തക്കാളി സോസ് തയ്യാറാക്കാം

Malayalilife
തക്കാളി സോസ് തയ്യാറാക്കാം

സോസുകൾ പതിവായി ഭക്ഷണത്തിൽ ഉപയോഗിക്കുന്നവർ ധാരാളമാണ്. പെപ്പെർ സോസും, ചില്ലി സോസും. ടൊമാറ്റോ സോസും എല്ലാം ഏവർക്കും പ്രിയങ്കരമാണ്. എന്നാൽ വീട്ടിൽ തന്നെ എങ്ങനെ തക്കാളി സോസ് തയ്യാറാക്കാം എന്ന് നോക്കാം.


അവശ്യ സാധനങ്ങൾ

ത​ക്കാ​ളി -1 കി​ലോ
വി​നാ​ഗി​രി -1/3 ക​പ്പ്
പ​ഞ്ച​സാ​ര -1/2 ക​പ്പ്
വ​റ്റ​ൽ​മു​ള​ക് -4
ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
ഏ​ല​ക്കാ -4
ഗ്രാ​മ്പൂ-5
ക​റു​വ​പ​ട്ട -1
പെ​രും​ജീ​ര​കം -1/2 റ്റീ​സ്പൂ​ൺ
ജീ​ര​കം -1/2 റ്റീ​സ്പൂ​ൺ
ഇ​ഞ്ചി വെ​ള്ളു​തു​ള്ളി പേ​സ്റ്റ് -1.5 റ്റീ​സ്പൂ​ൺ
സ​വാ​ള -1

ത​യാ​റാ​ക്കു​ന്ന വി​ധം

  ഒ​രു പാ​ത്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ളം ഒ​ഴി​ച്ച് നന്നായി ക​ഴു​കി വൃ​ത്തി​യാ​ക്കി എ​ടു​ത്ത ത​ക്കാ​ളി തി​ള​പ്പി​ക്കു​ക.ന​ന്നാ​യി തി​ള​ച്ച് തൊ​ലി അ​ട​ർ​ന്നു വ​രു​ന്ന പ​രു​വം ആ​കു​മ്പോ​ൾ തീ ​ഓ​ഫ്  ചെയ്യാവുന്നതാണ്.  അതിന് ​ശേ​ഷം ത​ക്കാ​ളി​ക​ൾ നല്ല  ത​ണു​ത്ത വെ​ള്ള​തി​ൽ ഇ​ട്ട് വ​ക്കു​ക.​ തുടർന്ന് ചൂ​ട് ന​ന്നാ​യി പോ​യ ശേ​ഷം ത​ക്കാ​ളി തൊ​ലി ക​ള​ഞ്ഞ് എ​ടു​ത്ത് വ​യ്ക്കു​ക.  പിന്നാലെ  മി​ക്സി​യി​ലി​ട്ട് ന​ല്ല​വ​ണ്ണം  പേ​സ്റ്റ് ആ​ക്കി എ​ടു​ത്ത ശേഷം ചെ​റു​താ​യി   ഗ്രാ​മ്പൂ,ക​റു​ക​പ​ട്ട, വ​റ്റ​ൽ​മു​ള​ക്, സ​വാ​ള, ഏ​ല​ക്ക,പെ​രും​ജീ​ര​കം,ജീ​ര​കം ഇ​വ  ച​ത​ച്ച് ,ഇ​ഞ്ചി വെ​ള്ളു​തു​ള്ളി പേ​സ്റ്റും കൂ​ടെ ചേ​ർ​ത്ത് ഒ​രു വൃ​ത്തി​യു​ള്ള തു​ണി​യി​ൽ കി​ഴി കെ​ട്ടി വയ്ക്കുക. അതിന് ശേഷം  അ​ടു​പ്പി​ൽ  ​അ​ടി​ക​ട്ടി​യു​ള്ള ഒ​രു പാ​ൻ വ​ച്ച് ത​ക്കാ​ളി പേ​സ്റ്റ് ഒ​ഴി​ച്ച് ഇ​ള​ക്കു​ക.​അ​തി​ൽ ഇ​ട്ട്  ഉ​ണ്ടാ​ക്കി വ​ച്ച കി​ഴി കൂ​ടി ഇ​ള​ക്കി ചൂ​ടാ​ക്കു​ക. ഇവ ​ന​ന്നാ​യി ചൂ​ടാ​യി കു​റു​കാ​ൻ തു​ട​ങ്ങു​മ്പോ​ൾആരംഭിക്കുന്ന സമയം വിനാഗിരി പഞ്ചസാര  ഇ​ള​ക്കു​ക.പിന്നാലെ കി​ഴി ത​ക്കാ​ളി ചാ​റി​ലേ​ക്ക് ന​ന്നാ​യി പി​ഴി​ഞ്ഞ് സ​ത്ത് മു​ഴു​വ​ൻ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ക. അതേ സമയം ഇവ നന്നായി  ഇ​ള​ക്കി കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​ണം. 2-3 മി​നു​റ്റി​നു കഴിഞ്ഞ ശേ​ഷം തീ ​ഓ​ഫ് ചെ​യ്യാം.​  ഇവ നന്നായി ത​ണു​ത്ത ശേ​ഷം കു​പ്പി​യി​ലാ​ക്കി സൂ​ക്ഷി​ക്കാം.​

Read more topics: # Tomato sauce recipe
Tomato sauce recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES