ആര്യവേപ്പില കൊണ്ടുള്ള ഔഷധ ഗുണങ്ങൾ അറിയാം

Malayalilife
ആര്യവേപ്പില  കൊണ്ടുള്ള ഔഷധ  ഗുണങ്ങൾ അറിയാം

മ്മുടെ എല്ലാം വീടുകളിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് ആര്യവേപ്പ്. ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും  എല്ലാം ഇവ ഉപയോഗിക്കാറുണ്ട്. നിരവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഏതൊക്കെയാണ് ആ ഗുണങ്ങൾ എന്ന് നോക്കാം.

.  പ്രതിരോധശേഷി കൂട്ടാനും പകർച്ചവ്യാധികളെ തടയുന്നതിനും ആര്യവേപ്പില സഹായിക്കുന്നു.

. ചർമ്മ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണ് ആര്യവേപ്പില.നല്ല പോലെ ആര്യവേപ്പില  അരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം  കഴുകിക്കളയാം. ഇതിലൂടെ തിളക്കമാർന്ന ചർമ്മം ലഭിക്കും. 

. സൗന്ദര്യ ചർമ്മത്തിൽ ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് മുഖക്കുരു. ദിവസവും ആര്യവേപ്പില  അരച്ച് മുഖത്ത് ഇടുന്നത് മുഖക്കുരു വരുന്നത് തടയാനാകും. 

. ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോ​ഗിച്ച് കുളിക്കുന്നത് വരണ്ടചർമ്മം ഇല്ലാതാക്കാൻ ഏറെ ഗുണകരമാണ്. അതോടോപ്പം  ത്വക്കിന് മാത്രമല്ല മുടിയ്ക്കും ഏറെ ഗുണകരമായ ഒന്നാണ് ആര്യവേപ്പില.ആര്യവേപ്പില, നാരങ്ങ നീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത്  സമൃദ്ധമായി തലമുടി വളരുന്നതിന് ഗുണകരമാണ്. 

ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോ​ഗിച്ച് തലകഴുകിയാൽ താരൻ,പേൻ ശല്യം എന്നിവയും ശല്യം കുറയുന്നതാണ്. 

രക്തശുദ്ധീകരിക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും അണുബാധ ഉണ്ടാകുന്നത് തടയുന്നതിനുമായി ആര്യവേപ്പില ഏറെ ഗുണം ചെയ്യും.ആൻറി ഓക്സിഡൻറുകൾ വളരെ അധികം ആര്യവേപ്പിലയിൽ അടങ്ങിയിട്ടുമുണ്ട്.

The medicinal properties of aryaveppila

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES