹായിക്കും. കൂടുതല്‍ ഉന്മേഷം ഇത് കണ്ണിന് പ്രധാനം ചെയ്യുന്നു.
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ കണ്ണിനു ചുറ്റും തക്കാളിയുടെ നീര് പുരട്ടുന്നതും സഹായിക്കുന്നു. അതുപോലെതന്നെ കറുപ്പ് അകറ്റാന്‍ റോസ് വാട്ടര്‍ പുരട്ടുന്നതും സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്‍ എന്ന് പറയുന്നത് കറുപ്പ് അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച മാര്‍ഗമാണ്.കണ്ണുകള്‍ക്കു ചുറ്റിനുമുള്ള കറുപ്പകറ്റാന്‍ ദിവസവും കറ്റാര്‍വാഴയുടെ ജെല്‍ കണ്‍തടങ്ങളില്‍ പുരട്ടുന്നതും സഹായിക്കുന്നു.