വളരെ സിമ്പിൾ ആയ ഒരു ഐറ്റമാണ് അവൽ നനച്ചത്. ചായക്ക് കഴിക്കാവുന്നതും ഫാസ്റ്റ് ആയി റെഡിയാക്കാവുന്നതുമായ ഉഗ്രൻ ഫുഡ്.
ചേരുവകള്‍
അവൽ :-3 റ്റീകപ്പ്
ശർക്കര പൊടിച്ചത്:-1 റ്റീകപ്പ്
തേങ്ങ :-1 റ്റീകപ്പ്
ഏലക്കാപൊടി :-1/2 റ്റീസ്പൂൺ
നെയ്യ് :-2 റ്റീസ്പൂൺ
തയ്യാറാക്കുന്ന വിധം
അവൽ, ശർക്കര, തേങ്ങ ഇവ കൈ കൊണ്ട് നന്നായി ഞെരടി കുഴച്ച് യോജിപ്പിക്കുക. തേങ്ങക്ക് നനവു കുറവാണെങ്കിൽ കുറച്ച് പാൽ തളിച്ച് നനക്കാം.
ശേഷം ഏലക്കാപൊടി, നെയ്യ് ഇവ കൂടി ചേർത്ത് ഇളക്കാം. ഇഷ്ടമുള്ളവർക്ക് കുറച്ച് പഴവും ചേർക്കാവുന്നതാണ്. കുറച്ച് നട്ട്സും, ഉണക്ക മുന്തിരിയും ഒക്കെ വേണമെങ്കിൽ ചേർക്കാവുന്നതാണ്.