Latest News

ആര്‍ത്തവ സമയത്തെ കാഠിന്യമായ വേദന ശമിപ്പിക്കാൻ; ആരോഗ്യകരമായ മാര്‍ഗങ്ങള്‍

Malayalilife
ആര്‍ത്തവ സമയത്തെ കാഠിന്യമായ വേദന ശമിപ്പിക്കാൻ; ആരോഗ്യകരമായ മാര്‍ഗങ്ങള്‍

ര്‍ത്തവസമയത്ത് സാധാരണയായി  അതികഠിനമായ വയറുവേദന, ഛര്‍ദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം  ഉണ്ടാകരുന്നത് സ്വാഭാവികമാണ്. ആര്‍ത്തവം വരുന്നതിന്റെ തൊട്ടു പിന്നിലുള്ള ദിവസങ്ങളിലോ  ചിലപ്പോൾ ആര്‍ത്തവത്തിന്റെ ആദ്യ ദിവസമോ ആയിരിക്കും കോച്ചിപിടിക്കലും വേദയുമെല്ലാം ഉണ്ടാകുക.

 പലരിലും പല തരത്തിലായിരിക്കും ഈ വേളകളിൽ ശരീരവേദനയുടെ കാഠിന്യം ഉണ്ടാകുക. മിക്ക സ്ത്രീകളും വേദന സംഹാരികളെയാണ്  ഈ സമയങ്ങളിൽ ആശ്രയിക്കുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെയാണ്  പലരും ആര്‍ത്തവ വേദന കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നത്. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍  ആണ് ഭാവിയിൽ ഇവ കൂടുതലായി ഉണ്ടാകുന്നത്. ഗര്‍ഭപാത്ര ഭിത്തിയിലെ ചര്‍മ്മം അടരുന്നതും അനുബന്ധമായി ഉണ്ടാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ്‌ എന്ന ഹോര്‍മോണുകളുമാണ് ഈ സമയങ്ങളിൽ ഉണ്ടാകുന്ന വേദനയ്ക്ക് കാരണമാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സും വേദനയും ഒരുമിച്ചാണ്‌  സാധാരണയായി അനുഭവപ്പെടുക.

 ധാരാളം വെള്ളം കുടിക്കുന്നതിലൂടെ  ആര്‍ത്തവ ദിവസങ്ങളില്‍ വേദന കുറയ്ക്കാൻ സാധിക്കുന്നു. ചൂടുവെള്ളമാണ് ധാരാളമായി കുടിക്കേണ്ടത്. ഇതിലൂടെ ശരീരത്തിന്റെ താപനില ഉയരുകയില്ല.  അതോടൊപ്പം മാനസികമായും ശാരീരികമായും  പൈനാപ്പിള്‍ ആശ്വാസം നൽകുന്നു.  ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുന്നത് വേദയകറ്റാന്‍ ജ്യൂസായോ അല്ലാതെയൊ പൈനാപ്പിള്‍  കഴിക്കുന്നത് ഉത്തമമാണ്. ഇത് കൂടാതെ കൂടുതലായും ഡാര്‍ക്ക് ചോക്ലെറ്റ് ഏറെ കഴിക്കാവുന്നതാണ്. ഡാര്‍ക്ക് ചോക്ലെറ്റ്  മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും കുറയ്ക്കുന്നതാണ്. കൂടാതെ ധാരാളം പച്ചക്കറികളും കഴിക്കേണ്ടതുമാണ്.

To relieve severe pain during menstruation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES