സൗന്ദര്യ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കരുവാളിപ്പ്. ഇവ എങ്ങനെ അതിവേഗം തടയാം എന്ന് നോക്കാം.
കറ്റാര്‍വാഴയുടെ നീര് കരുവാളിപ്പ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.
വെള്ളരിക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുക. കണ്ണിന് ചുറ്റുമുളള കറുപ്പ് മാറും.
മോരില്‍ ത്രിഫല അരച്ച് പുരട്ടുക. കരുവാളിപ്പ് മാറാന്‍ സഹായിക്കും.
പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക.
ഉരുളക്കിഴങ്ങ് നെടുകെ മുറിച്ച് കരുവാളിപ്പുള്ളിടത്ത് മസാജ് ചെയ്യുക.
ചൂരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മം സുന്ദരമാകാന്‍ പപ്പായയെ കൂട്ടുപിടിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതല്‍ നിറവും തിളക്കവും നല്‍കാന്‍ പപ്പായ സഹായിക്കും.
തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കാനിതു സഹായിക്കും.
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നീരും വെള്ളരിക്ക നീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാല്‍ ചര്‍മം കൂടുതല്‍ മൃദുലവും സുന്ദരവുമാകും.