ജൂണ്‍ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
ജൂണ്‍ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകള്‍ എടുക്കാന്‍ പാടുള്ളതല്ല.

ദൂര യാത്രകള്‍, ദൂര ദേശത് നിന്നുള്ള ജോലികള്‍ , എഴുത്ത് , മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള ജോലികള്‍ എന്നാല്‍ തന്നെ ധാരാളം ഉണ്ടാകുന്ന മാസമാണ്. ഈ ജോലികളില്‍ എല്ലാം തന്നെ ധാരാളം തിരുത്തലുകളും ഉണ്ടാകും. സെയ്ല്സ് , മാര്‍ക്കെറ്റിങ് എന്നാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ അവസരം വളരെ പ്രധാനമാണ്. ഈ മാസം ബുധന്‍ വക്ര നീങ്ങുന്നതിനാല്‍ ഇലെക്‌ട്രോണിക്ക് ഉപകരണങ്ങള്‍ , യാത്രകള്‍ എന്നവയില്‍ നിന്നും പല വിധ തടസങ്ങളും പ്രതീക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കും ഈ മാസം പല തടസങ്ങളും ഉണ്ടാകാം. നിരവധി ട്രെയിനിങ് അവസരങ്ങലും ഈ മാസം പ്രതീക്ഷിക്കുക. കുടുംബ ജീവിതവും ഈ മാസം വളരെ ശ്രദ്ധ നേടും. വീട് മോടി പിടിപ്പിക്കാന്‍ ഉള്ള അവസരം, വീട്ടുകാരുമായുള്ള തര്‍ക്കങ്ങള്‍, കുടുംബ അംഗങ്ങളുടെ ആരോഗ്യതിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, റീ ലൊക്കേഷന്‍, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. നിങ്ങളുടെ സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരുടെ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. നിരവധി തവണ വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പേണ്ട അവസ്ഥ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം കൂടുതലായി ഉണ്ടാകും. എങ്കിലും ഈ മാസം പുതിയ തുടക്കങ്ങള്‍ക്ക് അത്ര നല്ലതല്ല.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. ഈ മാസംമാത്രമല്ല അടുത്ത കുറെ നാളുകള്‍ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ പ്രതീക്ഷിക്കുക. വളരെ സങ്കീര്‍ണമായ കൊടുക്കല്‍ വാങ്ങലുകള്‍ ഈ മാസവും പ്രതീക്ഷിക്കുക. അവ എല്ലാം ഒഴിവാക്കുകയാവും നല്ലത്. എങ്കിലും പല തരത്തില്‍ ഉള്ള സാമ്ബത്തിക ബാധ്യതകള്‍, ഒത്തു തീര്‍പ്പുകള്‍ ഈ മാസത്തിന്റെ ഭാഗം ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി എഫ് എന്നിവയില്‍ നിന്നുള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. വൈകാരികമായ സമ്മര്‍ദം ഈ മാസം വളരെ വര്ധിക്കുന്നതാണ്. അതിനാല്‍ റിസ്കുകള്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ചില ചെറു പ്രോജക്ക്‌ട്ടുകള്‍ ലഭിക്കാന്‍ ഉള്ള നിരവധി അവസരങ്ങളും ഈ അവസരം ഉണ്ടാകും. അവയെ നഷ്ടപ്പെടുത്താന്‍ പാടുള്ളതല്ല. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍ പ്രതീക്ഷിക്കുക. ചെയ്യുന്ന മിക്ക ജോലികളിലും പല തടസങ്ങളും ഉണ്ടാകുന്നതാണ്. ഈ ജോലിയെ കുറിച്ചുള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. ബിസിനസ് ചെയ്യുന്നവര്‍. വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അത്ര യോജിച്ച സമയം അല്ല. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. എന്നാലും പതിനെട്ടാം തിയതി മുതല്‍ ഇവയില്‍ നിന്ന് നെഗട്ടീവ് അനുഭവങ്ങള്‍ ആണ് കൂടുതല്‍ ആയി ഉണ്ടാകുക. നിങ്ങളുടെ ഇലെക്‌ട്രോണിക ഉപകരണങ്ങള്‍ പല തവണ പണി മുടക്കാന്‍ ഉള്ള സാധ്യത ഉണ്ട്. ചെറു ഗ്രൂപുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം ഉണ്ടാകാം. എങ്കിലും ഈ മാസം സ്വന്തം ബിസിനസിനു അത്ര യോജിച്ച സമയം ആയിരിക്കുകയില്ല. പുതിയ ടീം ജോലികള്‍, ലോങ്ങ്‌ ടേം ജോലികള്‍ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. ഈ മാസം ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നിങ്ങളുടെ ജോലിയില്‍ നിന്നായിരിക്കും . കഴിഞ്ഞ കുറെ നാളുകള്‍ ആയി ചൊവ്വ നിങ്ങളുടെ ജോലിയെ സ്വാധീനിക്കുന്നു. അതിനാല്‍, ജോലി സ്ഥലത്ത് കൂടുതല്‍ അധ്വാന ഭാരം മാത്രമല്ല, തര്‍ക്കങ്ങളും ഉണ്ടാകാം. അതിനാല്‍ ഈ വിഷയത്തില്‍ നല്ല ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്കുള്ള അവസരങ്ങള്‍ ഉണ്ടാകാം എങ്കിലും, മറ്റു ഗ്രഹങ്ങള്‍ ഈ അവസ്ഥയെ അനുകൂലിക്കുന്നില്ല . അതിനാല്‍ പുതിയ ജോബ്‌ ഒഫറുകള്‍ ശ്രദ്ധിച്ചു വേണം ഏറ്റെടുക്കാന്‍. പ്രത്യേകിച്ചും പതിനെട്ടാം തീയതിക്ക് ശേഷം ജോലിയെ സംബന്ധിച്ച്‌ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ അധികം ആയിരിക്കും. ഈ മാസം ബിസിനസ് ബന്ധങ്ങള്‍, ലീഗല്‍ ബന്ധങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആശയ ക്കുഴപ്പങ്ങള്‍ പ്രതീക്ഷിക്കുക. വിവാഹ ജീവിത൦/പ്രേമ ബന്ധം എന്നിവയില്‍ നിന്നും ഉള്ള റിസ്കുകള്‍ ഒഴിവാക്കുക. പല തരത്തില്‍ ഉള്ള പൂര്തീകരണങ്ങള്‍ ഈ മാസം ഉണ്ടാകാം. പുതിയ യാതൊരു ബന്ധങ്ങള്‍ക്കും അനുകൂലമായ സമയം അല്ല ഈ ജൂണ്‍ മാസം. ആരോഗ്യ പ്രശ്നങ്ങളും, ഈ മാസം പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. ഈ മാസം നിങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം നിറഞ്ഞതാണ്‌. മാസം മുഴുവന്‍ നിങ്ങളുടെ ജോലിയില്‍ നിന്നുള്ള പല രീതിയില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകും. ആദ്യ ആഴ്ചയില്‍ തന്നെ ഉള്ള ചന്ദ്ര ഗ്രഹണം നിങ്ങളുടെ ജോലിയെ സ്വാധീനിക്കും. നിങ്ങളുടെ ജോലിയില്‍ പൂര്‍ത്തീകരണം ഉണ്ടാകുന്നതാണ്. ഈ ജോലികള്‍ ഹ്രസ്വകാലത്തേക്ക് ഉള്ളതും., പക്ഷെ വളരെ സങ്കീര്‍ണവും ആയിരിക്കും. ബാങ്കിങ്, അക്കൗണ്ടിങ് ജോലിയില്‍ ഏര്‍പ്പെട്ടവര്‍, മെഡിക്കല്‍ രംഗത്ത് ഉള്ളവര്‍ ഇവര്‍ക്കെല്ലാം ഈ മാസം അല്പം സെന്‍സിറ്റീവ് ആയിരിക്കും.അതിനാല്‍ ജോലി സ്ഥലത്തുള്ള തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തം എങ്കിലും, പുതിയ ഒരു ജോലിക്ക് വേണ്ടി ഉള്ള തീരുമാനം അല്പം വൈകിപ്പിക്കുകയാവും നല്ലത്. ഈ മാസം പതിനെട്ടാം തീയതിക്ക് ശേഷം ബുധന്‍ വക്ര ഗതിയില്‍ നീങ്ങുമ്ബോള്‍ സത്യം അല്ലാത്ത വാഗ്ദാനങ്ങള്‍ വ്യക്തി ജീവിതത്തില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ നിന്നും ലഭിക്കുന്നതാണ്. പല വിപരീത സാഹചര്യങ്ങളിലൂടെ ഈ മാസം കടന്നു പോകേണ്ടി വരുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകും. അതിനാല്‍ ശാരീരിരിക/മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമം ഉണ്ടാകും. എന്ത് പുതിയ തുടക്കം ആണെങ്കിലും അത് ജൂലായ്‌ പകുതി കഴിഞ്ഞു തുടങ്ങുകയായിരിക്കും ഉത്തമം. ദൂര യാത്രകള്‍, വിദേശത് നിന്നുള്ള ജോലികള്‍ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. പുതിയ കോഴ്സ് പഠിക്കാനുള്ള ശ്രമം, ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം എന്നിവയും ഈ മാസം ഉണ്ടാകും. സാമ്ബത്തിക വിഷയങ്ങളും സെന്‍സിറ്റീവ് ആയ രീതിയില്‍ ആണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. കഴിഞ്ഞ മാസം മുതല്‍ ചൊവ്വ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. ഈ മാസം അവസാന ആഴ്ചയില്‍ മാത്രമേ ഈ സ്വാധീനം ഇല്ലാതാകുകയുള്ളൂ. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ , പങ്കാളിത്ത ബന്ധങ്ങള്‍ എന്നിവയില്‍ നിന്നുള്ള വെല്ലുവിളികള്‍ ഈ മാസം മുഴുവന്‍ പ്രതീക്ഷിക്കുക. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥയും പ്രതീക്ഷിക്കുക. പക്ഷെ അനാവശ്യമായ ഡീലുകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ഇവയെല്ലാം ലോങ്ങ്‌ ടേം ബാധ്യത ആയി മാറും. ഇവയുടെ പേരില്‍ തര്‍ക്കങ്ങളും ഉണ്ടാകും. അതെ സമയം ചില ചെറു ജോലികള്‍ ലഭിക്കാന്‍ ഉള്ള ശക്തമായ സാധ്യതകള്‍ ഉണ്ടാകുന്നതാണ്.ഈ മാസത്തെ കൂടുതലും വെല്ലുവിളികള്‍ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ആയിരിക്കും. ഗ്രൂപ്പ് ബന്ധങ്ങളില്‍ നിന്നുള്ള പല അവസരങ്ങള്‍, ലോങ്ങ്‌ ടേം ജോലികള്‍ എന്നിവ ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗങ്ങള്‍ ഈ മാസം നിങ്ങളെ തേടി എത്താം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളില്‍ പൂര്‍ത്തീകരണം ആവശ്യമാകും. ഈ ജോലികളില്‍ നിന്നെല്ലാം ചില തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. ടെക്ക്നിക്കല്‍ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ലഭിക്കുന്ന പുതിയ ഓഫറുകള്‍ അത്ര യഥാര്‍ത്ഥം ആകണം എന്നില്ല അതില്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. കുട്ടികളുടെ ആരോഗ്യം, പരിപോഷണം എന്നിവയും ഈ മാസം പ്രാധാനം ആണും. വിദേശത്ത നിന്നുള്ള ജോലികള്‍, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, എന്നിവയും ഉണ്ടാകും എങ്കിലും മാനസിക സമ്മര്‍ദ്ദം ഏറെ അനുഭവപ്പെടാവുന്ന ഒരു മാസം ആണ് ജൂണ്‍ മാസം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല.

കഴിഞ്ഞ മാസം മുതല്‍ നിങ്ങളുടെ ജോലിയെ കുറിച്ചുള്ള വളരെ അധികം സമ്മര്‍ദ്ദം ആണ് നിങ്ങള്‍ നേരിടുന്നത്. ഈ അവസ്ഥ ഈ മാസവും തുടരുന്നതാണ്. പ്രത്യേകിച്ചും രണ്ടാമത്തെ ആഴ്ചക്ക് ശേഷം ടീം ബന്ധങ്ങള്‍ , ലോങ്ങ്‌ ടേം പ്രോജക്ക്‌ട്ടുകള്‍ എന്നിവയില്‍ നിന്നുള്ള വെല്ലുവിളികള്‍ പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചക്ക് ശേഷം ജോലി സംബന്ധമായ പുതിയ തീരുമാനങ്ങള്‍ക്ക് യോജിച്ച സമയം അല്ല. അതിനാല്‍ നിലവില്‍ ഉള്ള ജോലിക്ക് കോട്ടം തട്ടുന്ന യാതൊരു തീരുമാനവും ഏറ്റെടുക്കരുത്. ചെയ്യുന്ന മിക്ക പ്രോജക്ക്‌ട്ടുകളിലും റീ വര്‍ക്ക് ആവശ്യമാകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്ന് ഉള്ള ജോലികളില്‍ വളരെ അധികം തിരുത്തലുകള്‍ ഉണ്ടാകും. ബിസിനസ് എഗ്രീമെന്റുകള്‍ ലീഗല്‍ ബന്ധങ്ങള്‍ എന്നിവയില്‍ നിന്നുള്ള തിരുത്തലുകളും വേണ്ടി വരും. മാസത്തിന്റെ ആദ്യ ആഴ്ഴ്ച തന്നെ നിങ്ങളുടെ കുടുംബ ജീവിതത്തെ ശക്തമായ ചന്ദ്ര ഗ്രഹണം സ്വാധീനിക്കുന്നതാണ്. കുടുംബാംഗങ്ങള്‍ , അവരുടെ ആരോഗ്യം എന്നിവ പ്രധാന വിഷയങ്ങള്‍ ആകുന്നതാണ്. വീടിനെ കുറിച്ചുള്ള പല തീരുമാനങ്ങള്‍ ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് മാറ്റം, യാത്രകള്‍, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. അതോടപ്പം തന്നെ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചക്ക് ശേഷം ടീമിനുള്ളില്‍ തര്‍ക്കങ്ങള്‍, ആശയ ക്കുഴപ്പം എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
കഴിഞ്ഞ മാസം മുതല്‍ ശുക്രന്‍ ദൂര യാത്രകള്‍ , വിദേശ ബന്ധം എന്നിവയെ സങ്കീര്‍ണമായ സ്വാധീനം ചെലുത്തുന്നു. ശുക്രന്‍ ഈ മാസത്തിന്റെ അധിക ദിവസവും ഈ വിഷയങ്ങളില്‍ സങ്കീര്‍ണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്ര ഗതിയില്‍ ആണ് നീങ്ങുന്നത് ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ് അവസരങ്ങള്‍, വിദേശത് നിന്നുള്ള ജോലികള്‍, നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ഈ ഗ്രഹം നെര്‍ഗതിയില്‍ സഞ്ചരിക്കുമ്ബോള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ നിന്നും നല്ല അവസരങ്ങള്‍ ഉണ്ടാകാവുന്നതാണ്. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ ശതമായ ചന്ദ്ര ഗ്രഹണം നിന്ഗല്ദെഉ സ്വന്തം ജോലികള്‍, സഹോദരങ്ങള്‍ ആശയ വിനിമയം എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. മീഡിയ, സെയ്ല്സ്, അദ്ധ്യാപനം എന്നാ മേഖലകളില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഈ അവസരം വളരെ സങ്കീര്‍ണമാണ്. ഈ ജോലിയില്‍ നിന്നും പല വൈഷമ്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ചെറു യാത്രകള്‍, ചെറു പ്രോജക്ക്ടുകള്‍ ഇവയെല്ലാം ഉണ്ടാകാം എങ്കിലും, ഇവയില്‍ നിന്നെല്ലാം വെല്ലുവിളികളും ഉണ്ടാകാം. സഹോദരങ്ങള്‍, മറ്റു ബന്ധുക്കള്‍ എന്നിവരെ കുറിച്ചുള്ള ആലോചനകളും ഈ മാസം അധികമായി കാണുന്നു. രണ്ടാമത്തെ ആഴ്ച മുതല്‍ ജോലി സ്ഥലത്ത് പല തരം സങ്കീര്‍ണതകളും