ആവശ്യമായ സാധനങ്ങള്‍
ചെമ്മീന്‍-1 കിലോ
സവാള-250 ഗ്രാം
തക്കാളി-1
ചെറിയുള്ളി-100 ഗ്രാം
വെളുത്തുള്ളി-5-7 അല്ലി
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-4
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
കുരുമുളകുപൊടി-3 ടീസ്പൂണ്‍
തേങ്ങ-മുക്കാല്‍ കപ്പ്
കുടംപുളി-3
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ഉണ്ടാക്കേണ്ട വിധം
ചെമ്മീന്‍ തോടു കളഞ്ഞ് വൃത്തിയാക്കി പകുതി മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക.ഇത് ഒരു ചട്ടിയിലിട്ട് കുടംപുളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി പാകത്തിനു വെള്ളമൊഴിച്ചു വേവിച്ചെടുക്കണം. വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കുക.ഒരു ചീനച്ചട്ടിയിലോ ചട്ടിയിലോ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതില്‍ സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക.ഇതിലേയ്ക്ക് ബാക്കി മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കുക. തക്കാളി നല്ലപോലെ ഉടഞ്ഞു കഴിയുമ്പോള്‍ തേങ്ങ കട്ടിയായി മയത്തില്‍ അരച്ചതു ചേര്‍ത്തിളക്കണംരണ്ടു മിനിറ്റു കഴിയുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കുക. അല്‍പനേരം വേവിച്ചു വെള്ളം വറ്റിക്കഴിയുമ്പോള്‍ മുകളില്‍ അല്‍പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കാം.