ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ'
കലികാലത്ത് ഉണ്ടാകുന്ന സർവ്വ ദോഷങ്ങൾക്കും പരിഹാരം ഉണ്ടാകാൻ ഈ മഹാമന്ത്രം ജപിക്കുന്നത് ഏറെ അത്യുത്തമമാണ്. നിത്യേനെ ഈ മന്ത്രം ജപിക്കുന്നതിലൂടെ ഐശ്വര്യവും ശാന്തിയും ഇഹലോകത്തിലും പരലോകത്തിലും ലഭിക്കുമെന്ന് വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഈ മന്ത്രത്തിൽ അടങ്ങിയിരിക്കുന്നത് മൂന്ന് വാക്കുകളായി ഹരേ, കൃഷ്ണ, രാമ എന്നിങ്ങനെയാണ്. സാക്ഷാൽ വിഷ്ണുവിന്റെ അവതാര സ്തുതികളാണ് ഈ വാക്കുകൾ.
ഈ മന്ത്രം ജപിക്കുന്നയാൾക്ക് മനസ്സിനെ ഏകാഗ്രമാക്കാനും അതിനെ നമ്മുടെ അധീനതയിലാക്കാനും സഹായകരമാകും. ഒരു വ്യക്തിയെ മോക്ഷപ്രാപ്തിയിൽ എത്തിക്കുന്നതിൽ ഏറെ പങ്കും മനസ്സിന് ഉണ്ട്. അത് കൊണ്ട് തന്നെ ഈ മന്ത്രം മനസ്സ് ഏകാഗ്രമാകുന്നതിന് സാധ്യമാകും.എല്ലാ പ്രതിസന്ധികളും ദോഷങ്ങളും ഈ മന്ത്രത്തിലൂടെ അകറ്റാൻ സാധിക്കുന്നു എങ്കിലും ഈ മന്ത്രം ജപിക്കുന്നതിലൂടെ പൂര്‍വ്വകാല ദോഷങ്ങളും മറ്റു കര്‍മ്മദോഷങ്ങളും മാറിക്കിട്ടും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. സകല കലികാല ദോഷങ്ങളും മാറ്റി മോക്ഷപദത്തിലേക്ക് ഇതു ദിവസവും ജപിക്കുന്നതിലൂടെ എത്തിക്കുന്നു എന്നും ആചാര്യന്മാര്‍ പറയുന്നു.