ഉണ്ടാകുന്നതാണ്. ബുധന്‍ രണ്ടാമത്തെ ആഴ്ച മുതല്‍ വക്ര ഗതിയില്‍ ഉള്ള സന്ഹ്ചാരം തുടങ്ങുമ്ബോള്‍ ജോലിയെ കുറിച്ചുള്ള ആശങ്കകള്‍ വര്ധിക്കാം. യാതൊരു കാരണവശാലും ജോലി സ്ഥലത്ത് നിന്ന് വിട്ടു നില്‍ക്കരുത്. ജോലിയില്‍ ഉള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. അധികാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്ധിക്കാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങള്‍ കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ വളരെ അധികം സജീവം ആയിരുന്നു. ശുക്രന്‍ വക്ര ഗതിയില്‍ കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ നീങ്ങുന്നു. ഈ മാസത്തിന്റെ അധിക ദിവസവും ഈ ഗ്രഹം നെഗറ്റീവ് അവസ്ഥയില്‍ ആയിരിക്കും. . അപ്പോള്‍ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള കടുതല്‍ കണക്ക് കൂട്ടലുകള്‍ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ , ഇത് വരെ ലഭിച്ച സാമ്ബത്തിക സഹായങ്ങള്‍ തിരിച്ചു നല്‍കേണ്ട ബാധ്യത.,എന്നിവ ഈ മാസവും പ്രതീക്ഷിക്കുക. ഈ മാസത്തെ മിക്ക ഗ്രഹ നീക്കങ്ങളും നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ആണ് ഉയര്‍ത്തിക്കാട്ടുന്നത്. അതെ സമയം ചില ചെറു പ്രോജക്ക്‌ട്ടുകള്‍ ഇടക്ക് വരാനുള്ള സാധ്യതയും ഉണ്ടാകുന്നതാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ മാസം അത്ര അനുകൂലം അല്ല. അതിനാല്‍ പുതിയ പ്ലാനുകള്‍ ശ്രദ്ധയോടെ വേണ്ടി വരും. പ്രത്യേകിച്ച്‌ ജൂണ്‍ രണ്ടാം ആഴ്ചയ്ക്ക് ശേഷം പുതിയ ബിസിനസ് പ്ലാനുകള്‍ ഒഴിവാക്കുക ആയിരിക്കും നല്ലത്. കാരണം അനലിറ്റിക്കല്‍ കഴിവുകളെ സൂചിപ്പിക്കുന്ന ബുധന്‍ രണ്ടാമത്തെ ആഴ്ചക്ക് ശേഷം വക്ര ഗതിയില്‍ നീങ്ങും ഈ നീക്കം ജൂലായ്‌ വരെ കാണുകയും ചെയ്യും. പുതിയ പ്ലാനുകള്‍ ജൂലായ്‌ രണ്ടാമത്തെ ആഴ്ചക്ക് ശേഷം ഏറ്റെടുക്കുക ആയിരിക്കും നല്ലത്. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കും ഈ മാസം സങ്കീര്‍ണമാണ്. ദൂര യാത്രകള്‍, വിദേശത്ത നിന്നുള്ള ജോലികള്‍ എന്നിവയും ഉണ്ടാകും. ഇവയില്‍ എല്ലാം തന്നെ പല തരത്തില്‍ ഉള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശുക്രന്‍ കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ നെഗറ്റീവ് രീതിയില്‍ സ്വാധീനിക്കുന്നു. ഈ ബന്ധങ്ങളില്‍ നിന്നുള്ള അതൃപ്തി ആണ് പ്രാധാനമായും ഉണ്ടാകുക. പുതിയ പ്രേമ ബന്ധം, വിവാഹം എന്നിവയ്ക്ക് അത്ര നല്ല സമയം ഈ മാസം ഇല്ല. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ നിബന്ധനകളില്‍ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങള്‍ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില്‍ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. മാസത്തിന്റെ ആദ്യത്തെ ആഴ്ച ശക്തമായ ചന്ദ്രഗ്രഹണം നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. ഈ മാസം മുഴുവന്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകള്‍ തയ്യാറാക്കുന്നതാണ്. കഴിഞു പോയ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ ധാരാളമായി ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥകളും ഈ മാസം ഉണ്ടാകും. രണ്ടാമത്തെ ആഴ്‌ച്ചക്ക് ശേഷം ബുധന്‍ വക്ര ഗതിയില്‍ സഞ്ചരിക്കുമ്ബോള്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സങ്കീര്‍ണമായ രീതിയില്‍ ബാധിക്കും. ലോണുകള്‍, ടാക്സ് , ഇന്ഷുറന്സ് എന്നിവ ഈ മാസം വളരെ പ്രാധാന്യം നേടും. ഇവയില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല.

കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ ശുക്രന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയില്‍ സ്വാധീനിച്ചിരുന്നു. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്‍, നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്‍ത്തകര്‍ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആകും. ജോലി ഭാരം വര്ധിക്കാവുന്ന ദിവസങ്ങള്‍ ആണ് ഇനി ഉള്ളത്. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ ശക്തമായ ചന്ദ്ര ഗ്രഹണം നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാം. വളരെ അധികം ശാരീരിരിക അധ്വാനം വേണ്ട ജോലികള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകുന്നതാണ്. കൂടുതല്‍ ഉറക്കം, വിശ്രമം എന്നിവ ആവശ്യമാകും. ഭാവി ജീവിതത്തിനു വേണ്ട പല പ്ലാനുകളും തയ്യാരാക്കുന്ന്താണ് ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്‍പര്യവും വര്‍ധിക്കും. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ബുധന്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ വ്യക്തി ബന്ധങ്ങള്‍ , ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയെ സ്വാധീനിക്കും. ഭൂത കാലത്ത് നിന്നുള്ള വ്യക്തികള്‍ ഈ സമയം നിങ്ങളുടെ ജീവിതത്തിലേക്ക് വരാവുന്ന അവസരമാണ്. പുതിയ ബിസിനസ് എഗ്രീമെന്റുകള്‍ , വ്യക്തി ബന്ധങ്ങള്‍ എന്നിവയില്‍ പല വിധത്തില്‍ ഉള്ള സമ്മര്‍ദ്ദം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചക്ക് ശേഷം പുതിയ തുടക്കങ്ങള്‍ ഒഴിവാക്കുകയോ, സാവധാന൦ ആക്കുകയോ വേണം. നിങ്ങളുടെ കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഒരു അവലോകനം ഈ മാസം ഉണ്ടാകുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. ഈ മാസം ആദ്യ ആഴ്ച തന്നെ ശക്തമായ ചന്ദ്രഗ്രഹണം നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. ഇത് പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ പൂര്‍ത്തീകരണം ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങള്‍ വ്യക്തി ജീവിതത്തില്‍ നിന്നോ ഔദ്യോഗിക ജീവിതത്തില്‍ നിന്നോ ആകാം. ടീം ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍, അകല്‍ച്ച എന്നിവയും ഉണ്ടാകുന്നതാണ് അതോടൊപ്പം തന്നെ പുതിയ ടീം ബന്ധങ്ങളും ഉണ്ടാകാം. ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ നിങ്ങളുടെ ക്രിയേറ്റീവ് ജോലികള്‍ കുട്ടികള്‍ എന്നിവയെ ശുക്രന്‍ വക്ര ഗതിയില്‍ സ്വാധീനിച്ചു കൊണ്ടിരുന്നു. ഈ മാസത്തിന്റെ അധിക ദിവസവും ശുക്രന്‍ വക്ര ഗതിയില്‍ തന്നെ ആയിരിക്കു൦. അതിനാല്‍ ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകാം എങ്കിലും അവയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം. പ്രേമ ബന്ധത്തില്‍ നിന്നുള്ള തടസങ്ങളും ഈ മാസം ഉണ്ടാകും. പുതിയ പ്രേമ ബന്ധങ്ങള്‍ക്ക് ഈ മാസം അത്ര യോജിച്ച സമയം അല്ല. കുട്ടികളുടെ ആരോഗ്യം , വിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉള്ള ആകാംഷ ഉണ്ടാകും. നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, കലാ, ആസ്വാദനം എന്നിവയ്ക്കും ഈ സമയം അവസരം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ബുധന്‍ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം തുടങ്ങും. ജോലി സ്ഥലത്ത് നിരവധി ചെറു ജോലികള്‍ ഉണ്ടാകാം. ഇവയില്‍ തിരുത്തലുകളും പ്രതീക്ഷിക്കുക. ജോലിയെ കുറിച്ച്‌ തൃപ്തി ഉണ്ടാകുന്ന സമയം അല്ല ജൂണ്‍ മാസം ഉണ്ടാകുക. അതിനാല്‍ ജോലിയില്‍ ഒരു റിസ്കും എടുക്കാന്‍ പാടുള്ളതല്ല. സഹ പ്രവര്‍ത്തകരുമായി ഉള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയില്‍ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയില്‍ ആണ്. അതിനാല്‍ യാതൊരു റിസ്കുകലും എടുക്കാന്‍ പാടുള്ളതല്ല. ഈ മാസം ആദ്യ ആഴ്ച തന്നെ ശക്തമായ ചന്ദ്ര ഗ്രഹണം നിങ്ങളുടെ ജോലിയെ സ്വാധീനിക്കും. അല്‍പ നാളുകള്‍ ആയി ചെയ്തുവന്ന പ്രോജക്ക്‌ട്ടുകളില്‍ പൂര്‍ത്തീകരണം ഉണ്ടാകാം . ജോലിയെ കുറിച്ചുള്ള ആകാംഷ വര്‍ധിക്കുന്ന മാസമാണ് ജൂണ്‍ മാസം. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങളാല്‍ വര്‍ധിക്കും. അവ പോസിറ്റീവ് ആയ കാര്യങ്ങള്‍ക്ക് വേണ്ടി ആകാന്‍ ശ്രദ്ധിക്കുക.

മാതാപിതാക്കള്‍,സ്വത്ത്‌, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങള്‍, എന്നാ വിഷയങ്ങളെ കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ ശുക്രന്‍ വിപരീത ഗതിയില്‍ സ്വാധീനിക്കുന്നു. പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉയര്‍ന്നു വരാം. ഈ ഡീലുകളിന്മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവന്‍ ഉണ്ടാകും. മാതാപിതാക്കള്‍ മുതോര്‍ന്ന വ്യക്തികള്‍ എന്നിവറെ കുറിച്ചുള്ള ആശങ്ക ഉണ്ടാകും പല വിധത്തിലുള്ള സമ്മര്‍ദ്ദം കുടുംബ ജീവിതത്തില്‍ നിന്ന് ഈ അവസരം ഉണ്ടാകണം എന്നാണ്. മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. അത് വരെ ക്രിയേറ്റീവ് ജോലികളെ പുരോഗമാനപരമായി സ്വാധീനിക്കുന്നതാണ്. എന്നാല്‍ അതിനു ശേഷം ഈ ജോലികളില്‍ തടസങ്ങള്‍ പ്രതീക്ഷ്ക്കുക. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. ഈ അവസരം റിസ്ക്‌ ഉള്ള ബിസിനസുകള്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ടീം ചര്‍ച്ചകള്‍, ഇവയില്‍ വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക.

Jayashree talk about the june month

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES